ഭക്ഷ്യ സുരക്ഷ ഓഫീസുകളിൽ മിന്നൽ പരിശോധന; വ്യാപക ക്രമക്കേട് കണ്ടെത്തി

OPERATION HEALTH-WEALTH” : സംസ്ഥാന ഭക്ഷ്യസുരക്ഷ വകുപ്പുകളിലെ അഴിമതി കണ്ടെത്തുന്നതിനായി വിജിലന്‍സിന്റെ സംസ്ഥാന വ്യാപക മിന്നല്‍ പരിശോധന. സംസ്ഥാനത്തെ ഭക്ഷ്യ സുരക്ഷാ വകുപ്പിലെ ചില ഉദ്ദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങി മേന്മ കുറഞ്ഞ ഭക്ഷ്യവസ്തുക്കള്‍ വിപണിയില്‍ വില്ക്കുന്നതിന് ഒത്താശ ചെയ്ത് കൊടുക്കുന്നതായി വിജിലന്‍സിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ “OPERATION HEALTH-WEALTH” : എന്ന പേരില്‍ സംസ്ഥാന ഭക്ഷ്യ സുരക്ഷ കമ്മീഷണറുടെ കാര്യാലയത്തിലും, പതിനാലു ജില്ലകളിലേയും അസി. ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍മാരുടെ ഓഫീസുകളിലും, തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഭക്ഷ്യസുരക്ഷാ ലാബുകളിലും ഓരേ സമയം മിന്നല്‍ പരിശോധന നടന്നു. ഭക്ഷ്യ സുരക്ഷ ലാബുകളില്‍ നിന്നും unsafe/substandard/misbanned എന്നീ റിസല്‍ട്ട് ലഭിക്കുന്ന ഭക്ഷ്യ വസ്തുക്കളുടെ നിര്‍മ്മാതാക്കള്‍ക്കെതിരെയുള്ള നടപടികള്‍ ഒഴിവാക്കുന്നതിലേയ്ക്കായി ചില ഭക്ഷ്യ സുരക്ഷാ ഉദ്ദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങുന്നുവെന്ന് രഹസ്യ വിവരം വിജിലന്‍സിന് ലഭിച്ചിരുന്നു. ഫീല്‍ഡ് പരിശോധനാവേളയില്‍…

Read More