പമ്പാ നദീതീര ജൈവവൈവിധ്യ പുനരുജീവനം പദ്ധതി: കോയിപ്രം ബ്ലോക്ക്തല ഉദ്ഘാടനത്തില്‍ 5000 മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു

 

പമ്പാ നദീതീര ജൈവവൈവിധ്യ പുനരുജീവനം പദ്ധതിയുടെ ഭാഗമായി പമ്പാനദിയിലെ തനത് മത്സ്യങ്ങളുടെ പരിപോഷണം പദ്ധതിയുടെ കോയിപ്രം ബ്ലോക്ക്തല ഉദ്ഘാടനം അഡ്വ.പ്രമോദ് നാരായണ്‍ എംഎല്‍എ നിര്‍വഹിച്ചു. അയിരൂര്‍ ഗ്രാമപഞ്ചായത്തിലെ ചെറുകോല്‍പ്പുഴ കടവില്‍ നടന്ന ചടങ്ങില്‍ കാരി, കരിമീന്‍, കല്ലേമുട്ടി എന്നീ തനത് മത്സ്യങ്ങളുടെ 5000 കുഞ്ഞുങ്ങളെയാണ് പമ്പാനദിയില്‍ നിക്ഷേപിച്ചത്. ഫിഷറീസ് വകുപ്പിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.

റീബില്‍ഡ് കേരള ഇനിഷ്യേറ്റീവിന്റെ ഭാഗമായി സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിന്റെ നേതൃത്വത്തില്‍ ഇലന്തൂര്‍ ബ്ലോക്കിലെ ചെറുകോല്‍, കോഴഞ്ചരി, കോയിപ്രം ബ്ലോക്കിലെ അയിരൂര്‍, റാന്നി ബ്ലോക്കിലെ, റാന്നി അങ്ങാടി, റാന്നി പഴവങ്ങാടി, റാന്നി പെരുനാട്, റാന്നി, വടശേരിക്കര, വെച്ചൂച്ചിറ, നാറാണമൂഴി എന്നീ ഗ്രാമപഞ്ചായത്തുകളിലാണ് പമ്പ നദീതീര ജൈവവൈവിധ്യ പുനരുജീവനം പദ്ധതി നടപ്പാക്കുന്നത്.

കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി ജോണ്‍ മാത്യു, അയിരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനിത കുറുപ്പ്, ജൈവവൈവിധ്യ ബോര്‍ഡ് പത്തനംതിട്ട ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കെ. അഖില്‍, അസിസ്റ്റന്റ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍മാരായ അരുണ്‍ സി. രാജന്‍, എസ്.അനഘ, കോയിപ്രം ബ്ലോക്കിലെ മെമ്പര്‍മാര്‍, ഗ്രാമ പഞ്ചായത്ത് മെമ്പര്‍മാര്‍, തൊഴിലുറപ്പ് പദ്ധതി ഓവര്‍സിയര്‍ എന്നിവര്‍ പങ്കെടുത്തു.

error: Content is protected !!