പ്രൈം മിനിസ്റ്റേഴ്‌സ് ഇന്റേൺഷിപ്പ് പദ്ധതി – പൈലറ്റ് പ്രോജക്റ്റ്

  konnivartha.com: 2024-25 ബജറ്റിൽ മികച്ച കമ്പനികളിൽ യുവാക്കൾക്ക് ഇൻ്റേൺഷിപ്പ് നൽകുന്നതിനുള്ള പദ്ധതി – പ്രൈം മിനിസ്റ്റേഴ്‌സ് ഇന്റെൺഷിപ്പ് പദ്ധതി പ്രഖ്യാപിച്ചു. അഞ്ച് വർഷത്തിനുള്ളിൽ മികച്ച 500 കമ്പനികളിൽ ഒരു കോടി യുവാക്കൾക്ക് ഇൻ്റേൺഷിപ്പ് അവസരങ്ങൾ നൽകാനാണ് ലക്ഷ്യമിടുന്നത്. ഈ പദ്ധതിയിലൂടെ, യുവാക്കൾക്ക് വിവിധ തൊഴിൽ മേഖലകളിലും തൊഴിലവസരങ്ങളിലുമായി യഥാർത്ഥ ബിസിനസ്സ് അന്തരീക്ഷം മനസിലാക്കാൻ അവസരം ലഭിക്കും. 2.പദ്ധതിയുടെ പൈലറ്റ് പ്രോജക്റ്റ് , 2024-25 സാമ്പത്തിക വർഷത്തിൽ 1.25 ലക്ഷം ഇൻ്റേൺഷിപ്പ് അവസരങ്ങൾ നൽകുക എന്ന ലക്ഷ്യത്തോടെ 2024 ഒക്ടോബർ 3-ന് ആരംഭിച്ചു.കോർപ്പറേറ്റ് കാര്യ (എംസിഎ) മന്ത്രാലയം വികസിപ്പിച്ച ഒരു ഓൺലൈൻ പോർട്ടലിലൂടെ (www.pminternship.mca.gov.in) ഇത് നടപ്പിലാക്കും. ഈ പോർട്ടൽ ഇൻ്റേൺഷിപ്പ് സംബന്ധിച്ച എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്യുന്നതിനുള്ള ഒരു കേന്ദ്രീകൃത പ്ലാറ്റ്‌ഫോമായി പ്രവർത്തിക്കും. പങ്കാളി കമ്പനികൾക്ക് ഇൻ്റേൺഷിപ്പ് അവസരങ്ങൾ വാഗ്ദാനം ചെയ്യുന്നതിനായി പോർട്ടൽ ഇപ്പോൾ തുറന്നിരിക്കുന്നു.…

Read More