konnivartha.com: ഡയറക്ടറേറ്റ് ജനറൽ ഓഫ് ഗുഡ്സ് ആൻഡ് സർവീസസ് ടാക്സ് ഇന്റലിജൻസ് (DGGI) വിദേശത്തു രജിസ്റ്റർ ചെയ്ത ഓൺലൈൻ ഗെയിമിംഗ് സ്ഥാപനങ്ങൾക്കെതിരായ നടപടികൾ ശക്തമാക്കി. ആഭ്യന്തര, വിദേശ സ്ഥാപനങ്ങൾ ഓൺലൈൻ മണി ഗെയിമിംഗ് വ്യവസായത്തിൽ സജീവമാണ്. ചരക്ക് സേവന നികുതി (GST) നിയമപ്രകാരം, ‘ഓൺലൈൻ മണി ഗെയിമിംഗ്’, നടപടിയെടുക്കാവുന്ന സാമ്പത്തിക വിഷയമായതിനാൽ, ‘ചരക്കുകളുടെ’ വിതരണത്തിൽപ്പെടുത്തി തരംതിരിച്ചിരിക്കുന്നു. ഇത് 28% നികുതിക്ക് വിധേയമാണ്. ഈ മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ ചരക്ക് സേവന നികുതി (GST) നിയമ പ്രകാരം രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. ഓൺലൈൻ മണി ഗെയിമിംഗ്/വാതുവയ്പ്പ്/ചൂതാട്ടം എന്നിവയിൽ ഏർപ്പെട്ടിരിക്കുന്ന ഏകദേശം 700 ഓഫ്ഷോർ (വിദേശത്തു രജിസ്റ്റർ ചെയ്ത) സ്ഥാപനങ്ങൾ DGGI യുടെ നിരീക്ഷണത്തിലാണ്. രജിസ്റ്റർ ചെയ്യാതിരിക്കുകയും, നികുതി പേ-ഇന്നുകൾ മറച്ചുവെക്കുകയും, നികുതി ബാധ്യതകൾ തന്ത്രപരമായി മറികടക്കുകയും ചെയ്തുകൊണ്ട് ഈ സ്ഥാപനങ്ങൾ GST ഒഴിവാക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. 2000-ലെ ഐടി ആക്ടിന്റെ…
Read More