വർഗീയ മുതലെടുപ്പ് നടത്താൻ ബിജെപി ശ്രമം; പോലിസ് വസ്തുതകൾ പുറത്തുവിടണം – പോപുലർ ഫ്രണ്ട് KONNIVARTHA.COM : പത്തനംതിട്ട ജില്ലയിലെ വടശേരിക്കരയിൽ ജലാറ്റിൻ സ്റ്റിക്കുകൾ കണ്ടെത്തിയ സംഭവത്തിൽ പോലിസ് കാര്യക്ഷമമായ അന്വേഷണം നടത്തി വസ്തുകകൾ പുറത്തുവിടണമെന്ന് പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന സെക്രട്ടറി എസ് നിസാർ ആവശ്യപ്പെട്ടു. ഇതിൻ്റെ പേരിൽ മുതലെടുപ്പ് നടത്താനുള്ള വർഗീയ വാദികളുടെ ശ്രമങ്ങൾക്ക് തടയിടണം. മതത്തിൻ്റെ പേരുപറഞ്ഞ് സാധാരണക്കാരായ ഹിന്ദുക്കളെ തെറ്റിദ്ധരിപ്പ് മതസൗഹാർദം തകർക്കാൻ കോപ്പുകൂട്ടുന്ന ആർഎസ്എസ്- ബിജെപി വർഗീയ വാദികളെ ഒറ്റപ്പെടുത്തണം. കഴിഞ്ഞ ദിവസം വടശ്ശേരിക്കര പേങ്ങാട്ട് പാലത്തിന് അടിയിലാണ് ആറ് ജലാറ്റിൻ സ്റ്റിക്കുകൾ കണ്ടെത്തിയത്. പ്രധാനമായും പാറമടകളിലും കിണർ കുഴിക്കുമ്പോഴും പാറ പൊട്ടിക്കുന്നതിന് ഉപയോഗിക്കുന്നവയാണ് ഇവയെന്ന് പ്രാഥമികാന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. മാത്രമല്ല, ഈ മേഖലകളിൽ നിരവധി പാറമടകളുമുണ്ട്. ഈ വസ്തുതകൾ മറച്ചുവച്ചാണ് സ്ഫോടനത്തിന് ശ്രമമുണ്ടെന്നും ആയുധശേഖരം പിടിച്ചെടുത്തു…
Read More