പ്രതിഭാമരപ്പട്ടം അവാർഡ് ഗാന്ധിഭവൻ കുടുംബാംഗം ആൻ ജി. ബി ക്ക്‌

    കോന്നി വാര്‍ത്ത ഡോട്ട് കോം : ഗാന്ധിഭവൻ കുടുംബാഗമായ കുമാരി ആൻ ജി ബിയ്ക്ക് പ്രതിഭാമരപ്പട്ടം അവാർഡ്. സംസ്ഥാന അദ്ധ്യാപക വനമിത്ര അവാർഡ് ജേതാവ് എൽ സുഗതൻ, സമൂഹത്തിലെ പ്രതിഭകളായ കുട്ടികൾക്ക് നൽകി വരുന്ന അവാർഡ് ആണ് ഇത്. വീട്ടുമുറ്റത്ത് നട്ടുപിടിപ്പിക്കുന്ന ഫലവൃക്ഷം കൂടാതെഫലകവും സർട്ടിഫിക്കറ്റും ക്യാഷ് അവാർഡും അടങ്ങുന്നതാണ് പുരസ്കാരം. പ്രമുഖ എക്കോ ഫിലോസഫർഅഡ്വ. ജിതേഷ്ജി, ശൂരനാട് രാധാകൃഷ്ണൻ,എസ്‌. ദേവരാജൻ എന്നിവരടങ്ങിയ ജൂറിയാണ് അവാർഡ് ജേതാവിനെ തെരെഞ്ഞെടുത്തത്.   ആന്‍ ജി.ബി യ്ക്ക് ഏതാനും മാസം മാത്രം പ്രായമുള്ളപ്പോള്‍ അമ്മയായ താര ഗാന്ധിഭവനില്‍ ഉപേക്ഷിച്ച് പോകുകയും കൈക്കുഞ്ഞായിരുന്ന ആനിനെ ഗാന്ധിഭവന്‍ ഏറ്റെടുക്കുകയും ചെയ്തു. അന്നു മുതല്‍ (2004) ഗാന്ധിഭവന്‍ സെക്രട്ടറി ഡോ. പുനലൂര്‍ സോമരാജന്റെയും അദ്ദേഹത്തിന്റെ ഭാര്യ പ്രസന്ന രാജന്റെയും മകളായി അവരുടെയും ഗാന്ധിഭവന്‍ കുടുംബാംഗങ്ങളുടെയും സ്‌നേഹവും കരുതലും അനുഭവിച്ച് വളരുകയാണ് ആന്‍.…

Read More