വാഹന ലേലം

വാഹന ലേലം പത്തനംതിട്ട എക്‌സൈസ് ഡിവിഷന്റെ പരിധിയില്‍ വരുന്ന എക്‌സൈസ്/പോലീസ് സ്‌റ്റേഷനുകളിലെ അബ്കാരി/എന്‍ഡിപിഎസ് കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടിട്ടുളള വിവിധ ഇനം വാഹനങ്ങള്‍ (സ്‌കൂട്ടര്‍-5, ബൈക്ക്-21, വാന്‍-1) പത്തനംതിട്ട ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ ഓഗസ്റ്റ് 25 ന് രാവിലെ 11ന് നിലവിലുളള വ്യവസ്ഥകള്‍ക്ക് വിധേയമായും സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുള്ള കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചും പത്തനംതിട്ട ആനന്ദഭവന്‍ ഹോട്ടലിന്റെ കോണ്‍ഫറന്‍സ് ഹാളില്‍ വച്ച് ലേലം ചെയ്ത് വില്‍ക്കും.   ലേല നിബന്ധനകളും, വ്യവസ്ഥകളും പത്തനംതിട്ട എക്‌സൈസ് ഡിവിഷന്‍ ഓഫീസില്‍നിന്നും, ജില്ലയിലെ എല്ലാ എക്‌സൈസ് ഓഫീസുകളില്‍ നിന്നും അറിയാം. ലേലത്തില്‍ പങ്കുകൊളളാന്‍ ആഗ്രഹിക്കുന്നവര്‍ 5,000 രൂപയുടെ നിരതദ്രവ്യം സഹിതം നേരിട്ട് ഹാജരാകണം. ഓഫീസ് അധികാരിയുടെ അനുവാദം വാങ്ങി വാഹനങ്ങള്‍ പരിശോധിക്കാം. കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിന്റെ ഭാഗമായി ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 70 പേര്‍ക്ക് മാത്രമേ ലേലത്തില്‍ പങ്കെടുക്കാന്‍ അനുവാദം നല്‍കുള്ളു.

Read More

വാഹന ലേലം

  കോന്നി വാര്‍ത്ത : പത്തനംതിട്ട എക്സൈസ് ഡിവിഷന്റെ പരിധിയില്‍ വരുന്ന എക്സൈസ്/ പോലീസ് സ്റ്റേഷനുകളിലെ അബ്കാരി/എന്‍.ഡി.പി.എസ് കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടിട്ടുളള ഓട്ടോ, കാര്‍, മിനി വാന്‍, സ്‌കൂട്ടര്‍, ബൈക്ക്, ബുളളറ്റ് തുടങ്ങിയ 51 വാഹനങ്ങള്‍ പത്തനംതിട്ട ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ നിലവിലുളള വ്യവസ്ഥകള്‍ക്ക് വിധേയമായി ഈ മാസം 17 ന് രാവിലെ 11 ന് ജില്ലാ എക്സൈസ് ഡിവിഷന്‍ ഓഫീസിനു സമീപമുളള ആനന്ദഭവന്‍ ഹോട്ടല്‍ കോണ്‍ഫറന്‍സ് ഹാളില്‍ പരസ്യമായി ലേലം ചെയ്ത് വില്പന നടത്തും. ഫോണ്‍ 0468 2222873.

Read More

വാഹന ലേലം

വാഹന ലേലം കോന്നി വാര്‍ത്ത : കെ.ഐ.പി അഞ്ചാം ബറ്റാലിയന്റെ അധീനതയിലുളളതും കാലഹരണപ്പെട്ടതുമായ രണ്ട് അംബാസിഡര്‍ കാറുകള്‍, രണ്ട് മഹീന്ദ്ര ജീപ്പുകള്‍, നാല് ബസുകള്‍ തുടങ്ങിയ ഡിപ്പാര്‍ട്ട്‌മെന്റ് വാഹനങ്ങള്‍ ഈ മാസം 18 ന് രാവിലെ 11 ന് കേരളാ ആംഡ് പോലീസ് ബറ്റാലിയന്‍ വി ഡിറ്റാച്ച്‌മെന്റ് മണിയാര്‍ ക്യാമ്പില്‍ ലേലം നടക്കും. ഫോണ്‍: 04869 233072. ഇ മെയില്‍- [email protected]. വാഹന ലേലം സമഗ്ര ശിക്ഷാ കേരളം പത്തനംതിട്ട ജില്ലയുടെ ഡിപ്പാര്‍ട്ട്‌മെന്റ് വാഹനത്തിന്റെ (2009 മോഡല്‍ ടാറ്റാ സുമോ) ലേലം നടക്കും. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 16 ന് 12 നകം. സമഗ്ര ശിക്ഷാ കേരളം ജില്ലാ ഓഫീസില്‍ അന്നേ ദിവസം ഉച്ചക്ക് 2.30 ന് ലേലം നടക്കും. വിശദ വിവരങ്ങള്‍ക്ക് ഫോണ്‍: 0469-2600167, ഇ മെയില്‍- [email protected].

Read More