മലയാളഭാഷ വാരാഘോഷം: സിവില്‍ സ്റ്റേഷന്‍ ജീവനക്കാര്‍ക്കായി മത്സരങ്ങള്‍ സംഘടിപ്പിച്ചു

  konnivartha.com: മലയാളദിനാഘോഷവും ഭരണഭാഷാ വാരാഘോഷത്തിന്റെയും ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ നേതൃത്വത്തില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജീവനക്കാര്‍ക്കായി വിവിധ മത്സരങ്ങള്‍ സംഘടിപ്പിച്ചു. കേട്ടെഴുത്ത്, തര്‍ജ്ജമ, പ്രസംഗം, കവിതാലാപനം, ഫയലെഴുത്ത് തുടങ്ങിയ മത്സരങ്ങളാണ് സംഘടിപ്പിച്ചത്. ഫയല്‍ എഴുത്തു മത്സരത്തില്‍ കളക്ടറേറ്റ് സീനിയര്‍ ക്ലാര്‍ക്ക് രേഷ്മ എസ് രവീന്ദ്രന്‍, സീനിയര്‍ ക്ലാര്‍ക്ക് കെ എസ് ലേഖ, പത്തനംതിട്ട സ്പെഷ്യല്‍ വില്ലേജ് ഓഫീസര്‍ എസ് മഞ്ജു, കളക്ടറേറ്റ് ക്ലാര്‍ക്ക് സോണി സാംസണ്‍ ഡാനിയേല്‍ എന്നിവര്‍ ഒന്നാം സ്ഥാനം പങ്കിട്ടു. കളക്ടറേറ്റ് സീനിയര്‍ ക്ലാര്‍ക്ക് പി രജനി, സീനിയര്‍ ക്ലാര്‍ക്ക് എസ് അജിന്‍, പ്ലാനിംഗ് ഓഫീസ് ക്ലാര്‍ക്ക് സുചിത്ര എന്നിവര്‍ രണ്ടാം സ്ഥാനം നേടി. കളക്ടറേറ്റ് സീനിയര്‍ ക്ലാര്‍ക്കുമാരായ പ്രശാന്ത്, എസ് എല്‍ രമ്യ, എസ് ടി ശില്പ എന്നിവര്‍ മൂന്നാം സ്ഥാനം നേടി. പ്രസംഗ മത്സരത്തില്‍ കളക്ടറേറ്റ് ക്ലാര്‍ക്ക് സോണി…

Read More