ഭക്ഷ്യ സുരക്ഷ ഓഫീസുകളിൽ മിന്നൽ പരിശോധന; വ്യാപക ക്രമക്കേട് കണ്ടെത്തി

OPERATION HEALTH-WEALTH” : സംസ്ഥാന ഭക്ഷ്യസുരക്ഷ വകുപ്പുകളിലെ അഴിമതി കണ്ടെത്തുന്നതിനായി വിജിലന്സിന്റെ സംസ്ഥാന വ്യാപക മിന്നല് പരിശോധന.
സംസ്ഥാനത്തെ ഭക്ഷ്യ സുരക്ഷാ വകുപ്പിലെ ചില ഉദ്ദ്യോഗസ്ഥര് കൈക്കൂലി വാങ്ങി മേന്മ കുറഞ്ഞ ഭക്ഷ്യവസ്തുക്കള് വിപണിയില് വില്ക്കുന്നതിന് ഒത്താശ ചെയ്ത് കൊടുക്കുന്നതായി വിജിലന്സിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില് “OPERATION HEALTH-WEALTH” : എന്ന പേരില് സംസ്ഥാന ഭക്ഷ്യ സുരക്ഷ കമ്മീഷണറുടെ കാര്യാലയത്തിലും, പതിനാലു ജില്ലകളിലേയും അസി. ഭക്ഷ്യ സുരക്ഷാ കമ്മീഷണര്മാരുടെ ഓഫീസുകളിലും, തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, കോഴിക്കോട്, കണ്ണൂര് എന്നിവിടങ്ങളില് പ്രവര്ത്തിക്കുന്ന ഭക്ഷ്യസുരക്ഷാ ലാബുകളിലും ഓരേ സമയം മിന്നല് പരിശോധന നടന്നു.
ഭക്ഷ്യ സുരക്ഷ ലാബുകളില് നിന്നും unsafe/substandard/misbanned എന്നീ റിസല്ട്ട് ലഭിക്കുന്ന ഭക്ഷ്യ വസ്തുക്കളുടെ നിര്മ്മാതാക്കള്ക്കെതിരെയുള്ള നടപടികള് ഒഴിവാക്കുന്നതിലേയ്ക്കായി ചില ഭക്ഷ്യ സുരക്ഷാ ഉദ്ദ്യോഗസ്ഥര് കൈക്കൂലി വാങ്ങുന്നുവെന്ന് രഹസ്യ വിവരം വിജിലന്സിന് ലഭിച്ചിരുന്നു. ഫീല്ഡ് പരിശോധനാവേളയില് ചില ഉദ്ദ്യോഗസ്ഥര് ശേഖരിക്കുന്ന സാമ്പിളുകള്, ലാബ് പരിശോധനാ വേളയില് unsafe/substandard/misbanned എന്ന് റിസള്ട്ട് കിട്ടിയാലും, കൈക്കൂലി വാങ്ങി വീണ്ടും സാമ്പിളുകള് ശേഖരിക്കാതെയും, നിയമപ്രകാരമുള്ള പ്രോസിക്യൂഷന് നടപടികള് സ്വീകരിക്കാതിരിക്കുന്നതായും വിജിലന്സിന് രഹസ്യ വിവരം ലഭിച്ചിരുന്നു.
ഓരോ വര്ഷവും മാര്ച്ച് 31-നകം അതാത് സാമ്പത്തിക വര്ഷം വിറ്റുപോയ ഭക്ഷ്യ വസ്തുക്കളുടെ അളവ് ഭക്ഷ്യ സുരക്ഷാ ഓഫീസര്ക്ക് ഫയല് ചെയ്യണമെന്നും, അല്ലാത്ത പക്ഷം ദിനംപ്രതി 100/- രൂപാ വീതം ഫൈന് ഈടാക്കണമെന്നും ഭക്ഷ്യസുരക്ഷാ നിയമം അനുശാസിക്കുന്നു. എന്നാല് സംസ്ഥാനത്തിനകത്ത് ഭക്ഷണ വസ്തുക്കള് വില്ക്കുന്നതിന് ലൈസന്സ് എടുത്തിട്ടുള്ള മുന്നൂറോളം ലൈസന്സികളില് വെറും 25% പേര് മാത്രമേ റിട്ടേണ് ഫയല് ചെയ്യുന്നുള്ളൂവെന്നും രഹസ്യ വിവരം ലഭിച്ചിട്ടുള്ളതാകുന്നു. ആയവ പരിശോധിക്കുന്നതിനാണ് “OPERATION HEALTH-WEALTH” എന്ന പേരില് സംസ്ഥാന വ്യാപകമായി മിന്നല് പരിശോധന നടന്നത്.
വിജിലന്സ് ഡയറക്ടറുടെ ഉത്തരവ് പ്രകാരം വിജിലന്സ് ഇന്സ്‌പെക്ടര് ജനറല് ഓഫ് പോലീസ് ശ്രീമതി.ഹര്ഷിത അട്ടല്ലൂരി ഐ.പി.എസ്-ന്റെ മേല്നോട്ടത്തില് നടത്തുന്ന സംസ്ഥാനതല മിന്നല് പരിശോധനയില് പോലീസ് സൂപ്രണ്ട് (Int.) ശ്രീ. ഇ.എസ്.ബിജുമോന് നേതൃത്വം നല്കി വരുന്നു. സംസ്ഥാനത്തെ എല്ലാ വിജിലന്സ് യൂണിറ്റുകളും മിന്നല് പരിശോധനയില് പങ്കെടുത്തു വരുന്നു.
error: Content is protected !!