വാഹനമിടിച്ച് ഗുരുതരമായി പരുക്കേറ്റ തെരുവ് നായക്ക് സംരക്ഷകനായി ഐരവണ്‍ നിവാസി

കോന്നി വാര്‍ത്ത ഡോട്ട് കോം : വാഹനമിടിച്ച് ഗുരുതരമായി പരിക്ക് പറ്റി റോഡില്‍ കിടന്ന തെരുവ് നായയെ എടുത്ത് മൃഗാശുപത്രിയിൽ എത്തിക്കുകയും ചികിത്സക്ക് ശേഷം രണ്ട് കാലുകളിലും പ്ലാസ്റ്റർ ഇട്ട നായയുടെ പൂര്‍ണ്ണ സംരക്ഷണം ഏറ്റെടുത്ത് ആഹാരവും മരുന്നും നൽകി സംരക്ഷിക്കുകയാണ് ഈ യുവാവ് . കോന്നി അരുവാപ്പുലം അക്കരക്കാലപടി റോഡില്‍ വെച്ചാണ് തെരുവ് നായ്ക്ക് വാഹനം ഇടിച്ചു ഗുരുതര പരിക്കേറ്റത് . അരുവാപ്പുലം പഞ്ചായത്തിന്‍റെ കീഴിൽ പ്രവർത്തിക്കുന്ന കോവിഡ് സെന്ററിലെ ജീവനക്കാരനും ഡി വൈ എഫ് ഐ ഐരവൺ യൂണിറ്റ് വൈസ് പ്രസിഡന്‍റുമായ ചാക്കലേത് വീട്ടില്‍ അഭിജിത്ത് മോഹനനാണ് തെരുവ് നായ്ക്ക് പുനര്‍ജന്‍മം നല്‍കിയത് . വാഹനം ഇടിച്ചു ഇരു കാലുകളും ഒടിഞ്ഞ തെരുവ് നായ ഇഴയുന്നത് കണ്ട അഭിജിത്ത് നായയെ ഉടന്‍ തന്നെ കോന്നി മൃഗാശുപത്രിയിൽ എത്തിച്ചു . ചികിത്സക്ക് ശേഷം രണ്ട് കാലുകളിലും…

Read More