മാനത്ത് മഴക്കാറുകണ്ടാല്‍ മലയോരം കിടുങ്ങും

മാനത്ത് മഴക്കാറുകണ്ടാല്‍ മലയോരം കിടുങ്ങും കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നിയുടെ കിഴക്കന്‍ മാനത്ത് മഴക്കാറ് കണ്ടാല്‍ മലയോര നിവാസികളുടെ ഉള്ളം കിടുങ്ങും . നിനച്ചിരിക്കാതെ എത്തുന്ന മല വെള്ളം അച്ചന്‍ കോവില്‍ നദിയിലൂടെയും കല്ലാറിലൂടെയും ഏത് സമയത്തും ആര്‍ത്ത് എത്തുമെന്നതിനാല്‍ നദീ തീരവാസികള്‍ ആണ് ഏറെ ഭയപ്പെടുന്നത് . കോന്നി ,തണ്ണിത്തോട് മേഖലയിലൂടെ ഒഴുകുന്ന രണ്ടു നദികള്‍ ആണ് അച്ചന്‍ കോവിലും കല്ലാറും . കല്ലേലി അരുവാപ്പുലം കോന്നി വഴി അച്ചന്‍ കോവില്‍ നദിയും തണ്ണിത്തോട് വഴി കല്ലാറും ഒഴുകുന്നു . ഇരു നദികളും ഉത്ഭവിക്കുന്നത് കിഴക്കന്‍ മലയില്‍ ആണ് . ഇവിടെ നിന്നും ഒഴുകി വരുന്ന വെള്ളത്തിന് മല വെള്ളം എന്നാണ് ദേശക്കാര്‍ പേര് നല്‍കി വരുന്നത് . നദിയുമായി അടുത്ത ബന്ധം ഉള്ള തീരവാസികള്‍ മഴയുടെ കോള് കണ്ടാല്‍ തന്നെ ഉറക്കം…

Read More