പത്തനംതിട്ട ജില്ലാ അറിയിപ്പുകള്‍ ( 04/08/2023)

ഒറ്റത്തവണ തീര്‍പ്പാക്കലിന് അവസരം സംസ്ഥാന പട്ടികജാതി പട്ടിക വര്‍ഗ വികസന കോര്‍പറേഷന്‍ പത്തനംതിട്ട ജില്ലാ കാര്യാലയത്തില്‍ നിന്നും  വിവിധയിനം വായ്പകള്‍ എടുത്ത്  കുടിശികയാകുകയും റവന്യൂ റിക്കവറി നടപടി നേരിടുകയും  ചെയ്ത ഗുണഭോക്താക്കള്‍ക്ക് കോര്‍പ്പറേഷന്റെ സുവര്‍ണ ജൂബിലിയോട് അനുബന്ധിച്ച് പലിശയിളവോടെ ഒറ്റത്തവണ തീര്‍പ്പാക്കലിന് അവസരം. ഒറ്റത്തവണ തീര്‍പ്പാക്കലിന് തയ്യാറാകുന്ന ഗുണഭോക്താക്കള്‍ക്ക് കോര്‍പറേഷന്‍ നല്‍കുന്ന പലിശയിളവിന് പുറമേ നാല് ശതമാനം റവന്യൂ കളക്ഷന്‍ ചാര്‍ജ് ഇളവും ലഭിക്കും. അടൂര്‍ താലൂക്ക് കാര്യാലയത്തില്‍ ആഗസ്റ്റ് 18 ന് രാവിലെ 11 ന് റവന്യൂ റിക്കവറി അദാലത്ത് നടത്തും. ഫോണ്‍ : 04734 253381, 9400068503, 9847035868. അക്ഷയ സെന്ററുകളില്‍ മിന്നല്‍ പരിശോധന അക്ഷയ സെന്ററുകളില്‍ നടക്കുന്ന ക്രമക്കേടുകള്‍ കണ്ടെത്തുന്നതിലേക്കായി വിജിലന്‍സ് സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ ഇ-സേവ എന്ന പേരില്‍ നടത്തിയ പരിശോധനയുടെ ഭാഗമായി ജില്ലയില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ വ്യാപക ക്രമക്കേടുകള്‍…

Read More

പത്തനംതിട്ട ജില്ലാ അറിയിപ്പുകള്‍ ( 02/08/2023)

റേഷന്‍ സാധനങ്ങള്‍ നല്‍കിയില്ല; റേഷന്‍ കടയുടെ അംഗീകാരം റദ്ദു ചെയ്തു അര്‍ഹതപ്പെട്ട റേഷന്‍ സാധനങ്ങള്‍ നല്‍കാത്ത റേഷന്‍ കടക്കെതിരെ നടപടി എടുത്തു. ഓമല്ലൂര്‍ പഞ്ചായത്തിലെ  1312215-ാം നമ്പര്‍ റേഷന്‍ കടയുടെ അംഗീകാരമാണ് താല്ക്കാലികമായി റദ്ദ് ചെയ്തത്. ഈ പ്രദേശത്തുളള മുന്‍ഗണനാ  കാര്‍ഡുടമകള്‍ക്ക് അര്‍ഹതപ്പെട്ട റേഷന്‍ സാധനങ്ങള്‍ വിതരണം ചെയ്യുന്നില്ലായെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. സോഷ്യല്‍ ഓഡിറ്റില്‍  ഓമല്ലൂര്‍ പ്രദേശത്ത് നെടുംപെട്ടി ഭാഗത്തുളള കോളനിയിലെ മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട കാര്‍ഡുടമകള്‍ക്ക് കൃത്യമായ അളവില്‍ റേഷന്‍ സാധനങ്ങള്‍ നല്‍കുന്നില്ലായെന്ന് കണ്ടെത്തി. പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണര്‍, ജില്ലയുടെ ചുമതലയുളള ഭക്ഷ്യകമ്മീഷന്‍ മെമ്പര്‍ എന്നിവരെ ഇക്കാര്യം അറിയിച്ചു. അന്വേഷണം നടത്തി ഉചിതമായ നടപടി കൈകൊളളാന്‍ നിര്‍ദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ജില്ലാ സപ്ലൈ ഓഫീസര്‍ എം. അനില്‍,  കോഴഞ്ചേരി താലൂക്ക് സപ്ലൈ ഓഫീസര്‍ എ. ഷാജു, റേഷനിംഗ് ഇന്‍സ്പെക്ടര്‍മാരായ പ്രദീപ് കുമാര്‍, സുമന്‍ എന്നിവര്‍ നെടുംപെട്ടി…

Read More

പത്തനംതിട്ട ജില്ലാ അറിയിപ്പുകള്‍ ( 31/07/2023)

ഏഴംകുളം- കൈപ്പട്ടൂര്‍ റോഡ് നിര്‍മാണ പ്രവര്‍ത്തനം ആരംഭിച്ചു ഏഴംകുളം -കൈപ്പട്ടൂര്‍ റോഡ് നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. മതിലുകള്‍ പൊളിച്ച് നിര്‍മിക്കുക, വിട്ടു കൊടുത്ത വസ്തുവിന്റെ വശങ്ങള്‍  കെട്ടികൊടുക്കുക ഉള്‍പ്പെടെയുള്ള പ്രാരംഭപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. കൊടുമണ്‍, ഏഴംകുളം പഞ്ചായത്തുകളുടെ അതിര്‍ത്തിയായ പുതുമല മൂന്നാംകുറ്റിയില്‍ നിന്നാണ് നിര്‍മാണ പ്രവര്‍ത്തനം ആരംഭിച്ചത്. ഏഴംകുളം കൊടുമണ്‍ കൈപ്പട്ടൂര്‍ എന്നിവിടങ്ങളിലെ ഇത്തരത്തിലുള്ള പ്രവര്‍ത്തി അവസാനിച്ച ശേഷം ഓട നിര്‍മാണം നടക്കും. കൊടുമണ്‍ ഗ്രാമ പഞ്ചായത്ത് കെ.കെ. ശ്രീധരന്‍, വൈസ് പ്രസിഡന്റ് ധന്യാദേവി, പഞ്ചായത്ത് അംഗങ്ങളായ വിപിന്‍ കുമാര്‍,  ബാബു ജോണ്‍, അജി, സിപിഐഎം ഏരിയ സെക്രട്ടറി എ.എന്‍. സലിം, വിജയന്‍ നായര്‍, അസിസ്റ്റന്റ് എഞ്ചിനിയര്‍ കെ.വൈ. ഫിലിപ്പ്, പ്രോജക്റ്റ് എഞ്ചിനീയര്‍ രാംകുമാര്‍, സൂപ്പര്‍വൈസര്‍ മെര്‍ലി ജോണ്‍ തുടങ്ങിയവരും സന്നിഹിതരായിരുന്നു. 12 മീറ്റര്‍ വീതിയില്‍ ആണ് ടാറിംഗ് ചെയ്യുന്നത്. 12…

Read More

പത്തനംതിട്ട ജില്ലാ അറിയിപ്പുകള്‍ ( 29/07/2023)

2023-ഓണം സ്പെഷ്യല്‍ എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ്‌ ഡ്രൈവ് 2023-ഓണം ആഘോഷങ്ങളോടനുബന്ധിച്ച് മദ്യം, മയക്കുമരുന്ന് എന്നിവയുടെ ഉല്‍പ്പാദനവും, വിപണനവും കൂടാനുള്ള സാധ്യത കണക്കിലെടുത്ത് പത്തനംതിട്ട ജില്ലയില്‍ എക്സൈസ് വകുപ്പ് വിപുലമായ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി.  ആഗസ്റ്റ്  ആറ്  മുതല്‍  സെപ്റ്റംബര്‍ അഞ്ച്   വരെ ജാഗ്രതാ ദിനങ്ങളായി ഗവണ്‍മെന്റ് പ്രഖ്യാപിച്ചു.   ഡെപ്യൂട്ടി  എക്സൈസ് കമ്മീഷണറുടെ ഓഫീസ് കേന്ദ്രീകരിച്ച്  24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന എക്സൈസ് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്നു.   ജില്ലയിലെ രണ്ട്  ഓഫീസുകള്‍ കേന്ദ്രമാക്കി രണ്ട്  സ്ട്രൈക്കിംഗ് ഫോഴ്സ് പ്രത്യേകമായി രൂപീകരിച്ചിട്ടുളളതും, പരാതികളിലും, രഹസ്യവിവരങ്ങളിലും അടിയന്തിര നടപടി എടുക്കുന്നതുമാണ്.  സംശയാസ്പദമായ സാഹചര്യങ്ങളില്‍ അടിയന്തിരമായി ഇടപെടുന്നതിന് ഡെപ്യൂട്ടി  എക്സൈസ് കമ്മീഷണറുടെ പ്രത്യേക ഇന്റലിജന്‍സ് ടീമിനേയും സജ്ജമാക്കി. മദ്യം, മയക്കുമരുന്ന് എന്നിവയുടെ വിപണനം നിരീക്ഷിക്കുന്നതിനും, റിപ്പോര്‍ട്ട് ചെയ്യുന്നതിനുമായി ഷാഡോ എക്സൈസ് ടീമിനെ നിയോഗിച്ചു.   മദ്യ ഉല്പാദന വിപണനകേന്ദ്രങ്ങളിലും, വനപ്രദേശങ്ങളിലും പോലീസ്, ഫോറസ്റ്റ്, റവന്യൂ എന്നീ…

Read More

പത്തനംതിട്ട ജില്ലാ അറിയിപ്പുകള്‍ ( 28/07/2023)

വഴിയോര കച്ചവടക്കാര്‍ക്കായി പിഎം സ്വനിധി വായ്പാമേള സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പത്തനംതിട്ട റീജിയണല്‍ ബിസിനസ് ഓഫീസിന്റെ ആഭിമുഖ്യത്തില്‍ പത്തനംതിട്ട മുനിസിപ്പല്‍ ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ വഴിയോര കച്ചവടക്കാര്‍ക്കായുള്ള  പിഎം സ്വനിധി വായ്പാമേള ജൂലൈ 29ന് രാവിലെ 10 മുതല്‍ ഉച്ചകഴിഞ്ഞ് മൂന്നു വരെ നടത്തും. അര്‍ഹരായ കച്ചവടക്കാര്‍ ആധാര്‍ കാര്‍ഡിന്റെ കോപ്പി, ഫോട്ടോ, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍, ആധാര്‍ കാര്‍ഡില്‍ ബന്ധിപ്പിച്ച മൊബൈല്‍ ഫോണ്‍, രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയുമായി സ്ഥലത്ത് എത്തിച്ചേരണം.   കുടുംബാരോഗ്യ കേന്ദ്രങ്ങളിലെ സോഷ്യല്‍ ഓഡിറ്റിന്റെ സംസ്ഥാനതല ഉദ്ഘാടനം (29) സംസ്ഥാനത്തെ തിരഞ്ഞെടുക്കപ്പെട്ട കുടുംബാരോഗ്യ കേന്ദ്രങ്ങളിലെ സോഷ്യല്‍ ഓഡിറ്റിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇരവിപേരൂര്‍ വള്ളംകുളം യാഹിര്‍ ഓഡിറ്റോറിയത്തില്‍ (ജൂലൈ 29) ഉച്ചയ്ക്ക് 2.30ന് ആരോഗ്യ, വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ അവലോകനം…

Read More

പത്തനംതിട്ട ജില്ലാ അറിയിപ്പുകള്‍ ( 19/07/2023)

ടെന്‍ഡര്‍ വനിതാശിശു വികസന വകുപ്പിന് കീഴില്‍ പത്തനംതിട്ട വനിതാ പ്രൊട്ടക്ഷന്‍ ഓഫീസിലെ ഔദ്യോഗിക ആവശ്യത്തിന് കരാര്‍ അടിസ്ഥാനത്തില്‍ വാഹനം -കാര്‍ (എസി)വിട്ടു നല്‍കുന്നതിന് വാഹന ഉടമകള്‍ /സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ് ഒന്നിന് ഉച്ചയ്ക്ക് രണ്ടുവരെ. ഫോണ്‍  -8281999053,0468 2329053. പരിശീലനം ജൂലൈ 20 ന് പത്തനംതിട്ട ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ പച്ചമാങ്ങയുടെയും പഴുത്തമാങ്ങയുടെയും സംസ്‌കരണവും, മൂല്യവര്‍ധിത ഉല്‍പന്ന നിര്‍മ്മാണവും എന്ന വിഷയത്തില്‍ പരിശീലനം സംഘടിപ്പിക്കും.  ജൂലൈ 20ന്  തെള്ളിയൂരില്‍ പ്രവര്‍ത്തിക്കുന്ന പത്തനംതിട്ട ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തിലാണ് പരിശീലനം. മേല്‍ വിഷയത്തില്‍ തുടര്‍ന്ന് ഉല്‍പന്ന നിര്‍മ്മാണം ചെയ്യുവാന്‍ താല്‍പര്യപ്പെടുന്നവര്‍ക്കും എഫ്എസ്എസ്എഐ നിയമപ്രകാരം ഭക്ഷ്യഉല്‍പ്പന്ന യൂണിറ്റുകള്‍ പ്രവര്‍ത്തിപ്പിക്കുന്നവര്‍ക്കും മുന്‍ഗണന നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്കും പരിശീലനത്തില്‍ പങ്കെടുക്കുന്നതിന് താല്‍പര്യപ്പെടുന്നവരും ജൂലൈ 19ന്  വൈകുന്നേരം 3.30 മുമ്പായി 8078572094 എന്ന…

Read More

പത്തനംതിട്ട ജില്ലാ അറിയിപ്പുകള്‍ ( 02/06/2023)

പഞ്ചായത്തില്‍ സത്യവാങ്മൂലം നല്‍കണം മൈലപ്ര ഗ്രാമപഞ്ചായത്ത് വസ്തുനികുതി പരിഷ്‌കരണത്തിന്റെ ഭാഗമായി കെട്ടിട നമ്പര്‍ നല്‍കിയശേഷം കെട്ടിടത്തിന്റെ തറ വിസ്തീര്‍ണത്തിലോ ഉപയോഗ ക്രമത്തിലോ മാറ്റം വരുത്തിയിട്ടുള്ള കെട്ടിട ഉടമകള്‍ ഫോറം 9-ബിയില്‍ രേഖാമൂലം  പഞ്ചായത്തില്‍ സത്യവാങ്മൂലം നല്‍കണം. അല്ലാത്തപക്ഷം നിയമാനുസൃത പിഴയും മറ്റ് നടപടികളും സ്വീകരിക്കുമെന്നും മൈലപ്ര ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ആശാതാരം ജില്ലാ ആശാ സംഗമം  മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും പത്തനംതിട്ട ജില്ലയിലെ ആശാപ്രവര്‍ത്തകരുടെ ജില്ലാ സംഗമം ആശാതാരം  2023 ജൂണ്‍ മൂന്നിന് രാവിലെ 10.30 ന് പത്തനംതിട്ട റോയല്‍ ഓഡിറ്റോറിയത്തില്‍ ആരോഗ്യ, വനിത ശിശു വികസന വകുപ്പ് മന്ത്രി വീണാ  ജോര്‍ജ് ഉദ്ഘാടനം ചെയ്യും. യോഗത്തില്‍ പത്തനംതിട്ട നഗരസഭ ചെയര്‍മാന്‍ അഡ്വ. ടി. സക്കീര്‍ ഹുസൈന്‍ അധ്യക്ഷത വഹിക്കും. പൊതുജനാരോഗ്യ  മേഖലയില്‍ സമാനതകളില്ലാത്ത പ്രവര്‍ത്തനം നടത്തിവരുന്ന ജനകീയ ആരോഗ്യ സന്നദ്ധ  സേനയാണ്  ആശാ…

Read More

പത്തനംതിട്ട ജില്ലാ അറിയിപ്പുകള്‍ ( 31/05/2023)

ജില്ലാതല പ്രവേശനോത്സവവും കടമ്മനിട്ട സ്‌കൂള്‍ കെട്ടിട ഉദ്ഘാടനവും (ജൂണ്‍ 1) കടമ്മനിട്ട ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ പുതുതായി നിര്‍മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനവും ജില്ലാതല പ്രവേശനോത്സവവും (ജൂണ്‍ 1) രാവിലെ 10ന് നടക്കും. സ്‌കൂള്‍ കെട്ടിടത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിക്കും. കെട്ടിട സമര്‍പ്പണവും ജില്ലാതല പ്രവേശനോത്സവം ഉദ്ഘാടനവും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ആന്റോ ആന്റണി എംപി മുഖ്യപ്രഭാഷണം നടത്തും. സ്‌കൂള്‍ കെട്ടിടത്തിന്റെ താക്കോല്‍ദാനം ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ നിര്‍വഹിക്കും. കെട്ടിട നിര്‍മാണ ഏജന്‍സിയെ ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ ആര്‍. അജയകുമാര്‍ ആദരിക്കും. പ്രതിഭകളെ ഹയര്‍സെക്കന്‍ഡറി വിഭാഗം റീജിയണല്‍ ഡെപ്യുട്ടി ഡയറക്ടര്‍ വി.കെ. അശോക് കുമാര്‍ ആദരിക്കും. നവാഗതരെ എസ് എസ് കെ…

Read More

പത്തനംതിട്ട ജില്ലാ അറിയിപ്പുകള്‍ ( 25/03/2023)

അവധിക്കാല ചിത്രകലാപഠനം വാസ്തുവിദ്യാഗുരുകുലത്തിന്റെ  അവധിക്കാല ചിത്രകലാപഠനം നിറച്ചാര്‍ത്ത് കോഴ്സിന്റെ പുതിയ ബാച്ചിലേക്ക് അഡ്മിഷനുകള്‍ ആരംഭിച്ചു.ഒന്ന് മുതല്‍ ഏഴ് വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ത്ഥികളെ ജൂനിയര്‍ വിഭാഗത്തിലും  എട്ടാം ക്ലാസ്സ് മുതലുള്ള വിദ്യാര്‍ത്ഥികളെ സീനിയര്‍ വിഭാഗത്തിലും ഉള്‍പ്പെടുത്തി രണ്ടു ബാച്ചുകളായാണ് കോഴ്സുകള്‍ നടത്തുന്നത്. ജൂനിയര്‍ വിഭാഗത്തിന് 2500/ രൂപയും, സീനിയര്‍ വിഭാഗത്തിന് 4000/രൂപയുമാണ് കോഴ്സ്ഫീസ്.അപേക്ഷകള്‍ നല്‍കേണ്ട അവസാന തിയതി ഏപ്രില്‍ 5.അപേക്ഷകള്‍ www.vasthuvidyagurukulam.com എന്ന വെബ്സൈറ്റില്‍  ഓണ്‍ലൈനായും  സമര്‍പ്പിക്കാം.ക്ലാസ്സുകള്‍ ഏപ്രില്‍ 12 ന് ആരംഭിക്കും.ഫോണ്‍ – 0468 2319740, 9188089740, 9947739442, 9847053294   (പിഎന്‍പി 951/23) ഭവന നിര്‍മ്മാണ മേഖലയ്ക്കും ആരോഗ്യ ശുചിത്വ മേഖലയ്ക്കും ഊന്നല്‍ നല്‍കി വടശ്ശേരിക്കര ഗ്രാമപഞ്ചായത്ത് ബജറ്റ് ഭവന നിര്‍മ്മാണ മേഖലയ്ക്കും ആരോഗ്യ ശുചിത്വ മേഖലയ്ക്കും ഊന്നല്‍ നല്‍കികൊണ്ടുള്ള 2023-2024 വര്‍ഷത്തെ വടശ്ശേരിക്കര ഗ്രാമപഞ്ചായത്ത് ബജറ്റ് ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ് ഒ എന്‍ യശോധരന്‍ അവതരിപ്പിച്ചു. 306656146 രൂപ…

Read More

പത്തനംതിട്ട ജില്ലാ അറിയിപ്പുകള്‍

സീറ്റൊഴിവ് ചെങ്ങന്നൂര്‍ ഗവണ്‍മെന്റ് ഐ.ടി.ഐയില്‍ ആരംഭിച്ച മൂന്നു മാസം ദൈര്‍ഘ്യമുള്ള അഡ്വാന്‍സ് സര്‍വേയിംഗ് എന്ന ഹ്രസ്വകാല കോഴ്സില്‍ ഒഴിവുള്ള  സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സിവില്‍ എന്‍ജിനിയറിംഗില്‍ ബിരുദം/ ഡിപ്ലോമ അല്ലെങ്കില്‍ സര്‍വേയര്‍/ ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍ ട്രേഡില്‍ നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ് ആണ് വിദ്യാഭ്യാസ യോഗ്യത. കോഴ്സ് ഫീസ് – 10,000 രൂപ. താത്പര്യമുള്ളവര്‍ ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളുമായി ഐ ടി ഐ യില്‍ നേരിട്ട് ഹാജരാകണം. ഫോണ്‍: 0479 2452210, 2953150 , 9446079191.                                                                             …

Read More