വ്യാജ രജിസ്‌ട്രേഷൻ എടുത്ത് 850 കോടിയുടെ നികുതി വെട്ടിച്ചുള്ള വ്യാപാരം

വ്യാജ രജിസ്‌ട്രേഷൻ എടുത്ത് 850 കോടിയുടെ നികുതി വെട്ടിച്ചുള്ള വ്യാപാരം – അന്തർ സംസ്ഥാന വെട്ടിപ്പ് സംഘത്തെ സംസ്ഥാന ജി.എസ്.ടി ഇന്റലിജൻസ് പിടികൂടി konnivartha.com : കേരള, കർണാടക സംസ്ഥാന ജി.എസ്.ടി വകുപ്പുകളുടെ ഇന്റലിജൻസ് വിഭാഗം സംയുക്ത പരിശോധനയിൽ വ്യാജ രജിസ്‌ട്രേഷൻ എടുത്ത് അടയ്ക്കാ വ്യാപാരം വഴി നടത്തിയ 850 കോടിയുടെ നികുതി വെട്ടിച്ചുള്ള വ്യാപാരം പിടികൂടി. സംസ്ഥാന ജി.എസ്.ടി വകുപ്പ് കാഞ്ഞങ്ങാട് ഇന്റലിജൻസ് വിഭാഗം, സംസ്ഥാന ജി.എസ്.ടി വകുപ്പിലെ മറ്റ് ഇന്റലിജൻസ് വിഭാഗങ്ങളുടെയും, കർണാടക സംസ്ഥാന ഇന്റലിജൻസ് വിഭാഗത്തിന്റെയും സഹകരണത്തോടെയുള്ള സംയുക്ത പരിശോധനയിലാണ് രാജ്യ വ്യാപകമായി വ്യാജ രജിസ്‌ട്രേഷനുകൾ എടുത്ത് വ്യാജ ഇൻവോയ്‌സുകൾ നൽകി തട്ടിപ്പ് നടത്തുന്ന സംഘത്തെ പിടികൂടിയത്. ജൂൺ 22 ന് നടത്തിയ സംയുക്ത പരിശോധനയിൽ രാജ്യത്തുടനീളം പ്രവർത്തിക്കുന്ന 30 വ്യാജ രജിസ്‌ട്രേഷനുകൾ കണ്ടെത്തി. വ്യക്തമായ ആസൂത്രണത്തോടെ തട്ടിപ്പ് സംഘം സാധാരണക്കാരെ പ്രലോഭിപ്പിച്ച്…

Read More