50 ലക്ഷം രൂപയുടെ ഭരണാനുമതി ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരാകുന്ന ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് അനുവദിക്കുന്ന തുക വർധിപ്പിച്ച് ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ സാമൂഹ്യനീതി മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരാകുന്ന ട്രാൻസ്ജൻഡർ വ്യക്തികൾക്ക് അനുവദിച്ചിരുന്ന 2 ലക്ഷം രൂപയാണ് വർധിപ്പിച്ച് പരമാവധി 5 ലക്ഷം രൂപ വരെയാക്കിയത്. സ്ത്രീയിൽ നിന്നും പുരുഷനിലേക്ക് മാറുന്നതിനുള്ള ശസ്ത്രക്രിയ (ട്രാൻസ്മാൻ) വളരെ സങ്കീർണവും ചെലവേറിയതും ആയതിനാലും നിരവധി ശസ്ത്രക്രിയയിലൂടെ മാത്രമേ ഈ മാറ്റം സാധ്യമാകുകയുള്ളൂ എന്നതിനാലും ഇതിനായി പരമാവധി 5 ലക്ഷം രൂപ അനുവദിക്കും. പുരുഷനിൽ നിന്നും സ്ത്രീയിലേയ്ക്കുള്ള ശസ്ത്രക്രിയ (ട്രാൻസ് വുമൺ) താരതമ്യേന ചെലവ് കുറവായതിനാൽ പരമാവധി 2.50 ലക്ഷം രൂപ വരെയാണ് അനുവദിക്കുന്നത്. ഇതിനായി 50 ലക്ഷം രൂപയുടെ ഭരണാനുമതിയായതായി മന്ത്രി വ്യക്തമാക്കി. സ്ത്രീയിൽ നിന്നും പുരുഷനാകുന്ന ശസ്ത്രക്രിയയ്ക്ക് വേണ്ടി 5 ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് പരമാവധി…
Read More