konnivartha.com : കുറഞ്ഞ വില പറഞ്ഞും നയത്തില്‍ സംസാരിച്ചും വീട്ടുകാരെ പാട്ടിലാക്കുകയും അവര്‍ വേണ്ടെന്ന് പറഞ്ഞാലും കര്‍ട്ടനിട്ട ശേഷം വന്‍ തുക തട്ടിയെടുക്കുകയും ചെയ്യുന്ന സംഘത്തിലെ പ്രധാനികളായ ശൂരനാട് ഇരവിച്ചിറ ഈസ്റ്റ് ഷിബു ഭവനം ബൈജു (30), ചക്കുവള്ളി വടക്ക് പതാരം മിനി ഭവനില്‍ സുധീര്‍ (36), ശൂരനാട് തെക്ക് ഇഞ്ചക്കാട് അജീന മന്‍സിലില്‍ അജി (46), ചക്കുവള്ളി കൊച്ചു തെരുവ് പോരുവഴി താഴെ തുണ്ടില്‍ ബഷീര്‍ (50) എന്നിവരെയാണ് ചെങ്ങന്നൂര്‍ ഡിവൈ.എസ്.പി ഡോ. ആര്. ജോസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. മാര്‍ച്ച് ഏഴിന് രാവിലെ 8.30 ന് കൊറ്റാര്‍കാവ് ഭാഗത്ത് തനിച്ചു താമസിക്കുന്ന വയോധികയെയാണ് സംഘം കൊള്ളയടിച്ചത്. ആറു പേരാണ് സംഘത്തിലുണ്ടായിരുന്നത്. ബാംബൂ കര്ട്ടന് വേണോയെന്ന് ചോദിച്ചാണ് വയോധികയെ ഇവരില്‍ രണ്ടു പേര് സമീപിച്ചത്. വേണ്ടെന്ന് വയോധിക പറഞ്ഞെങ്കിലും പീസൊന്നിന് 570…
Read More