പത്തനംതിട്ട ജില്ലാ അറിയിപ്പുകള്‍ ( 10/09/2025 )

സ്റ്റേഡിയം നിര്‍മാണം യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കണം: മന്ത്രി വീണാ ജോര്‍ജ്:സിന്തറ്റിക് ട്രാക്ക് നിര്‍മാണ പ്രവൃത്തി ടെന്‍ഡര്‍ ചെയ്തു:മന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തിന്റെ നിര്‍മാണം യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍മാണ കമ്പനിയ്ക്ക് നിര്‍ദേശം നല്‍കി. തൊഴിലാളികളുടെ എണ്ണം കൂട്ടി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കണം. മഴകാരണം മുടങ്ങിയ മണ്ണ് നിരത്തല്‍ വേഗത്തിലാക്കണം. സമയബന്ധിതമായി മണ്ണ് നിറയ്ക്കുന്നത് പൂര്‍ത്തിയാക്കുമെന്ന് കമ്പനി ഉറപ്പ് നല്‍കി. സിന്തറ്റിക് ട്രാക്കിന്റെ നിര്‍മാണ പ്രവൃത്തി ടെന്‍ഡര്‍ ചെയ്തു. സമയബന്ധിതമായി ട്രാക്കിന്റെ നിര്‍മാണം പൂര്‍ത്തിയാക്കാനും മന്ത്രി നിര്‍ദേശം നല്‍കി. ജില്ലാ സ്റ്റേഡിയത്തിന്റെ നിര്‍മാണ പുരോഗതി മന്ത്രി വിലയിരുത്തി. കഴിഞ്ഞ ദിവസം മന്ത്രി സ്റ്റേഡിയം സന്ദര്‍ശിച്ചതിന് അനുബന്ധമായാണ് യോഗം വിളിച്ചുകൂട്ടിയത്. തദ്ദേശ തെരഞ്ഞെടുപ്പ് നിര്‍മാണത്തെ ഒരു തരത്തിലും ബാധിക്കാതിരിക്കാനുള്ള നടപടിക്രമങ്ങള്‍ നേരത്തെ തന്നെ പൂര്‍ത്തിയാക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി. പവലിയന്‍…

Read More

പത്തനംതിട്ട ജില്ലാ അറിയിപ്പുകള്‍ (17/01/2025 )

റിപബ്ലിക് ദിനാഘോഷം ഏകോപനത്തോടെ  പ്രവര്‍ത്തിക്കണം – ജില്ലാ കലക്ടര്‍ ജനുവരി 26ന് രാജ്യമെങ്ങും ആഘോഷിക്കുന്ന റിപബ്ലിക് ദിനം ജില്ലയിലും കുറ്റമറ്റ നിലയില്‍ സംഘടിപ്പിക്കാന്‍ ഉദ്യോഗസ്ഥര്‍ ഏകോപനത്തോടെ പ്രവര്‍ത്തിക്കണമെന്ന് ജില്ലാ കലക്ടര്‍ എസ്. പ്രേംകൃഷ്ണന്‍. ആഘോഷങ്ങളുടെ തയ്യാറെടുപ്പ് ചര്‍ച്ച ചെയ്യാനായി ചേമ്പറില്‍ നടത്തിയ പ്രാഥമികതല യോഗത്തില്‍ അധ്യക്ഷനായ ജില്ലാ കലക്ടര്‍ ഉദ്യോഗസ്ഥര്‍ക്ക് വിവിധ ചുമതലകളും വീതിച്ചുനല്‍കി. കാത്തോലിക്കറ്റ് കോളജ് ഗ്രൗണ്ടിലാണ് ഇത്തവണത്തെ ദിനാഘോഷം. വിവിധ സേനാവിഭാഗങ്ങളുടെ പരേഡില്‍ തുടങ്ങി വിദ്യാര്‍ഥികളുടെ ഡിസ്പ്‌ളേ, ദേശഭക്തിഗാനാലാപനം തുടങ്ങി വര്‍ണാഭമായ ചടങ്ങുകള്‍ക്കാണ് തയ്യാറെടുക്കുന്നത്.  22 നാണ് റിഹേഴ്‌സല്‍. ഘരിതചട്ടം പാലിച്ചാണ് സംഘാടനം. കോഴഞ്ചേരി തഹസില്‍ദാര്‍ക്കാണ് പൊതുഏകോപന ചുമതല. എല്ലാ സ്‌കൂളുകളിലും ആഘോഷപരിപാടി സംഘടിപ്പിക്കണം; വിദ്യാഭ്യാസ ഉപഡയറക്ടറാണ് ഉറപ്പാക്കേണ്ടത്. കലക്‌ട്രേറ്റിലെ ഉദ്യോഗസ്ഥരെല്ലാം ജില്ലാതല ആഘോഷത്തിന്റെ ഭാഗമാകണം. പഞ്ചായത്ത്-മുനിസിപല്‍ സെക്രട്ടറിമാര്‍, ജില്ലാ സപ്ലൈ ഓഫീസര്‍ എന്നിവരെയാണ് ഭക്ഷണം, കുടിവെള്ളം എന്നിവയ്ക്ക് നിയോഗിച്ചത്. ഭക്ഷ്യസുരക്ഷാ വകുപ്പ് ആഹാരം…

Read More

പത്തനംതിട്ട ജില്ലാ അറിയിപ്പുകള്‍ ( 22/05/2024 )

  വോട്ടെണ്ണല്‍: ആദ്യഘട്ട പരിശീലനം നല്‍കി ലോക്സഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥര്‍ക്കുള്ള ആദ്യ ഘട്ട പരിശീലനം ആരംഭിച്ചു. നിയമനം ലഭിച്ച കൗണ്ടിങ് സൂപ്പര്‍വൈസര്‍മാര്‍, കൗണ്ടിങ് അസിസ്റ്റന്റുമാര്‍, മൈക്രോ ഒബ്സര്‍വര്‍മാര്‍ തുടങ്ങിയവര്‍ക്കാണ് പരിശീലനം. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ രാവിലെ നടന്ന ആദ്യ ബാച്ചില്‍ 100 പേര്‍ക്കും ഉച്ചക്ക് ശേഷം നടന്ന രണ്ടാം ബാച്ചില്‍ 100 പേര്‍ക്കുമായാണ് പരിശീലനം നല്‍കിയത്. മെഷീന്‍ കൗണ്ടിംഗ്, ബാലറ്റ് കൗണ്ടിംഗ് എന്നിവയില്‍ ഉദ്യോഗസ്ഥര്‍ക്ക് ക്ലാസ് നല്‍കി. സംസ്ഥാനതല മാസ്റ്റര്‍ ട്രെയ്നര്‍മാരായ എം.എസ് വിജുകുമാര്‍, രജീഷ് കുമാര്‍, രാജേഷ് കുമാര്‍ എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. 25 ശതമാനം റിസര്‍വ് അടക്കം ആകെ 580 ഉദ്യോഗസ്ഥരെയാണ് വോട്ടെണ്ണല്‍ ഡ്യൂട്ടിക്കായി ജില്ലയില്‍ നിയമിച്ചിട്ടുള്ളത്. ബാക്കിയുള്ള ജീവനക്കാര്‍ക്ക് ഇന്നും (23) നാളെ (24) യുമായി പരിശീലനം നല്‍കും. രണ്ടാം ഘട്ട പരിശീലനം 27 മുതല്‍ 29 വരെ…

Read More

പത്തനംതിട്ട ജില്ലാ അറിയിപ്പുകള്‍ ( 13/02/2024 )

ന്യൂനപക്ഷ കമ്മിഷന്‍ സിറ്റിംഗ് നടത്തി സംസ്ഥാന ന്യൂനപക്ഷ കമ്മിഷന്‍ ജില്ലയില്‍ നടത്തിയ സിറ്റിംഗില്‍ അഞ്ച് കേസുകള്‍ പരിഗണിച്ചു. കമ്മിഷന്‍ അംഗം പി റോസയുടെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സിറ്റിംഗില്‍ പുതിയ ഒരു കേസ് പരിഗണിച്ചു. മൂന്ന് കേസുകള്‍ അടുത്ത സിറ്റിംഗിലേക്ക് മാറ്റി. രണ്ട് പരാതിക്കാരും കക്ഷികളും ഹാജരായില്ല. വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ സിറ്റിംഗില്‍ പങ്കെടുത്തു. വഴിയോര വിശ്രമ കേന്ദ്രം ഉദ്ഘാടനം  (14) ഏറത്ത് ഗ്രാമപഞ്ചായത്തിലെ വഴിയോര വിശ്രമ കേന്ദ്രത്തിന്റെ ഉദ്ഘാടനം  (14) രാവിലെ 10ന് കിളിവയലില്‍ പ്രസിഡന്റ് സന്തോഷ് ചാത്തന്നൂപ്പുഴ നിര്‍വഹിക്കും. വൈസ് പ്രസിഡന്റ് ശ്രീജാകുമാരി അധ്യക്ഷത വഹിക്കും. 4) പരിശീലനം സംഘടിപ്പിച്ചു റാന്നി പെരുനാട് ഗ്രാമപഞ്ചായത്ത് മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി മേറ്റുമാര്‍ക്കുള്ള പരിശീലനത്തിന്റെ ഉദ്ഘാടനം ശബരിമല ഇടത്താവളത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് പി എസ് മോഹനന്‍ നിര്‍വഹിച്ചു. മൂന്നു ദിവസത്തേക്കാണ് പഞ്ചായത്ത്…

Read More

പത്തനംതിട്ട ജില്ലാ അറിയിപ്പുകള്‍ ( 27/01/2024)

പുനരളവെടുപ്പ്  ഫെബ്രുവരി രണ്ടിന് പത്തനംതിട്ട ജില്ലയില്‍ വനം വകുപ്പില്‍ റിസര്‍വ് വാച്ചര്‍/ ഡിപ്പോ വാച്ചര്‍ തസ്തികയുടെ (കാറ്റഗറി നമ്പര്‍ 408/21) 2023 ഡിസംബര്‍ 21 ന്  ജില്ലാ പി.എസ്.സി ആഫീസില്‍ വച്ച് നടന്ന ശാരീരിക അളവെടുപ്പില്‍ യോഗ്യത നേടാത്തതും അപ്പീല്‍ സമര്‍പ്പിച്ചിട്ടുളളവരുമായ ഉദ്യോഗാര്‍ഥികള്‍ക്കായി ഫെബ്രുവരി രണ്ടിന് രാവിലെ 9.15 ന് കേരള പബ്ലിക് സര്‍വീസ് കമ്മീഷന്റെ ആസ്ഥാനത്ത് പുനരളവെടുപ്പ് നടത്തും. അഡ്മിഷന്‍ ടിക്കറ്റിലെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് ഉദ്യോഗാര്‍ഥികള്‍ ഹാജരാകണമെന്ന് ജില്ലാ പി എസ് സി ഓഫീസര്‍ അറിയിച്ചു.  ഫോണ്‍: 0468 -2222665. ചില്ലു മാലിന്യ ശേഖരണം കല്ലൂപ്പാറ ഗ്രാമപഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ നിന്നും ചില്ലു മാലിന്യ ശേഖരണം 30, 31 തീയതികളില്‍ നടത്തുമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. 30ന് ഒന്ന്, ഒന്‍പത്, 10,11,12,13 വാര്‍ഡുകളില്‍ നിന്നും 31 ന് രണ്ട്,മൂന്ന്,നാല്, അഞ്ച്, ആറ്, ഏഴ്, എട്ട് വാര്‍ഡുകളില്‍ നിന്നുമാണ്…

Read More

പത്തനംതിട്ട ജില്ലാ അറിയിപ്പുകള്‍ ( 12/01/2024 )

കൊടുമണ്‍ റൈസ് മില്‍ ഉദ്ഘാടനം 15 ന് കൊടുമണ്‍ റൈസ് മില്ലിന്റെ ഉദ്ഘാടനം ജനുവരി 15 നു രാവിലെ 10നു കൊടുമണ്‍ ഒറ്റത്തേക്ക് മൈതാനത്ത് ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ നിര്‍വഹിക്കും. കൃഷി മന്ത്രി പി പ്രസാദ് സ്വിച്ച് ഓണ്‍ കര്‍മവും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഉല്പന്നങ്ങളുടെ വിതരണോദ്ഘാടനവും നിര്‍വഹിക്കും. ചടങ്ങില്‍ ഡപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എം പി മുഖ്യ പ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍,ജില്ലാ കളക്ടര്‍ എ ഷിബു, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍ തുളസീധരന്‍ പിള്ള, കൊടുമണ്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ.ശ്രീധരന്‍, ത്രിതല പഞ്ചായത്തംഗങ്ങള്‍,  വിവിധ രാഷ്ട്രീയ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ജില്ലാ പഞ്ചായത്തില്‍ നിന്നും ഒന്നരകോടി രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. സംസ്ഥാനത്ത് ആദ്യമായാണ് ഒരു തദ്ദേശസ്വയംഭരണ…

Read More

പത്തനംതിട്ട ജില്ലാ അറിയിപ്പുകള്‍ ( 20/12/2023 )

  പത്തനംതിട്ട ജില്ലയിലെ വാര്‍ത്തകള്‍ /അറിയിപ്പുകള്‍ ( 20/12/2023 ) അടൂര്‍ മണ്ഡലത്തില്‍ കാര്‍ഷികരംഗത്ത് ഏറെ മുന്നേറ്റം ഉണ്ടാക്കാന്‍ സാധിച്ചു :ഡപ്യൂട്ടി സ്പീക്കര്‍ അടൂര്‍ മണ്ഡലത്തില്‍ കാര്‍ഷികരംഗത്ത് ഏറെ മുന്നേറ്റം ഉണ്ടാക്കാന്‍ സാധിച്ചുവെന്നു ഡപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. നിറപൊലിവ് അടൂര്‍ വിഷന്‍ 2026 ന്റെ ഭാഗമായി ഏറത്ത് ഗ്രാമപഞ്ചായത്തിലെ ചൂരക്കോട് എല്‍ പി സ്‌കൂളില്‍ വെജിറ്റബിള്‍ ഡെവലപ്പ്‌മെന്റ് പ്രോഗ്രാമില്‍ ഉള്‍പ്പെടുത്തി ടെറസ്സ് കൃഷി ചെയ്യുവാനുള്ള 100 ഹൈ ഡെന്‍സിറ്റി പോളി എത്തിലിന്‍ പോട്ട് വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് ചാത്തന്നുപ്പുഴ, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ സി ആര്‍ രശ്മി , കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ റോഷന്‍ ജോര്‍ജ്, വാര്‍ഡ് അംഗങ്ങളായ രാജേഷ് അമ്പാടിയില്‍, ജയകുമാര്‍, സന്തോഷ് കുമാര്‍, കൃഷി ഓഫീസര്‍ സൗമ്യ ശേഖര്‍, എച്ച് എം ബുഷാര, കാര്‍ഷിക…

Read More

പത്തനംതിട്ട ജില്ലാ അറിയിപ്പുകള്‍ ( 03/10/2023)

സാമൂഹ്യ ഐക്യദാര്‍ഢ്യ പക്ഷാചരണം ;ജില്ലാതല സമ്മേളനവും ഡിജിറ്റല്‍ ഹോം സര്‍വേയും ഉദ്ഘാടനം പട്ടികജാതി പട്ടിക വര്‍ഗ വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന സാമൂഹ്യ ഐക്യദാര്‍ഢ്യ പക്ഷാചരണത്തിന്റെ ഭാഗമായുള്ള ജില്ലാതല സമ്മേളനത്തിന്റേയും പട്ടികജാതി കുടംബങ്ങളുടെ ഡിജിറ്റല്‍ ഹോം സര്‍വേയുടേയും ഉദ്ഘാടനം (4) രാവിലെ ഒന്‍പതിന് പറക്കോട് ബ്ലോക്ക് പഞ്ചായത്തു ഹാളില്‍ നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ നിര്‍വഹിക്കും. പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍.തുളസീധരന്‍പിളള അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ആന്റോ ആന്റണി എം.പി വിശിഷ്ടാതിഥിയാകും.ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ ഐക്യദാര്‍ഢ്യ സന്ദേശം നല്‍കും.അടൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ ദിവ്യ റെജി മുഹമ്മദ് പ്രതിഭകളെ ആദരിക്കും. ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, സംസ്ഥാന-ജില്ലാ പട്ടികജാതി ഉപദേശകസമിതി അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. പരിപാടിയുടെ ഭാഗമായി ബോധവല്‍കരണ സെമിനാറുകളും കലാപരിപാടികളും നടക്കും. കിസിമം ഗവ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം…

Read More

പത്തനംതിട്ട ജില്ലാ അറിയിപ്പുകള്‍ (20/09/2023)

ശാസ്ത്രാവബോധവും വിവേചന ചിന്തയും പുതിയ തലമുറയില്‍ വളര്‍ത്താന്‍ സ്‌കൂള്‍തല ജെന്‍ഡര്‍ ഡെസ്‌ക് സംവിധാനത്തിന് കഴിയണം: അഡ്വ.ഓമല്ലൂര്‍ ശങ്കരന്‍ ശാസ്ത്രാവബോധവും വിവേചന ചിന്തയും പുതിയ തലമുറയില്‍ വളര്‍ത്തിയെങ്കില്‍ മാത്രമേ ഇന്ന് സമൂഹത്തില്‍ നിലനില്‍ക്കുന്ന പല സാമൂഹിക പ്രശ്‌നങ്ങള്‍ക്കും പരിഹാരം കണ്ടെത്താന്‍ കഴിയൂ, അതിനുവേണ്ടിയുള്ള സംവിധാനമായി സ്‌കൂള്‍ തലത്തില്‍ പ്രവര്‍ത്തിക്കുന്ന ജെന്‍ഡര്‍ ഡെസ്‌കുകള്‍ മാറണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. ജില്ലാ പഞ്ചായത്ത്, ജില്ലാ വനിതാ ശിശുവികസന വകുപ്പ്, ജന്‍ഡര്‍ റിസോഴ്‌സ് സെന്റര്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ പത്തനംതിട്ട കാപ്പില്‍ നാനോ ആഡിറ്റോറിയത്തില്‍ സൈക്കോ സോഷ്യല്‍ സ്‌കൂള്‍ കൗണ്‍സിലര്‍മാര്‍ക്ക് സംഘടിപ്പിച്ച ദ്വിദിന പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മാസ്റ്റര്‍ ട്രെയ്‌നറും കൗണ്‍സിലറുമായ ഡോ. പ്രകാശ് രാമകൃഷ്ണന്‍, സ്റ്റുഡന്റ് കൗണ്‍സിലര്‍ ഡേവിഡ് റെജി മാത്യു,കില റിസോഴ്‌സ്‌പേഴ്‌സണ്‍ എം.വി.രമദേവി ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റുകളായ നക്ഷത്ര, നിരുപമ, സഖി വനിതാ പഠന…

Read More

പത്തനംതിട്ട ജില്ലാ അറിയിപ്പുകള്‍ /വാര്‍ത്തകള്‍ ( 17/08/2023)

ജില്ലയില്‍ ഓണത്തിന് 119 പഴം പച്ചക്കറി വിപണികള്‍ കൃഷിവകുപ്പിന്റെ കീഴില്‍ ജില്ലാതല ഏകോപന സമിതി യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ: ഓമല്ലൂര്‍ ശങ്കരന്റെ  അധ്യക്ഷതയില്‍ പത്തനംതിട്ട ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. ജില്ലയില്‍ എല്ലാ പഞ്ചായത്തുകളിലും ഓരോ മാര്‍ക്കറ്റ് വീതവും ഹോര്‍ട്ടികോര്‍പ്പിന്റെ നേതൃത്വത്തില്‍ 46 മാര്‍ക്കറ്റുകളും വിഎഫ്പിസികെ യുടെ നേതൃത്വത്തില്‍ 16 മാര്‍ക്കറ്റുകളും ചേര്‍ന്ന് 119 മാര്‍ക്കറ്റുകള്‍ നടത്തും.   ഈ മാസം 25  മുതല്‍ 28 വരെയായിരിക്കും മാര്‍ക്കറ്റുകള്‍ പ്രവര്‍ത്തിക്കുന്നത്.  കര്‍ഷകരില്‍ നിന്നും  10 ശതമാനം അധിക വിലയില്‍ നേരിട്ട് സംഭരിക്കുന്ന പഴം പച്ചക്കറി ഇനങ്ങള്‍ വിവിധ വിപണികള്‍ മുഖാന്തിരം സബ്സിഡി നിരക്കില്‍ വില്‍പ്പന നടത്തും. ലഭ്യതക്കുറവുളള പച്ചക്കറികള്‍ ഹോര്‍ട്ടികോര്‍പ്പ് വഴി വിപണികളിലെത്തിക്കാന്‍ നടപടി സ്വീകരിക്കും.  ഈ വര്‍ഷം നാടന്‍ ശര്‍ക്കര വളളിക്കോട്, കോട്ടാങ്ങല്‍ തുടങ്ങിയ പഞ്ചായത്തുകളിലെ കര്‍ഷക സംഘടനകള്‍ വഴി ലഭ്യമാക്കുന്നതിനും…

Read More