വി കോട്ടയം നെടുമ്പാറ മലയിൽ നിന്നും കാർപാറ കുഴിയിലേക്ക് വീണു: ഒരാള്‍ക്ക്‌ ഗുരുതര പരിക്ക്

    Konnivartha. Com :കോന്നി വി കോട്ടയം നെടുമ്പാറ വിനോദ സഞ്ചാര കേന്ദ്രത്തിൽ പാറ കുഴിയിലേക്ക് കാർ വീണു.കോന്നി സ്വദേശി ഇരുപതു വയസ്സുള്ള അനസ്സാണ് അപകടത്തിൽപെട്ടത്.വലിയ അപകട മേഖലയാണ് ഈ പ്രദേശം.30 അടി മുകളിൽ നിന്ന് പ്രവർത്തനം നിർത്തിയ പാറമടയിലേക്കാണ് കാറ് വീണത് പ്രമാടം പഞ്ചായത്തിലെ പതിനാറാം വാർഡിൽ പെട്ട സ്ഥലമാണ് ഇത്. യുവാവിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിലേക്ക് മാറ്റി. കോന്നി പോലീസും,ഫയർഫോഴ്‌സ് ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തിയിരുന്നു വിനോദ് സഞ്ചാര മേഖലാ ആണെങ്കിലും ഈ പ്രദേശത്ത്‌ യാതൊരു സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കിയിട്ടില്ല.നിരവധി സഞ്ചാരികളാണ് ഈ പ്രദേശത്ത് ദിനംപ്രതി എത്തുന്നത്.അടിയന്തരമായി സുരക്ഷ വേലികൾ സ്ഥാപിക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു. മലമുകളില്‍ എത്തുമ്പോള്‍ ചുറ്റും പത്തനംതിട്ട , ചന്ദനപള്ളി ,കല്ലേലി , വള്ളിക്കോട് , കോന്നിയുടെ കിഴക്കന്‍ മേഖലകള്‍ കാണാം . സൂര്യാസ്തമയം കാണുവാന്‍ ആണ് കൂടുതല്‍ ആളുകള്‍ എത്തുന്നത്‌…

Read More