യുവതിയെ തലയ്ക്കടിച്ചുകൊന്ന കേസ് : കാമുകൻ ബംഗളുരുവിൽ പിടിയിൽ

  പത്തനംതിട്ട : പന്തളം പൂഴിക്കാട് ചിറമുടിയിൽ യുവതിയെ തലയ്ക്കടിച്ചുകൊന്ന കേസിൽ പ്രതി ബംഗളുരുവിൽ നിന്ന് പിടിയിലായി. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട് രണ്ടുവർഷത്തോളമായി യുവതിയ്ക്കൊപ്പം താമസിച്ചുവന്ന തിരുവനന്തപുരം നെയ്യാറ്റിൻകര ദാലുംമുഖം പോസ്റ്റിൽ തുടലി ബി എസ് ഭവനിൽ ശശിയുടെ മകൻ ഷൈജു എസ് എൽ (34)വിനെ പ്രത്യേക അന്വേഷണസംഘമാണ് അറസ്റ്റ് ചെയ്തത്. ഈമാസം 10 ന് രാത്രി 10.30 നാണ്, ഇയാൾക്കൊപ്പം പൂഴിക്കാട് ചിറമുടിയിൽ വാടകയ്ക്ക് താമസിച്ചുവന്ന മുളക്കുഴ അരീക്കര കൊഴുവല്ലൂർ പാറപ്പുറത്ത് സുരേഷിന്റെ ഭാര്യ സബിത എന്നുവിളിക്കുന്ന സജിത (42) കൊല്ലപ്പെട്ടത്. മരണം ഉറപ്പാക്കിയ ഷൈജു മൊബൈൽ ഫോൺ ഓഫാക്കിയശേഷം നാടുവിടുകയായിരുന്നു. ലിവിങ് ടുഗദറായി ഭാര്യാഭർത്താക്കന്മാരെപ്പോലെ ജീവിച്ചുവരികയായിരുന്നു ഇരുവരും. ഷൈജുവിന് വേറെ സ്ത്രീകളുമായുള്ള അവിഹിതബന്ധം ചോദ്യം ചെയ്തത് കാരണമായാണ്, യുവതിയെ കൊലപ്പെടുത്തിയതെന്ന് പ്രതി ചോദ്യം ചെയ്യലിൽ സമ്മതിച്ചു. സമീപവാസികൾ അറിയിച്ചതുപ്രകാരം സ്ഥലത്തെത്തിയ പന്തളം പോലീസ് തുടർ നടപടി…

Read More