konnivartha.com : വനവിസ്തൃതി കൂട്ടി കൂട്ടി ഒടുവിൽ നാടും വനമാകുമെന്ന് ആശങ്കയിലാണ് പല നഗര ഗ്രാമമേഖലകളും. രാജ്യത്ത് വനവിസ്തൃതി കൂട്ടാനായി വനം വകുപ്പ് നടപ്പാക്കുന്ന പല കുതന്ത്രങ്ങളും നാളെ ജനജീവിതത്തെ പ്രതികൂലമായി ബാധിക്കുമെന്ന ന്ന ആശങ്ക ഉയരുകയാണ്. ആഗോളതാപന പോലെയുള്ള പ്രതിസന്ധികളെ മറികടക്കാനായി നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ ഭാഗമായിയുള്ള വനം വിസ്തീര്ണ്ണം കൂട്ടണമെന്ന കേന്ദ്ര സർക്കാർ നയത്തെ മറയാക്കിയാണ് വനം വകുപ്പ് സ്വന്തം നിയന്ത്രണത്തിലുള്ള റവന്യൂ ഭൂമി ഉൾപ്പെടെ സംരക്ഷിത വന മേഖലയായി മാറ്റുന്നത്. ഉദ്യോഗസ്ഥർ വന വിസ്തൃതി കൂട്ടുകയും ഇത്തരം പ്രദേശങ്ങളിൽ സ്വഭാവിക വനം വെച്ചു പിടിപ്പിക്കുകയും ആണ് നിലവിൽ ചെയ്യുന്നത്. വിവിധ പേരുകളിലൂടെ പൊതു ജനപങ്കാളിത്തത്തോടെ പൊതു പ്രദേശങ്ങളിൽ വനം നട്ടുപ്പിടിപ്പിക്കുന്ന രീതികളും ആവിഷ്കരിച്ചിട്ടുണ്ട്’ നാട്ടുക്കാർ വിദൂര ഭാവിയിൽ ഉണ്ടായേക്കാവുന്ന ഒരു ബുദ്ധിമുട്ടുകളും തിരിച്ചറിയാതേയാണ് ഇത്തരം പദ്ധതികളിൽ വനം ഉദ്യോഗസ്ഥർക്ക് ഒപ്പം ചേരുന്നത്.…
Read More