പ്രോജക്ട് അസിസ്റ്റന്റ് നിയമനം

konnivartha.com : എൽ ബി എസിന്റെ നിയന്ത്രണത്തിലുള്ള പൂജപ്പുര സെന്റർ ഓഫ് എക്‌സലൻസ് ഫോർ ഡിസെബിലിറ്റി സ്റ്റഡീസിലേക്ക് താത്കാലികാടിസ്ഥാനത്തിൽ ഒരു പ്രോജക്ട് അസിസ്റ്റന്റിനെ ആവശ്യമുണ്ട്. ബി.കോം ഡിഗ്രിയും ടാലി സോഫ്ട്വെയറിൽ പരിജ്ഞാനമുള്ളവരെയുമാണ് തിരഞ്ഞെടുക്കുന്നത്.   താത്പര്യമുള്ളവർ ബയോഡാറ്റയും, യോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും നവംബർ 6 ന് വൈകിട്ട് അഞ്ചിന് മുൻപായി ഡയറക്ടർ ഇൻ-ചാർജ്, സെന്റർ ഓഫ് എക്‌സലൻസ് ഫോർ ഡിസെബിലിറ്റി സ്റ്റഡീസ്, പൂജപ്പുര, തിരുവനന്തപുരം-695012 എന്ന വിലാസത്തിൽ ലഭ്യമാക്കേണ്ടതാണ്.   കൂടുതൽ വിവരങ്ങൾക്ക് 0471 2345627, 9539058139 എന്നീ ഫോൺ നമ്പറിൽ ബന്ധപ്പെടേണ്ടതാണ്. അപേക്ഷ ക്ഷണിച്ചു konnivartha.com : സംസ്ഥാന ആസൂത്രണ ബോർഡിലെ സോഷ്യൽ സർവീസ് വിഭാഗത്തിൽ ഒരു റിസർച്ച് അസോസിയേറ്റിനെ ആറു മാസത്തേക്ക് കരാർ വ്യവസ്ഥയിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾ www.spb.kerala.gov.in ൽ ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബർ…

Read More

പ്രോജക്ട് അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

  konnivartha.com : ഓമല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ പതിനഞ്ചാം ധനകാര്യകമ്മീഷന്‍ ഗ്രാന്റ് നിര്‍മ്മാണ പ്രവൃത്തികളുടെ ജിയോ ടാഗിംഗ് നടത്തുന്നതിനും ഇ-ഗ്രാമസ്വരാജ് പോര്‍ട്ടലില്‍ ബില്ലുകള്‍ തയ്യാറാക്കുന്നതിനുമായി ദിവസ വേതനാടിസ്ഥാനത്തില്‍ ഒരു പ്രോജക്ട് അസിസ്റ്റന്റ് തസ്തികയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത-സംസ്ഥാന സാങ്കേതിക പരീക്ഷാ കണ്‍ട്രോളര്‍ സാങ്കേതിക വിദ്യാഭ്യാസ ബോര്‍ഡ് നടത്തുന്ന മൂന്ന് വര്‍ഷത്തെ ഡിപ്ലോമ ഇന്‍ കൊമേഴ്സ്യല്‍ പ്രാക്ടീസ് (ഡിസിപി)/ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ആന്റ് ബിസിനസ് മാനേജ്‌മെന്റ് അല്ലെങ്കില്‍ കേരളത്തിലെ സര്‍വകലാശാലകള്‍ അംഗീകരിച്ചിട്ടുളള ബിരുദവും ഒരുവര്‍ഷത്തില്‍ കുറയാതെയുളള അംഗീകൃത ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനോ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനോ പാസായിരിക്കണം. പ്രായപരിധി – 2021 ജനുവരി ഒന്നിന് 18 നും 30നുംഇടയില്‍. നിശ്ചിതയോഗ്യതയുള്ളവര്‍ അപേക്ഷകള്‍ വെളള പേപ്പറില്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം ഈ മാസം 25 ന് ഉച്ചക്ക് നാലിന് മുന്‍പായി ഗ്രാമപഞ്ചായത്ത്…

Read More

പ്രോജക്ട് അസിസ്റ്റന്റ് ഒഴിവ്

  മുതിർന്ന പൗരൻമാർക്കുവേണ്ടി കേന്ദ്ര സർക്കാർ നടപ്പിലാക്കിവരുന്ന നാഷണൽ ആക്ഷൻ പ്ലാൻ ഫോർ സീനിയർ സിറ്റിസൺസ് (എൻ.എ.പി.എസ്.ആർ.സി) പദ്ധതി നടപ്പിലാക്കുന്നതിന് പ്രോജക്ട് മാനേജ്‌മെന്റ് സംബന്ധിച്ച് ചുമതലകൾ നിർവഹിക്കുന്നതിനായി സാമൂഹ്യനീതിവകുപ്പ് ഡയറക്ടറുടെ കാര്യാലയത്തിൽ പ്രൊജക്ട് അസിസ്റ്റന്റ് തസ്തികയിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. കരാർ കാലാവധി ഒരു വർഷമാണ്. സാമൂഹ്യനീതി ഡയറക്ടറുടെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ കരാർ കാലാവധി പരമാവധി മൂന്ന് വർഷം വരെ ദീർഘിപ്പിച്ചു നൽകും. സോഷ്യൽ വർക്കിൽ ബിരുദവും സർക്കാർ മേഖലയിൽ മൂന്ന് വർഷത്തെ ജോലി പരിചയവും കമ്പ്യൂട്ടർ പരിജ്ഞാനവുമുളളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 21-35 വയസ്സ്, പ്രതിമാസ വേതനം 27550 രൂപ, ജറന്റോളജിയിൽ പി.ജി. ഉളളവർക്ക് മുൻഗണന ലഭിക്കും. നിശ്ചിത മാതൃകയിൽ തയ്യാറാക്കിയ അപേക്ഷയും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും നവംബർ പത്തിന് വൈകിട്ട് അഞ്ചിന് മുൻപായി ഡയറക്ടർ സാമൂഹ്യനീതി വകുപ്പ്, വികാസ് ഭവൻ അഞ്ചാം…

Read More