പത്തനംതിട്ട പുതിയ ബസ് സ്റ്റാൻഡ് യാർഡ് നവീകരണത്തിന് കൗൺസിൽ അനുമതി

  konnivartha.com : പത്തനംതിട്ട നഗരസഭ വക ഹാജി സി മീരാ സാഹിബ്‌ സ്മാരക ബസ് സ്റ്റാൻഡിന്റെ യാർഡ് ബലപ്പെടുത്തുന്നതിനായി തിരുവനന്തപുരം എഞ്ചിനീയറിങ് കോളേജ് സമർപ്പിച്ച മണ്ണ് പരിശോധന റിപ്പോർട്ടിന് നഗരസഭ കൗൺസിൽ അംഗീകാരം നൽകി. രണ്ട് ഘട്ടമായി പ്രവർത്തനങ്ങൾ പൂർത്തീകരിക്കാനാണ് തീരുമാനം.   ആദ്യ ഘട്ടത്തിൽ യാർഡ് ബലപ്പെടുത്തുന്നതിനും രണ്ടാം ഘട്ടത്തിൽ നിലവിലുള്ള കെട്ടിടം മോഡി പിടിപ്പിക്കുന്നതിനുമാണ് ഉദ്ദേശിക്കുന്നത്.കഴിഞ്ഞ 10 വർഷമായി ബസ് സ്റ്റാൻഡ് യാർഡ് പൂർണ്ണമായും തകർന്ന നിലയിലാണ്. മുൻകാലങ്ങളിൽ യാർഡ് ബലപ്പെടുത്താൻ നടത്തിയ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടിരുന്നു. ബസ് സ്റ്റാൻഡ് നിർമ്മാണ വേളയിൽ ശരിയായ നിലയിൽ മണ്ണിട്ട് ഉറപ്പിച്ച് യാർഡ് നിർമ്മിക്കുന്നതിൽ പോരായ്മയുണ്ടായി. 2008 ൽ ബസ് സ്റ്റാൻഡ് ഉദ്‌ഘാടനതോടനുബന്ധിച്ച് രണ്ട് ഘട്ട മെറ്റലിങ് നടത്താനാണ് ജില്ലാ പഞ്ചായത്തിലെ എഞ്ചിനീയറിങ് വിഭാഗം ശുപാർശ നൽകിയിരുന്നത് തുടർന്ന് നടത്തിയ രണ്ട് ഘട്ട മെറ്റലിങ് കൊണ്ടും യാർഡ്…

Read More