konnivartha.com : ഭാരത സർക്കാരിന്റെ പ്രൊട്ടക്ഷൻ ഓഫ് പ്ലാന്റ് വെറൈറ്റീസ് ആൻഡ് ഫാർമേഴ്സ് റൈറ്റ് അതോറിറ്റി കർഷകർക്കായി ഏർപ്പെടുത്തുന്ന പ്ലാന്റ് ജിനോം സേവ്യർ ഫാർമർ അവാർഡ് പത്തനംതിട്ട പുല്ലൂപ്രം സ്വദേശിറെജി ജോസഫ് ഏറ്റുവാങ്ങി. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്ന അവാർഡ് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമറിൽ നിന്നുമാണ് ഏറ്റുവാങ്ങിയത്. ഡൽഹിയിലെ നാസ് എ പി ഷിൻഡെ കോംപ്ലക്സിൽ നടന്ന അവാർഡ് ദാന ചടങ്ങിൽ പത്തനംതിട്ട ജില്ലയിലെ അങ്ങാടിയിൽ കടക്കേത്ത് വീട്ടിൽ റെജി ജോസഫ് ജോസഫ് കുടുംബസമേതം പങ്കെടുക്കുകയുണ്ടായി. സസ്യ ഇനങ്ങളുടെ സംരക്ഷണത്തിലും വികസനത്തിലും നൽകുന്ന സംഭാവനകൾ കണക്കിലെടുത്ത് ഇന്ത്യയിലെ കർഷകർക്ക് നൽകുന്ന ഏറ്റവും ഉയർന്ന ഈ പുരസ്കാരം കേരളത്തിൽ നിന്ന് ഒരു കർഷകനും ഒരു കർഷക ഗ്രൂപ്പിനും ആണ് ലഭിച്ചിട്ടുള്ളത്.പത്തനംതിട്ട ജില്ലാ ഐ സി എ ആർ കൃഷി…
Read More