konnivartha.com/കോന്നി : സംസ്ഥാന സർക്കാരിന്റെ ജനദ്രോഹ ബഡ്ജറ്റിനെതിരെയും ,ബഡ്ജറ്റിൽ കോന്നിയോട് കാട്ടിയ അവഗണനക്കെതിരെയും മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കരിദിനം ആചരിച്ചു.അതിന്റെ ഭാഗമായി പന്തം കൊളുത്തി പ്രകടനവും പ്രതിഷേധ സംഗമവും നടത്തപ്പെട്ടു.ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ് സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് റോജി എബ്രഹാമിന്റെ അദ്ധ്യക്ഷതയിൽ ശ്യം എസ് കോന്നി,പ്രവീൺ പ്ലാവിളയിൽ,ഐവാൻ വകയാർ,രാജീവ് മള്ളൂർ,ഷിനു അറപ്പുരയിൽ,പി വി ജോസഫ്,തോമസ് കാലായിൽ,ഷിജു അറപ്പുരയിൽ,റോബിൻ കാരവള്ളിൽ,കാസിം കോന്നി,അസീസ് കുട്ടി,ജി ശ്രീകുമാർ,ജിജോ കുളത്തുങ്കൽ ,ഷാജി വഞ്ചിപ്പാറ,രല്ലു പി രാജു,ജഗറുദീൻ കോന്നി എന്നിവർ പ്രസംഗിച്ചു
Read More