ലോക കേരള സഭ ന്യൂയോര്‍ക്ക് സമ്മേളനത്തിന്‍റെ ഒരുക്കങ്ങള്‍ ധൃതഗതിയില്‍: കെ.ജി മന്മഥന് നായര്‍ എ.എസ് ശ്രീകുമാര്‍ konnivartha.com/ന്യൂയോര്‍ക്ക്: മൂന്നാം ലോക കേരള സഭയുടെ അമേരിക്കന്‍ മേഖലാ സമ്മേളനത്തിനുള്ള ഒരുക്കങ്ങള്‍ ധൃതഗതിയില്‍ പുരോഗമിക്കുന്നതായും നിര്‍ദ്ദിഷ്ട പ്ലാന്‍ അനുസരിച്ച് തന്നെ പരിപാടികള്‍ നടത്താന്‍ വേണ്ടി എല്ലാ സബ് കമ്മറ്റികളും ഊര്‍ജ്വസ്വലമായി പ്രവര്‍ത്തിക്കുന്നുവെന്നും ഓര്‍ഗനൈസിംഗ്് കമ്മറ്റി പ്രസിഡന്റ് കെ.ജി മന്മഥന് നായര്‍ അറിയിച്ചു. ന്യൂയോര്‍ക്കിലെ ടൈം സ്‌ക്വയറില്‍ നടക്കുന്ന സമ്മേളനം ചരിത്ര സംഭവമാക്കാനുള്ള തീവ്രശ്രമത്തിലാണ് ഓര്‍ഗനൈസിംഗ്് കമ്മറ്റി. ജൂണ്‍ 9, 10, 11 തീയതികളികളില്‍ ടൈംസ് സ്‌ക്വയര്‍ വേദിയൊരുക്കുന്ന സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായി ഡെലിഗേറ്റുകളുടെ അപേക്ഷ ഒരുപാട് ലഭിക്കുന്നുണ്ടെന്നും എന്നാല്‍ അവരുടെ പരമാവധി എണ്ണം 200 ആയി നിജപ്പെടുത്തുമെന്നും മന്മഥന്‍ നായര്‍ പറഞ്ഞു. സൂം മീറ്റിംഗുകളിലൂടെ ഈ അമേരിക്കന്‍ മേഖലാ സമ്മേളനത്തിന്റെ അപ്‌ഡേറ്റുകള്‍ എല്ലാവരിലും എത്തിക്കുന്നുണ്ടെന്നും ചുരുങ്ങിയ സമയത്തിനുള്ളില്‍ ഇത്രയും ബൃഹത്തായ ഒരു…
Read More