ലോക ഫിസിയോതെറാപ്പി ദിനാചരണവും വാക്കത്തോണും സംഘടിപ്പിച്ചു

  konnivartha.com: ഫിസിയോതെറാപ്പി ദിന ആഘോഷത്തിന്‍റെ ഭാഗമായി അടൂർ ജനറൽ ആശുപത്രിയിൽ ഇന്ത്യൻ അസോസിയേഷൻ ഓഫ് ഫിസിയോതെറാപ്പിസ്റ്റ് ഒരു വാക്കത്തോണുംസംഘടിപ്പിച്ചു. അടൂർ ജനറൽ ആശുപത്രി, മദർ തെരേസ പാലിയേറ്റീവ് കെയർ അടൂർ, ദ്രോണ ഡിഫൻസ് അക്കാദമി ഇന്നീ സംഘടനകളുടെ സംയുക്ത അഭിമുഖത്തിലാണ് സംഘടിപ്പിച്ചത്. മദർ തെരേസ പാലിയേറ്റീവ് കെയർ സെന്റർ അഡ്വ.എസ് മനോജിന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗം, അടൂർ നഗരസഭ ചെയർപേഴ്സൺ ദിവ്യ റെജി മുഹമ്മദ് ഉദ്ഘാടനം ചെയ്തു. പി ആർ പി സി ചെയർമാൻ. പി ബി ഹർഷകുമാർ ഫ്ലാഗ് ഓഫ് ചെയ്തു.അടൂർ ജനറൽ ആശുപത്രിയിലെ സീനിയർ ഡോക്ടർ,ഡോ. പ്രശാന്ത് ഫിസിയോതെറാപ്പി ദിന സന്ദേശം നൽകി. ഡോ. വിനോദ് രാജ്, ഡോ. നിഷാദ് എസ് നായർ, ഡോ. വിശാൽ ജോൺസൺ, ഡോ. ഷിബു ജോർജ്,ശ്രീ ജയകൃഷ്ണൻ എ ആർ, ശ്രീ പ്രദീപ് ജി,ഡോ. നിഖിൽ തുടങ്ങിയവർ…

Read More

ലോക ഫിസിയോതെറാപ്പി ദിനാചരണം :ജില്ലാ കളക്ടര്‍ ഉദ്ഘാടനം ചെയ്തു

  konnivartha.com: ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ഫിസിയോതെറാപ്പിസ്റ്റ് പത്തനംതിട്ട ഘടകത്തിന്റെ ആഭിമുഖ്യത്തില്‍ ലോക ഫിസിയോതെറാപ്പി ദിനാചരണം സംഘടിപ്പിച്ചു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ലോക ഫിസിയോതെറാപ്പി ദിനാചരണവും ബോധവത്ക്കരണ ക്ലാസും ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ഫിസിയോതെറാപ്പിസ്റ്റ് പത്തനംതിട്ട ഘടകത്തിന്റെ പ്രസിഡന്റ് ഡോ.നിഷാദ് അധ്യക്ഷത വഹിച്ചു. വിവിധ തരത്തിലുള്ള സന്ധിവാതങ്ങളും ഫിസിയോതെറാപ്പി ചികിത്സയും എന്നതാണ് ഈ വര്‍ഷത്തെ സന്ദേശം. ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ഫിസിയോതെറാപ്പിസ്റ്റ് സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ.വിനോദ് രാജ് ക്ലാസുകള്‍ നയിച്ചു.ഡോ. സീമ റേച്ചല്‍, ഡോ. സബിത, ഡോ. വിശാല്‍, ഡോ. അജിത്, ഡോ.വിന്‍സി, ഡോ.ഐശ്വര്യ, ഡോ. രാജീവ്, വിവിധ വകുപ്പുദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Read More