വായ്പ തിരിച്ചടവ്: ബാങ്കുകള്‍ അനുഭാവ പൂര്‍ണമായ സമീപനം സ്വീകരിക്കണം

വായ്പ തിരിച്ചടവ്: ബാങ്കുകള്‍ അനുഭാവ പൂര്‍ണമായ സമീപനം സ്വീകരിക്കണം പ്രളയം, കോവിഡ് സാഹചര്യങ്ങളില്‍ പെട്ട് വായ്പ തിരിച്ചടവ് മുടങ്ങിയവരോട് ബാങ്കുകള്‍ അനുഭാവ പൂര്‍ണമായ സമീപനം സ്വീകരിക്കണമെന്ന് ആന്റോ ആന്റണി എംപി പറഞ്ഞു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജില്ലാതല ബാങ്കിംഗ് അവലോകന സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു എംപി.   ചെറിയ വായ്പകളിന്മേല്‍ തിരിച്ചടവ് സാധിക്കാത്ത സാഹചര്യത്തില്‍ ജപ്തി നടപടികളിലേക്ക് ബാങ്കുകള്‍ കടക്കരുത്. മുന്‍പാദത്തെക്കാള്‍ മികച്ച പ്രവര്‍ത്തനം കൈവരിച്ച ബാങ്കുകളെ എംപി അനുമോദിച്ചു. ഈ പാദത്തില്‍ വിദ്യാഭ്യാസ, കാര്‍ഷിക വായ്പകള്‍ ബാങ്കുകള്‍ കൂടുതല്‍ നല്‍കി. പരാതികള്‍ ലഭിക്കുന്നത് അനുസരിച്ചു ആവശ്യമുണ്ടെങ്കില്‍ മുന്‍വര്‍ഷത്തെ പോലെ അദാലത്ത് നടത്താമെന്നും എംപി പറഞ്ഞു.   ജില്ലയില്‍ സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദം അവസാനിക്കുമ്പോള്‍ വിവിധ ബാങ്കുകള്‍ 5942  കോടി രൂപ വായ്പ നല്‍കിയതായി ജില്ലാതല ബാങ്കിംഗ് അവലോകന സമിതി യോഗം വിലയിരുത്തി. സെപ്റ്റംബര്‍…

Read More