konnivartha.com: പത്തനംതിട്ട: ജില്ല പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന് രാജി വച്ചു. എല്‍ഡിഎഫിലെ ധാരണ പ്രകാരമാണ് രാജി. ഇതോടെ മാസങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിന് വിരാമമായി. സിപിഐയിലെ ശ്രീനാദേവി കുഞ്ഞമ്മയാകും അടുത്ത പ്രസിഡന്റ്. വൈസ് പ്രസിഡന്റ് മായ അനില്‍കുമാര്‍, സ്റ്റാന്‍ഡിങ് കമ്മറ്റി അധ്യക്ഷരായ ആര്. അജയകുമാര്‍, ജിജി മാത്യൂ, ബീന പ്രഭ, ലേഖ സുരേഷ് എന്നിവര്‍ക്കൊപ്പം പത്തനംതിട്ട പ്രസ് ക്ലബില്‍ പത്രസമ്മേളനം വിളിച്ചാണ് രാജി പ്രഖ്യാപനം നടത്തിയത്. എല്‍ഡിഎഫിലെ ധാരണ പ്രകാരം ആദ്യ മൂന്നു വര്‍ഷം സിപിഎമ്മിനും പിന്നീടുള്ള രണ്ടു വര്‍ഷം സിപിഐക്കും കേരളാ കോണ്‍ഗ്രസ് എമ്മിനുമാണ് പ്രസിഡന്റ് സ്ഥാനം നിശ്ചയിച്ചിരിക്കുന്നത്. ധാരണ പ്രകാരം ശങ്കരന് കഴിഞ്ഞ മേയ് മാസത്തില്‍ സ്ഥാനമൊഴിയേണ്ടിയിരുന്നതാണ്. ധാരണ പാലിക്കാത്തത് മുന്നണിയില്‍ വിവാദത്തിനും കാരണമായിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ ആസൂത്രണ സമിതി അധ്യക്ഷന്‍ എന്നീ നിലകളില്‍ മൂന്ന് വര്‍ഷം പ്രവര്‍ത്തിച്ച…
Read Moreടാഗ്: പത്തനംതിട്ട ജില്ലാപഞ്ചായത്തില്‍ ഓമല്ലൂർ ശങ്കരൻ പ്രസിഡന്റ്
പത്തനംതിട്ട ജില്ലാപഞ്ചായത്തില്‍ ഓമല്ലൂർ ശങ്കരൻ പ്രസിഡന്റ്
പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി ഓമല്ലൂര്‍ ശങ്കരന് തെരഞ്ഞെടുക്കപ്പെട്ടു. സിപിഐ എം ജില്ലാ സെക്രട്ടേറിയറ്റ് അംഗമായ ഓമല്ലൂർ ശങ്കരൻ ഇലന്തൂർ ഡിവിഷനിൽനിന്നാണ് വിജയിച്ചത്. അദ്ദേഹത്തിനു 12 വോട്ട് ലഭിച്ചു. പതിനാറ് ഡിവിഷനുകളുള്ള ജില്ലാപഞ്ചായത്തിൽ പന്ത്രണ്ടുസീറ്റും ഇടതുമുന്നണിക്കാണ്. കോൺഗ്രസിന് നാല് ഡിവിഷനുകളിലാണ് വിജയിക്കാനായത്. ഓമല്ലൂർ ശങ്കരൻ മൂന്നാം വട്ടമാണ് ജില്ലാപഞ്ചായത്ത് അംഗമാകുന്നത്.ഇലന്തൂർ ഡിവിഷനിൽനിന്ന് മുന്‍പ് രണ്ടുതവണ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഓമല്ലൂർ സഹകരണ ബാങ്ക് പ്രസിഡന്റുമാണ്. തുടർച്ചയായി പന്ത്രണ്ടുവർഷം ഓമല്ലൂർ പഞ്ചായത്ത് മുൻ പ്രസിഡന്റ് ആയിരുന്നു.
Read More