konnivartha.com : സമാന്തര ഊര്‍ജ സ്രോതസുകള്‍ ഉപയോഗിച്ചുകൊണ്ട് പരിസ്ഥിതി മലിനീകരണം ലഘൂകരിക്കുന്നതിലും ഊര്‍ജ സുരക്ഷ ഉറപ്പാക്കുന്നതിലും സുപ്രധാന പങ്കാണ് കെഎസ്ഇബി വഹിക്കുന്നതെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഇവി ചാര്‍ജിംഗ് ശൃംഖലയുടെ ജില്ലാതല ഉദ്ഘാടനം പത്തനംതിട്ട വൈദ്യുതി ഭവനില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. പരിസ്ഥിതിയെ ഉള്‍ക്കൊള്ളുന്ന വികസനത്തിന് മാതൃകയാവുകയാണ് ഈ പദ്ധതി. വൈദ്യുത മേഖലയില്‍ സമഗ്രമായ മാറ്റങ്ങള്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെ നടപ്പാക്കുന്നതിനാല്‍ കെഎസ്ഇബി ജനകീയ വകുപ്പായി മാറിയെന്നും മന്ത്രി പറഞ്ഞു. സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായിട്ടാണ് കെഎസ്ഇബി ഇത്തരം പദ്ധതികള്‍ ആവിഷ്കരിച്ചിരിക്കുന്നത് അതോടൊപ്പം പ്രസരണനഷ്ടം കുറയ്ക്കുന്നതിലും അതി ബൃഹത്തായതും ഫലവത്തായതുമായ പദ്ധതികള്‍ പൂര്‍ത്തിയാക്കി വരുന്നതിലും കെഎസ്ഇബി ഒരുപടി മുന്‍പിലാണെന്നും മന്ത്രി പറഞ്ഞു. ഹരിതോര്‍ജം പ്രോത്സാഹിപ്പിക്കുന്നതിന് സഹായകമാകുന്ന നിരവധി പദ്ധതികളാണ് സംസ്ഥാന സര്‍ക്കാരും കെഎസ്ഇബിയും ആവിഷ്കരിച്ച് നടപ്പിലാക്കി വരുന്നതെന്നും ഇതിന്റെ ഭാഗമായിട്ടാണ് നമ്മുടെ ജില്ലയില്‍ പത്തനംതിട്ട…
Read More