ബിഐഎസ് ഹാൾമാർക്കിംഗ് സ്കീമിലെ മാറ്റങ്ങൾ

ബിഐഎസ് ഹാൾമാർക്കിംഗ് സ്കീമിലെ മാറ്റങ്ങൾ കോന്നി വാര്‍ത്ത ഡോട്ട് കോം : ഉപഭോക്താക്കൾക്ക് ആഭരണങ്ങൾ വാങ്ങുമ്പോൾ സ്വർണ്ണത്തിന്റെ പ്രഖ്യാപിത പരിശുദ്ധി ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായിട്ടാണ് 2000 -ൽ സ്വർണ്ണാഭരണങ്ങളുടെ ഹാൾമാർക്കിംഗ് ആരംഭിച്ചത്. 2021 ജൂൺ 16 മുതൽ സ്വർണ്ണാഭരണങ്ങളുടെ ഹാൾമാർക്കിംഗ് താഴെ പറയുന്ന ഇളവുകളോടെ ഭാരതസർക്കാർ നിർബന്ധമാക്കിയിട്ടുണ്ട്.   ഇളവുകൾ 1. ഇന്ത്യയിലെ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് (ബി.ഐ.എസ്) അംഗീകൃത അസ്സേയിംഗ് ആൻഡ് ഹാൾമാർക്കിംഗ് സെന്ററുകൾ (AHC) ലഭ്യമായ 256 ജില്ലകളിൽ മാത്രമേ ഹാൾമാർക്കിംഗ് നിർബന്ധിതമായിട്ടുള്ളു. കേരളത്തിൽ ഇടുക്കി ഒഴികെയുള്ള എല്ലാ ജില്ലകളും ഇതിൽ ഉൾക്കൊള്ളുന്നു. 2. 40 ലക്ഷം രൂപ വരെ വാർഷിക വിറ്റുവരവുള്ള ചെറുകിട ജ്വല്ലറികളെ നിർബന്ധിത ഹാൾമാർക്കിംഗിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നു. ഹാൾമാർക്ക് ഇല്ലാതെ ആഭരണങ്ങൾ വിൽക്കാൻ അവർക്ക് അനുമതിയുണ്ട്. 3. 2 ഗ്രാം വരെ തൂക്കമുള്ള ആഭരണങ്ങൾ നിർബന്ധിത ഹാൾമാർക്കിംഗിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നു.…

Read More