കോന്നി വാര്‍ത്ത ഡോട്ട് കോം : മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ച് വായ്പാ തട്ടിപ്പ് സംസ്ഥാനത്ത് വ്യാപകമായി . നിരവധി ആളുകള്‍ പോലീസില്‍ പരാതി ഉന്നയിച്ചു . ചിലരുടെ ചിത്രങ്ങള്‍ ഉപയോഗിച്ച് പല ആളുകള്‍ക്കും മെസ്സേജ് ചെന്നു . ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുന്നതോടെ ഉപഭോക്താവിന്റെ ഫോണിലെ സ്വകാര്യവിവരങ്ങൾ ചോർത്തി എടുക്കും. തിരിച്ചടവ് തെറ്റിയാൽ ഈ വിവരങ്ങൾ ഭീഷണിപ്പെടുത്താൻ ഉപയോഗിക്കും. യുവാക്കളും വീട്ടമ്മമാരുമടക്കം നിരവധി പേരാണ് വായ്പാക്കെണിയിൽ കുടുങ്ങിയത് .ഡെല്‍ഹിയില്‍ നിന്ന് നിരവധി ഭീക്ഷണിയാണ് വന്നു കൊണ്ടിരിക്കുന്നത് . ഉത്തരേന്ത്യ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്വകാര്യ കമ്പനികളാണ് മൊബൈൽ ഫോൺ ആപ്ലിക്കേഷൻ വഴി ഇൻസ്റ്റന്റ് ലോണുകൾ നൽകുന്നത്. പരസ്യം ചെയ്തും, വാട്‌സ്ആപ്പ് വഴിയും ലോൺ എടുക്കുന്നതിനായി ആളുകളെ ആകർഷിക്കും. നിയമപരമായി പ്രവർത്തിക്കുന്നതും, അല്ലാത്തതുമായ നിരവധി ആപ്ലിക്കേഷനുകൾ സൈബർ ഇടങ്ങളിൽ സജീവമാണ്. 6000 രൂപായ്ക്കു അപേക്ഷിക്കുന്നവര്‍ക്ക് ബാങ്കില്‍ ലഭിക്കുന്നത് 4250 രൂപയാണ്…
Read More