മകരവിളക്ക്: പ്രത്യേക പൂജാ വിവരങ്ങള്‍

ശബരിമല മകരവിളക്ക് ജനുവരി 14 ന്; മകരസംക്രമ പൂജ 14 ന് രാവിലെ 8.14ന്, സന്നിധാനത്ത് മകരവിളക്ക് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി മകരവിളക്കിനായുള്ള ഒരുക്കങ്ങള്‍ ശബരിമല സന്നിധിയില്‍ പൂര്‍ത്തിയായി. മകരവിളക്ക് ദര്‍ശനപുണ്യം നേടാനും തിരുവാഭരണം ചാര്‍ത്തിയുള്ള അയ്യപ്പ സ്വാമിയുടെ ദീപാരാധന കണ്ട് തൊഴാനും എത്തിച്ചേരുന്ന അയ്യപ്പഭക്തര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ക്രമീകരിച്ചു കഴിഞ്ഞു. ജനുവരി 14 ന് ആണ് മകരവിളക്കും തിരുവാഭരണം ചാര്‍ത്തിയുള്ള മഹാ ദീപാരാധനയും. ജനുവരി 14 ന് പുലര്‍ച്ചെ അഞ്ചിന് നട തുറന്ന് നിര്‍മാല്യ ദര്‍ശനവും പതിവ് അഭിഷേകവും നടക്കും. തുടര്‍ന്ന് മണ്ഡപത്തില്‍ ഗണപതി ഹോമം ഉണ്ടാകും. 7.30 ന് ഉഷപൂജ. 8.14 ന് ആണ് ഭക്തിനിര്‍ഭരമായ മകരസംക്രമപൂജ നടക്കുക. തിരുവിതാംകൂര്‍ കൊട്ടാരത്തില്‍ നിന്നും പ്രതിനിധിയുടെ കൈവശം കൊടുത്തു വിടുന്ന  നെയ്യ് തേങ്ങയിലെ നെയ്യ് കലിയുഗവരദ വിഗ്രഹത്തില്‍  അഭിഷേകം നടത്തി പൂജ ചെയ്യുന്നതാണ് മകരസംക്രമ പൂജ. പൂജ…

Read More