കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിന്റെയും പത്തനംതിട്ട ജില്ലാ പഞ്ചായത്തിന്റെയും ആഭിമുഖ്യത്തില്‍ പമ്പാ നദീതീര ജൈവവൈവിധ്യ പുനരുജ്ജീവന പദ്ധതി രണ്ടാംഘട്ടം പ്രവര്‍ത്തികള്‍ വൃക്ഷ തൈകളും രാമച്ചവും നട്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂര്‍ ശങ്കരന്‍ ആറന്മുളയില്‍ ഉദ്ഘാടനം ചെയ്തു. ജൈവവൈവിധ്യത്തെ സംരക്ഷിക്കാതെ മനുഷ്യരാശിക്ക് മുന്നോട്ട് പോകാനാവില്ലെന്നും പമ്പാനദിയുടെ ഇരുകരകളേയും സംരക്ഷിക്കുക, ഇരുകരകളിലായി ജൈവവൈവിധ്യത്തെ വളര്‍ത്തിയെടുക്കുക അങ്ങനെ പ്രകൃതിയേയും നദിയേയും ജനജീവിതത്തേയും സംരക്ഷിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്നും റീ ബില്ഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയുടെ ഭാഗമായാണ് പമ്പാനദീതീര ജൈവ വൈവിധ്യ പുനരുജ്ജീവനം നടപ്പാക്കുന്നതെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.പമ്പാതീരങ്ങളിലെ 14 ഗ്രാമ പഞ്ചായത്തുകളുടെയും നാല് ബ്ലോക്ക് പഞ്ചായത്തുകളുടെയും പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. രണ്ട് ലക്ഷം രാമച്ച തൈകളും ഔഷധ സസ്യതൈകളും തീരം സംരക്ഷിക്കുന്നതിന് ആവശ്യമായ വൃക്ഷ തൈകളും ഇതിന്റെ ഭാഗമായി നദിതീരങ്ങളില്‍ നടുന്ന പ്രവര്‍ത്തനങ്ങള്‍ക്കാണ് തുടക്കം കുറിച്ചത്. പെരുനാട്, വെച്ചൂച്ചിറ,…
Read Moreടാഗ്: പമ്പാ നദീതീര ജൈവവൈവിധ്യ പുനരുജീവനം പദ്ധതി: കോയിപ്രം ബ്ലോക്ക്തല ഉദ്ഘാടനത്തില്‍ 5000 മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു
പമ്പാ നദീതീര ജൈവവൈവിധ്യ പുനരുജ്ജീവന പദ്ധതി :രണ്ട് ലക്ഷം രാമച്ച തൈകള്‍ നടുന്നു
രണ്ടാംഘട്ട പദ്ധതി ഉദ്ഘാടനം 21ന് കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിന്റെയും ജില്ലാ പഞ്ചായത്തിന്റെയും ആഭിമുഖ്യത്തില്‍ പമ്പാ നദീതീര ജൈവവൈവിധ്യ പുനരുജ്ജീവനം രണ്ടാംഘട്ട പദ്ധതി 21ന് രാവിലെ 8 ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ് ആറന്മുളയില്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് ചെയര്‍മാന്‍ ഡോ.സി ജോര്‍ജ്ജ് തോമസ് പങ്കെടുക്കും. റാന്നിയില്‍ നടക്കുന്ന തൈ നടീല്‍ പരിപാടി അഡ്വ. പ്രമോദ് നാരായണ്‍ എം.എല്‍. എ ഉദ്ഘാടനം ചെയ്യും. മുന്‍ എംഎല്‍എ രാജു എബ്രഹാം അധ്യക്ഷത വഹിക്കും. പമ്പാതീരങ്ങളിലെ 14 ഗ്രാമ പഞ്ചായത്തുകളുടെയും 4 ബ്ലോക്ക് പഞ്ചായത്തുകളുടെയും പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. രണ്ട് ലക്ഷം രാമച്ച തൈകളും ഔഷധ സസ്യതൈകളും തീരം സംരക്ഷിക്കുന്നതിന് ആവശ്യമായ വൃക്ഷ തൈകളും ഇതിന്റെ ഭാഗമായി നദിതീരങ്ങളില്‍…
Read Moreപമ്പാ നദീതീര ജൈവവൈവിധ്യ പുനരുജീവനം പദ്ധതി: കോയിപ്രം ബ്ലോക്ക്തല ഉദ്ഘാടനത്തില്‍ 5000 മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു
പമ്പാ നദീതീര ജൈവവൈവിധ്യ പുനരുജീവനം പദ്ധതിയുടെ ഭാഗമായി പമ്പാനദിയിലെ തനത് മത്സ്യങ്ങളുടെ പരിപോഷണം പദ്ധതിയുടെ കോയിപ്രം ബ്ലോക്ക്തല ഉദ്ഘാടനം അഡ്വ.പ്രമോദ് നാരായണ്‍ എംഎല്‍എ നിര്‍വഹിച്ചു. അയിരൂര്‍ ഗ്രാമപഞ്ചായത്തിലെ ചെറുകോല്‍പ്പുഴ കടവില്‍ നടന്ന ചടങ്ങില്‍ കാരി, കരിമീന്‍, കല്ലേമുട്ടി എന്നീ തനത് മത്സ്യങ്ങളുടെ 5000 കുഞ്ഞുങ്ങളെയാണ് പമ്പാനദിയില്‍ നിക്ഷേപിച്ചത്. ഫിഷറീസ് വകുപ്പിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. റീബില്‍ഡ് കേരള ഇനിഷ്യേറ്റീവിന്റെ ഭാഗമായി സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിന്റെ നേതൃത്വത്തില്‍ ഇലന്തൂര്‍ ബ്ലോക്കിലെ ചെറുകോല്‍, കോഴഞ്ചരി, കോയിപ്രം ബ്ലോക്കിലെ അയിരൂര്‍, റാന്നി ബ്ലോക്കിലെ, റാന്നി അങ്ങാടി, റാന്നി പഴവങ്ങാടി, റാന്നി പെരുനാട്, റാന്നി, വടശേരിക്കര, വെച്ചൂച്ചിറ, നാറാണമൂഴി എന്നീ ഗ്രാമപഞ്ചായത്തുകളിലാണ് പമ്പ നദീതീര ജൈവവൈവിധ്യ പുനരുജീവനം പദ്ധതി നടപ്പാക്കുന്നത്. കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി ജോണ്‍ മാത്യു, അയിരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനിത കുറുപ്പ്, ജൈവവൈവിധ്യ ബോര്‍ഡ് പത്തനംതിട്ട…
Read More