സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ ഇടിമിന്നലോടു കൂടിയ നേരിയ/ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ/ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും; മറ്റെല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Read Moreടാഗ്: പമ്പ
പ്രളയ സാധ്യത മുന്നറിയിപ്പ് ( 30/05/2025 ):അച്ചൻകോവിൽ,മണിമല,പമ്പ,മൊഗ്രാൽ, നീലേശ്വരം ഉപ്പള,നദികളില്‍
നദിയിലെ ജലം ഉയരുന്നത് “വിനോദ സഞ്ചാര “രീതിയില്‍ കാണുവാന്‍ കൈക്കുഞ്ഞുങ്ങളുമായി നദിയുടെ ഓരങ്ങളില്‍, പാലങ്ങളില്‍ എത്തുന്ന ആളുകള്‍ ദയവായി മടങ്ങിപോകണം :ദൂരെ സ്ഥലങ്ങളില്‍ നിന്ന് പോലും ആളുകള്‍ കുടുംബമായി വെള്ളം ഉയരുന്നത് വിനോദമായി കാണുവാന്‍ എത്തുന്നു .ഇവരെ ഉടന്‍ മടക്കി അയക്കാന്‍ അധികാരികള്‍ ശ്രമിക്കുക konnivartha.com: പത്തനംതിട്ട ജില്ലയിലെ മണിമല നദി, അച്ചൻകോവിൽ നദി, പമ്പ നദി; കാസറഗോഡ് ജില്ലയിലെ മൊഗ്രാൽ നദി, നീലേശ്വരം നദി, ഉപ്പള നദി എന്നിവിടങ്ങളിൽ ഓറഞ്ച് അലർട്ടും; എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ നദി; കണ്ണൂർ ജില്ലയിലെ പെരുമ്പ നദി, കുപ്പം നദി, കാസറഗോഡ് ജില്ലയിലെ കാര്യങ്കോട് നദി, കൊല്ലം ജില്ലയിലെ പള്ളിക്കൽ നദി, കോട്ടയം ജില്ലയിലെ മീനച്ചിൽ നദി, കോഴിക്കോട് ജില്ലയിലെ കോരപ്പുഴ നദി, പത്തനംതിട്ട ജില്ലയിലെ പമ്പ നദി, അച്ചൻകോവിൽ നദി, തിരുവനന്തപുരം ജില്ലയിലെ വാമനപുരംനദി, വയനാട് ജില്ലയിലെ കബനി…
Read Moreപമ്പ, അച്ചൻകോവിൽ നദികളിലെ 20 കടവുകളില്‍ നിന്നും മണല്‍ വാരും
konnivartha.com: നദികളിലെ മണൽ വാരാനുള്ള നടപടികൾക്കു തുടക്കമായപ്പോൾ ജില്ലയിൽ തിരഞ്ഞെടുത്ത് 2 നദികളിലെ 20 കടവുകൾ. പമ്പ, അച്ചൻകോവിൽ നദികളിലെയാണ് 20 കടവുകളും. മണിമലയാറ്റിലെ കടവുകളുടെ കാര്യം തീരുമാനമായില്ല. പത്തനംതിട്ട ഉൾപ്പെടെ 8 ജില്ലകളിൽ മണൽ വാരാമെന്നാണ് പഠന റിപ്പോർട്ട്. 2016ൽ നിയമ ഭേദഗതിയിലൂടെയാണ് മണൽ വാരലിന് വിലക്ക് ഏർപ്പെടുത്തിയത്.ജില്ലയിൽ 20 കടവുകളിൽ മണൽ വാരാനുണ്ടെന്നാണ് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഇന്റർ ഡിസിപ്ലിനറി സയൻസ് ആൻഡ് ടെക്നോളജി (എൻഐഐഎസ്ടി)യുടെ പഠന റിപ്പോർട്ടിൽ പറയുന്നത്. പമ്പയിൽ പതിമൂന്നും അച്ചൻ കോവിൽ ഏഴും കടവുകളിൽ നിന്നാണ് മണൽ വാരാനുള്ളത്.കടവുകളുടെ അതിരുകൾ നിർണയിച്ച് ടെൻഡർ നടപടികൾ പൂർത്തിയാക്കിയാൽ മാത്രമേ മണൽ വാരാൻ കഴിയുകയുള്ളൂ. എത്രയും വേഗം സർവേ പൂർത്തിയാക്കണമെന്നാണ് ഉദ്യോഗസ്ഥർക്കു നൽകിയിരിക്കുന്ന നിർദേശം. കോന്നി താലൂക്കിൽ അരുവാപ്പുലം പഞ്ചായത്തിലെ ഏഴ് കടവുകളിൽനിന്ന് മണൽവാരാൻ തീരുമാനം. അച്ചൻകോവിലാറ്റിലെ കടവുകളിൽനിന്നാണ് മണൽ നീക്കുന്നത്.…
Read Moreസന്നിധാനം, പമ്പ, നിലയ്ക്കൽ:മഴയ്ക്കും,ശക്തമായ കാറ്റിനും സാധ്യത
konnivartha.com: സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ ഇടിമിന്നലോടു കൂടിയ ഇടത്തരം (5-15mm/ hour) മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. Thunderstorms with moderate rainfall (5-15mm/ hour) with surface wind speed reaching upto 40 kmph (in gusts) is likely to occur at Sannidhanam, Pamba & Nilakkal during the next 3 hours.
Read Moreസന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ മഴയ്ക്ക് സാധ്യത (01/12/2024 )
സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ ഇടിമിന്നലോടു കൂടിയ ഇടത്തരം (5-15 mm) മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. Thunderstorms with Moderate rainfall (5-15 mm) with surface wind speeds reaching upto 40 kmph (in gusts) is likely to occur at Sannidhanam, Pamba & Nilakkal during the next 3 hours.
Read Moreസന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ മഴയ്ക്ക് സാധ്യത (30/11/2024 )
സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ ഇടിമിന്നലോടു കൂടിയ ഇടത്തരം (5-15 mm) മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു ശബരിമലയിൽ ചാറ്റൽമഴ ശബരിമലയിൽ ശനിയാഴ്ച ചാറ്റൽ മഴ പെയ്തു. വൈകിട്ട് ആറരയോടെയാണ് മഴ പെയ്തത്. സന്നിധാനത്ത് ഭക്തരുടെ തിരക്കുണ്ടായിരുന്നെങ്കിലും മഴ ദർശനത്തെ ബാധിച്ചില്ല. സന്നിധാനത്ത് വിവിധയിടങ്ങളിൽ ഭക്തർക്ക് മഴയും വെയിലും കൊള്ളാതെ വിശ്രമിക്കാൻ താൽക്കാലിക പന്തലുകൾ സ്ഥാപിച്ചത് ഗുണകരമായി. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഡിസംബർ രണ്ട്, മൂന്ന് തീയതികളിൽ പത്തനംതിട്ട ജില്ലയിൽ കേന്ദ്രകാലാവസ്ഥ വകുപ്പ് മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്നതിനെയാണ് ശക്തമായ മഴയായി കണക്കാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.
Read Moreപമ്പ ,നിലയ്ക്കല്‍ : ജർമ്മൻ പന്തൽ ഹിറ്റ്
പമ്പയിലും നിലയ്ക്കലിലും ഒരുക്കിയ ജർമ്മൻ പന്തൽ ഇതിനകം ഹിറ്റ് ആയിക്കഴിഞ്ഞു. പമ്പയിലെ പന്തലിൽ മൂവായിരം പേർക്കും നിലയ്ക്കലിൽ രണ്ടായിരം പേർക്കും വിരി വെയ്ക്കാനാകും. കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിന് അടുത്താണ് നിലയ്ക്കലിലെ പന്തൽ. മുൻപുണ്ടായിരുന്ന ഷെഡുകളിലും വിരി വെക്കാൻ സൗകര്യമുണ്ട്. സന്നിധാനത്തും ഭക്തർക്ക് വെയിലും മഴയും കൊള്ളാതെയിരിക്കാൻ പന്തലുകൾ ഒരുക്കിയിട്ടുണ്ട്.നെയ് വിളക്ക്, അഷ്ടകലശം തുടങ്ങിയ വഴിപാടുകൾ നടത്താനും പ്രസാദം സ്വീകരിക്കാനും പ്രത്യേക കൗണ്ടറും പുതുതായി തുടങ്ങി.
Read Moreശബരിമല തീർത്ഥാടനം: സന്നദ്ധ സേവനം നടത്താൻ താത്പര്യമുള്ള ആരോഗ്യ പ്രവർത്തകർക്ക് അവസരം
konnivartha.com: ശബരിമല തീർത്ഥാടന കാലത്ത് സന്നദ്ധ സേവനം അനുഷ്ഠിക്കുവാൻ താത്പര്യവും അംഗീകാരവുമുള്ള ആരോഗ്യ പ്രവർത്തകരെ സ്വാഗതം ചെയ്യുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കോന്നി മെഡിക്കൽ കോളേജ്, പത്തനംതിട്ട ജനറൽ ആശുപത്രി, പമ്പ, സന്നിധാനം തുടങ്ങിയ ആശുപത്രികളിലും നിലക്കൽ, നീലിമല, അപ്പാച്ചിമേട്, ചരൽമേട്, എരുമേലി തുടങ്ങിയ ആരോഗ്യ സേവന കേന്ദ്രങ്ങളിലും അവരെ നിയോഗിക്കും. ആരോഗ്യവകുപ്പിൽ നിന്നും വിരമിച്ചവർ ഉൾപ്പെടെയുള്ളവർക്കാണ് അവസരമൊരുക്കുന്നത്. താത്പര്യമുള്ളവർ [email protected] എന്ന ഇമെയിൽ വിലാസത്തിൽ നവംബർ 11നകം രേഖകൾ ഉൾപ്പെടെ അപേക്ഷ സമർപ്പിക്കണം. ആരോഗ്യ വകുപ്പിലെ ജീവനക്കാരെ കൂടാതെ മെഡിക്കൽ കോളേജുകളിൽ നിന്നും വിദഗ്ധ കാർഡിയോളജി ഡോക്ടർമാരേയും ഫിസിഷ്യൻമാരേയും വിവിധ ആരോഗ്യ കേന്ദ്രങ്ങളിൽ നിയോഗിക്കും. ഇത് കൂടാതെയാണ് പരിചയ സമ്പന്നരായ ആരോഗ്യ പ്രവർത്തകരുടെ സേവനം കൂടി ലഭ്യമാക്കുന്നത്.
Read Moreപമ്പ, കൊച്ചുപമ്പ ഡാമുകള്‍ 13 ന് തുറക്കും ;പമ്പാ ത്രിവേണിയിലെ ജലനിരപ്പ് ഉയരും
ശബരിമല മാസ പൂജയ്ക്കായി എത്തുന്ന ഭക്തരുടെ സ്നാനഘട്ടമായ പമ്പ ത്രിവേണിയിലെ ജലനിരപ്പ് താഴ്ന്നതിനാല്‍ ഇടവമാസ പൂജയുടെ പശ്ചാത്തലത്തില്‍ പമ്പ, കൊച്ചുപമ്പ ഡാമുകള്‍ തുറന്നുവിടാന്‍ കക്കാട്, സീതത്തോട് കെ.എസ്.ഇ.ബി ഡാം സേഫ്റ്റി ഡിവിഷന് എക്സിക്യുട്ടീവ് എഞ്ചിനീയര്‍ക്കു അനുമതി നല്കി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍പേഴ്സണ്‍ കൂടിയായ ജില്ലാ കളക്ടര്‍ എസ് പ്രേം കൃഷണന് ഉത്തരവായി. 13 ന് രാവിലെ ആറുമുതല്‍ 19 വരെ പ്രതിദിനം 25,000 ക്യുബിക്ക് മീറ്റര്‍ വെളളം വീതമാണ് തുറന്നുവിടുന്നത്. ഈ സാഹചര്യത്തില്‍ പമ്പാ ത്രിവേണിയിലെ ജലനിരപ്പ് ഏകദേശം അഞ്ച് സെന്റിമീറ്റര്‍ ഉയരാനുള്ള സാധ്യതയുള്ളതിനാല്‍ വൃഷ്ടിപ്രദേശത്തുള്ളവര്‍ ജാഗ്രത പാലിക്കണം
Read Moreപമ്പ, അച്ചന്‍കോവില്‍ നദികളില്‍ മണല്‍ ഖനനം ; കരട് സര്‍വെ റിപ്പോര്‍ട്ട് പരിശോധിക്കാം
konnivartha.com: പത്തനംതിട്ട ജില്ലയില്‍ പമ്പ, അച്ചന്‍കോവില്‍ നദികളില്‍ നിന്നും മണല്‍ ഖനനം നടത്തുന്നത് സംബന്ധിച്ച കരട് സര്‍വെ റിപ്പോര്‍ട്ട് ജില്ലാ ഭരണകൂടത്തിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ മാര്‍ച്ച് രണ്ടിന് പ്രസിദ്ധീകരിച്ചിട്ടുണ്ട്. മണല്‍ ഖനനം സംബന്ധിച്ച് പൊതുജനങ്ങള്‍ക്കുളള ആക്ഷേപങ്ങളും അഭിപ്രായങ്ങളും ഒരു മാസത്തിനുളളില്‍ ബന്ധപ്പെട്ട റവന്യൂ ഡിവിഷണല്‍ ഓഫീസര്‍മാര്‍ക്ക് നല്കാവുന്നതും ആയത് പരിശോധനയ്ക്ക് വിധേയമാക്കി നടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ കളക്ടര്‍ എസ് പ്രേം കൃഷ്ണന് അറിയിച്ചു.
Read More