കൊല്ലം ജില്ലയിൽ പര്യടനം തുടരുന്ന വികസിത് ഭാരത് സങ്കൽപ് യാത്രയുടെ ഭാഗമായി ഭൂതക്കുളം പഞ്ചായത്തിൽ ജനസമ്പർക്ക ബോധവൽക്കരണ പരിപാടി നടത്തി. യാത്രയ്ക്കായി സജ്ജീകരിച്ച പ്രത്യേക മൾട്ടി മീഡിയ വാൻ, ഭൂതക്കുളം കവലയ്ക്ക് സമീപമുള്ള കമ്യൂണിറ്റി ഓപ്പൺ എയർ ഓഡിറ്റോറിയത്തോട് ചേർത്തു നിർത്തി ക്രമീകരിച്ച ജനസമ്പർപരിപാടി പൗരാവലിക്ക് ഏറെ സൗകര്യപ്രദമായി. വാഹനത്തിലെ വേദിയിൽ നടന്ന ലളിതമായ ചടങ്ങിൽ സദാനന്ദപുരം കൃഷി വിജ്ഞാനകേന്ദ്രം അസിസ്റ്റന്റ് പ്രൊഫസർ ഡോക്ടർ നീരജ പരിപാടി ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ പങ്കെടുത്തവർ ഒരുമിച്ച് വികസിത് ഭാരത് സങ്കല്പ് പ്രതിജ്ഞ ചൊല്ലി. കൃഷി വിജ്ഞാനകേന്ദ്രം, FACT, തപാൽവകുപ്പ്, ജൻ ഔഷധി, ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ എന്നിവയുടെ പ്രതിനിധികൾ പരിപാടിയിൽ കേന്ദ്രപദ്ധതികളെക്കുറിച്ച് വിശദീകരിക്കുകയും സുസ്ഥിരകൃഷി, സമീകൃത വളപ്രയോഗം, കീടനിയന്ത്രണം, മണ്ണ് പരിശോധന, വിള ഇൻഷുറൻസ് , സബ്സിഡി സ്കീമുകൾ എന്നിവ പരിചയപ്പെടുത്തുകയും ചെയ്തു. കേന്ദ്ര ഗവൺമെന്റ്…
Read More