ജോലിയില്‍ നിന്നും വിരമിച്ച ശേഷം മരിച്ച അധ്യാപികയുടെ പെൻഷൻ അക്കൗണ്ടിൽ നിന്ന് പണം തട്ടിയ കേസിൽ നാല് ട്രഷറി ജീവനക്കർക്ക് സസ്‌പെൻഷൻ. റാന്നി പെരുനാട് സബ് ട്രഷറിയിലാണ് സംഭവം.ഇതിൽ പങ്കാളികളെന്ന് അന്വേഷണത്തിൽ കണ്ടെത്തിയ കോന്നി സബ് ട്രഷറി, ജില്ലാ ട്രഷറി, റാന്നി പെരുനാട് സബ്ട്രഷറി എന്നിവിടങ്ങളിലെ നാല് ജീവനക്കാരെയാണ് സസ്പെൻഡ് ചെയ്തത്. കഴിഞ്ഞ ജൂണിലായിരുന്നു തട്ടിപ്പ് ആരംഭിച്ചതെന്ന് കണ്ടെത്തി.സബ് ട്രഷറിയിൽ പണം കൈമാറ്റത്തിന്റെ ചുമതല വഹിച്ചിരുന്ന ജീവനക്കാരന്റെ പാസ്സ്‌വേര്‍ഡ് ഉപയോഗപ്പെടുത്തിയായിരുന്നു തട്ടിപ്പ് തുടങ്ങിയത് . വിരമിച്ച അധ്യാപിക മരിച്ചതോടെ അക്കൗണ്ടിൽ ബാക്കി നിന്ന തുകയാണ് പലപ്പോഴായി വ്യാജമായി തുറന്ന സ്വന്തം അക്കൗണ്ടിലേക്ക് ജീവനക്കാരൻ മാറ്റിയത്.അധ്യാപികയുടെ അവകാശികൾ ആരും എത്താതിരുന്നപ്പോഴാണ് ഈ സംഭവം.അധ്യാപികയുടെ മകൻ എന്ന പേരിൽ രേഖ വ്യാജമായി ഉണ്ടാക്കി ഈ അക്കൗണ്ടിൽ നിന്നുള്ള പണം ചെക്കെഴുതി എടുക്കുക ആയിരുന്നു. ചെക്ക് പാസാക്കാൻ ഓൺലൈൻ വഴി…
Read More