പത്തനംതിട്ട ജില്ലയിലെ സര്‍ക്കാര്‍ അറിയിപ്പുകള്‍ ( 12/03/2024 )

സൗജന്യ തൊഴില്‍ പരിശീലനം കുന്നന്താനം അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ സൗജന്യ തൊഴില്‍ പരിശീലനം. പ്രധാനമന്ത്രി കൗശല്‍ വികാസ് യോജനയുടെ അസിസ്റ്റന്റ് ബ്യൂട്ടി തെറാപ്പിസ്ററ് കോഴ്സിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു. പ്രായപരിധി 18 – 45.  കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് നാഷണല്‍ സ്‌കില്‍ ഡെവലപ്മെന്റ് കൗണ്‍സിലിന്റെ സര്‍ട്ടിഫിക്കറ്റ് ലഭിക്കും. ഫോണ്‍: 7994497989, 6235732523 പത്തനംതിട്ട ജില്ലാ നിയമ സേവന അതോറിറ്റി അദാലത്ത്;6380 കേസുകള്‍ തീര്‍പ്പാക്കി ജില്ലാ നിയമ സേവന അതോറിറ്റിയുടെയും വിവിധ താലൂക്ക് ലീഗല്‍ സര്‍വീസ് കമ്മിറ്റികളുടെയും നേതൃത്വത്തില്‍ നടന്ന ദേശീയ ലോക് അദാലത്തില്‍ ജില്ലയിലെ വിവിധ കോടതികളിലായി 6380 കേസുകള്‍ തീര്‍പ്പാക്കി. മജിസ്ട്രേറ്റ് കോടതിയില്‍ പിഴ ഒടുക്കിത്തീര്‍ക്കാവുന്നവ, എം.എ.സി.റ്റി, ബാങ്ക്, ആര്‍. റ്റി. ഒ,  രജിസ്ട്രേഷന്‍, ബി.എസ്.എന്‍.എല്‍, സിവില്‍ വ്യവഹാരങ്ങള്‍, കുടുംബ തര്‍ക്കങ്ങള്‍ മുതലായ കേസുകളാണ് അദാലത്തില്‍ തീര്‍പ്പാക്കിയത്. വിവിധ കേസുകളിലായി  ഏഴു കോടി  51 ലക്ഷം…

Read More

പത്തനംതിട്ട ജില്ലയിലെ സര്‍ക്കാര്‍ അറിയിപ്പുകള്‍ ( 20/02/2024 )

മത്സ്യകുഞ്ഞ് വിതരണം കോഴഞ്ചേരി പന്നിവേലിച്ചിറയിലുള്ള ഫിഷറീസ് കോംപ്ലക്‌സില്‍ വളര്‍ത്തു മത്സ്യകുഞ്ഞുങ്ങളേയും അലങ്കാരയിനം മത്സ്യകുഞ്ഞുങ്ങളേയും 24 ന് രാവിലെ 11 മുതല്‍ വൈകിട്ട് നാലു വരെ വിതരണം ചെയ്യും. മത്സ്യകുഞ്ഞുങ്ങള്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കില്‍ വില ഈടാക്കും. ഫോണ്‍ : 9847485030, 0468 2214589. ടെണ്ടര്‍ റാന്നി എംസിസിഎം താലൂക്കാശുപത്രിയില്‍ കാസ്പ്/ ജെ എസ് എസ് കെ/ ആര്‍ ബി എസ് കെ / എ കെ/ ട്രൈബല്‍ / പദ്ധതികളില്‍പ്പെട്ട ആശുപത്രിയില്‍ ലഭ്യമല്ലാത്ത മരുന്നുകള്‍ ലഭ്യമാക്കുന്നതിന് അംഗീകൃത മെഡിക്കല്‍ സ്റ്റോറുകളില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ മാര്‍ച്ച് നാലിന് രാവിലെ 11 ന് മുന്‍പായി ലഭിക്കണം. ഫോണ്‍ : 04735 227274   മാലിന്യ സംസ്‌കരണം കേരളത്തിന്റെ പൊതുആവശ്യം:  അഡ്വ.പ്രമോദ് നാരായണ്‍ എംഎല്‍എ മാലിന്യ സംസ്‌കരണം കേരളത്തിന്റെ പൊതുആവശ്യമാണെന്ന് അഡ്വ.പ്രമോദ് നാരായണ്‍ എംഎല്‍എ  പറഞ്ഞു. റാന്നി ബ്ലോക്ക്…

Read More

പത്തനംതിട്ട ജില്ലയിലെ സര്‍ക്കാര്‍ വാര്‍ത്തകള്‍ /അറിയിപ്പുകള്‍ ( 19/02/2024 )

ലോക സഭാ തെരഞ്ഞെടുപ്പ് : സെക്ടറല്‍ ഓഫീസര്‍മാര്‍ക്കുള്ള പരിശീലനം സംഘടിപ്പിച്ചു ലോക സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സെക്ടറല്‍ ഓഫീസര്‍മാര്‍ക്കുള്ള പരിശീലനം പത്തനംതിട്ട ജില്ലാ കളക്ടര്‍ എ.ഷിബുവിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ചു. സ്റ്റേറ്റ് ലെവല്‍ മാസ്റ്റര്‍ ട്രെയിനര്‍ എം എസ് വിജുകുമാര്‍, ജയദീപ് എന്നിവര്‍ പരിശീലനക്ലാസുകള്‍ നയിച്ചു. ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍ ഉപയോഗം, പെരുമാറ്റച്ചട്ടങ്ങള്‍, വള്‍നറബിള്‍ ബൂത്തുകളുടെ മാപ്പിംഗ് തുടങ്ങിയ വിഷയങ്ങളിലാണ് പരിശീലനം നല്‍കിയത്. ജില്ലയില്‍ പത്ത് മുതല്‍ പതിനാല് വരെ പോളിംഗ് ബൂത്തുകള്‍ക്ക് ഒരു സെക്ടറല്‍ ഓഫീസറെ വീതമാണ് നിയോഗിച്ചിരിക്കുന്നത്. ബൂത്തുകളിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി പുരോഗതി റിപ്പോര്‍ട്ട് ചെയ്യുകയും ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുമായി ബന്ധപ്പെട്ട തകരാറുകള്‍ പരിഹരിക്കുകയുമാണ് ഇവരുടെ ചുമതല. പോളിംഗിന് ശേഷം സാധനങ്ങള്‍ തിരികെ സ്ട്രോംഗ് റൂമില്‍ സൂക്ഷിക്കുന്നതുവരെയാണ് സെക്ടറല്‍ ഓഫീസര്‍മാരുടെ പ്രവര്‍ത്തനസമയം. ഇവര്‍ വോട്ടെടുപ്പിന് മുന്‍പ് ഓരോരുത്തര്‍ക്കും ചുമതലപ്പെടുത്തിയ ബൂത്തുകള്‍ സന്ദര്‍ശിച്ച്…

Read More

പത്തനംതിട്ട ജില്ലയിലെ സര്‍ക്കാര്‍ അറിയിപ്പുകള്‍ /വാര്‍ത്തകള്‍ ( 02/02/2024)

ഹോം നഴ്സിംഗ് മേഖലയിലെ വനിതകള്‍ നേരിടുന്ന പ്രശ്നങ്ങള്‍:പബ്ലിക് ഹിയറിംഗ് മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും ; ഹോം നഴ്‌സിംഗ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പബ്ലിക് ഹിയറിംഗില്‍ പങ്കെടുക്കണം കേരളത്തിലെ ഹോം നഴ്സിംഗ് മേഖലയിലെ വനിതകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ മനസിലാക്കുന്നതിനായി ഫെബ്രുവരി നാലിന് രാവിലെ 10ന് പത്തനംതിട്ട കാതോലിക്കേറ്റ് കോളജ് ഹാളില്‍ വനിതാ കമ്മിഷന്‍ സംഘടിപ്പിക്കുന്ന പബ്ലിക് ഹിയറിംഗ് ആരോഗ്യ, വനിത ശിശു വികസന മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും. വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി അധ്യക്ഷത വഹിക്കും. വനിതാ കമ്മിഷന്‍ അംഗങ്ങളായ അഡ്വ. എലിസബത്ത് മാമ്മന്‍ മത്തായി, അഡ്വ. ഇന്ദിരാ രവീന്ദ്രന്‍, വി.ആര്‍. മഹിളാമണി, അഡ്വ. പി. കുഞ്ഞായിഷ, മെമ്പര്‍ സെക്രട്ടറി സോണിയ വാഷിംഗ്ടണ്‍, ഡയറക്ടര്‍ ഷാജി സുഗുണന്‍, ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ അബ്ദുള്‍ ബാരി, എന്‍എച്ച്എം ജില്ലാ പ്രോഗ്രാം…

Read More

പത്തനംതിട്ട ജില്ലയിലെ സര്‍ക്കാര്‍ അറിയിപ്പുകള്‍ ( 22/01/2024 )

    ഉദ്ഘാടനം  (23) തുവയൂര്‍ മാഞ്ഞാലി ഈശ്വരന്‍ നായര്‍ മെമ്മോറിയല്‍ ഗവണ്‍മെന്റ് ആയുര്‍വേദ ആശുപത്രിയില്‍ പുതുതായി നിര്‍മിച്ച പേ വാര്‍ഡിന്റെ ഉദ്ഘാടനം (23) ന് രാവിലെ 11ന് റവന്യു- ഭവന നിര്‍മാണ മന്ത്രി കെ. രാജന്‍ നിര്‍വഹിക്കും. ഡപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍. തുളസീധരന്‍ പിള്ള, കടമ്പനാട് പഞ്ചായത്ത് പ്രസിഡന്റ് പ്രിയങ്ക പ്രതാപ്, ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. തീയതി നീട്ടി സംസ്ഥാനത്തെ ടോപ് ക്ളാസ് സ്‌കൂളുകളുടെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള വിദ്യാലയങ്ങളില്‍ ഒന്‍പത്, 11 ക്ലാസ്സുകളില്‍ പഠിക്കുന്ന ഒ.ബി.സി/ഇ.ബി.സി വിഭാഗം വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് ലഭിക്കുന്നതിന് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള തീയതി ജനുവരി 31 വരെ നീട്ടി. അപേക്ഷകള്‍ ബന്ധപ്പെട്ട സ്‌കൂളുകളില്‍ പരിശോധിക്കുന്നതിനും അപേക്ഷകളിലെ ന്യൂനതകള്‍ പരിഹരിച്ച് സമര്‍പ്പിക്കുന്നതിനുമുള്ള അവസാന തീയതി…

Read More

പത്തനംതിട്ട ജില്ലയിലെ സര്‍ക്കാര്‍ അറിയിപ്പുകള്‍ ( 20/01/2024)

  ആസ്തി വികസന ഫണ്ട്: പദ്ധതികള്‍ സമയബന്ധിതമായി  പൂര്‍ത്തീകരിച്ചില്ലെങ്കില്‍ നിയമനടപടി- ഡപ്യൂട്ടി സ്പീക്കര്‍ ആസ്തി വികസന ഫണ്ട് ചെലവഴിച്ച് നടത്തുന്ന പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിച്ചില്ലെങ്കില്‍ പിഴവ് വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കുമെന്ന് ഡപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന എംഎല്‍എയുടെ ആസ്തി വികസന ഫണ്ട് അവലോകനയോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫയലുകള്‍ നീക്കുന്നതില്‍ വകുപ്പുതല ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുള്ള കാലതാമസം ശിക്ഷാര്‍ഹമാണെന്നും ഇതു സംബന്ധിച്ച് വകുപ്പ് മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.   അടൂര്‍ ഗാന്ധി പാര്‍ക്കിന്റെ നവീകരണപ്രവര്‍ത്തങ്ങള്‍ക്ക് തദ്ദേശ സ്വയംഭരണവകുപ്പിനെ ചുമതലപ്പെടുത്തി. പ്രവര്‍ത്തി പൂര്‍ത്തികരിക്കുന്നതിന് വസ്തുവിന്റെ ഉപയോഗാനുമതി റവന്യു വകുപ്പ് തദ്ദേശസ്വയം ഭരണ വകുപ്പിന് കൈമാറാനും യോഗത്തില്‍ തീരുമാനമായി. പാര്‍ക്കിന്റെ നടത്തിപ്പിനും തുടര്‍പരിപാലനത്തിനും ഭരണസമിതി രൂപീകരിക്കും. അടൂര്‍ യുഐറ്റി സെന്റര്‍ കെട്ടിട നിര്‍മാണത്തിന് സാങ്കേതിക അനുമതി ലഭിച്ചു.…

Read More

പത്തനംതിട്ട ജില്ലയിലെ സര്‍ക്കാര്‍ അറിയിപ്പുകള്‍ ( 02/12/2023)

വിദ്യാഭ്യാസം സര്‍വതോന്മുഖ വികസനം ലക്ഷ്യമാക്കിയുള്ളതാകണം: ചിറ്റയം ഗോപകുമാര്‍ വിദ്യാഭ്യാസം സര്‍വതോന്മുഖ വികസനം ലക്ഷ്യമാക്കിയുള്ളതാകണമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു.തട്ടയില്‍ എല്‍ പി ജി എസ്സിലെ വര്‍ണ്ണ കൂടാരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഡെപ്യൂട്ടി സ്പീക്കര്‍. പ്രീ പ്രൈമറി വിദ്യാലയങ്ങളെ മനോഹരവും ആകര്‍ഷകവുമാക്കുന്ന വര്‍ണ്ണകൂടാരം പദ്ധതിയ്ക്കാണ് തട്ടയില്‍ ജി എല്‍ പി സ്‌കൂളില്‍ തുടക്കമായിരിക്കുന്നത് . പൊതുവിദ്യാലയങ്ങള്‍ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുന്നതിന്റെ ഭാഗമായി അന്താരാഷ്ട്ര നിലവാരത്തിലുളള മാതൃകാ പ്രീപ്രൈമറികളാണ് വര്‍ണ്ണക്കൂടാരം പദ്ധതിയിലൂടെ സജ്ജമാകുന്നത്. ഹരിതഉദ്യാനം, വിശാലമായ കളിയിടം, ശിശുസൗഹൃദ ഇരിപ്പിടങ്ങള്‍, വര്‍ണ്ണാഭമായ ക്ലാസ്സ് മുറികള്‍ എന്നിവയും വായനായിടം, ഗണിതയിടം, നിരീക്ഷണയിടം, പാവയിടം, വരയിടം തുടങ്ങി വിവിധ കോര്‍ണറുകളും ഒരുക്കിയിട്ടുണ്ട്. കുട്ടികളെ ആകര്‍ഷിക്കുന്നതും അവരുടെ അക്കാദമിക ഭൗതിക മാനസിക ചിന്തകള്‍ വികസിപ്പിക്കുകയും ചെയ്യുന്ന ചുമര്‍ചിത്രങ്ങള്‍, വര്‍ണ്ണക്കൂടാരത്തിന്റെ പ്രത്യേകതയാണ്. അടിസ്ഥാന സൗകര്യ വികസനത്തോടൊപ്പം പ്രീ പ്രൈമറി വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം ഉറപ്പാക്കാന്‍…

Read More

പത്തനംതിട്ട ജില്ലയിലെ സര്‍ക്കാര്‍ അറിയിപ്പുകള്‍ ( 07/09/2023)

അധ്യാപക ദിനാചരണം നടത്തി കൈപ്പട്ടൂര്‍ ജിവിഎച്ച്എസ് സ്‌കൂളില്‍ ഹിന്ദി ക്ലബിന്റെ നേതൃത്വത്തില്‍ അധ്യാപക ദിനാചരണം നടത്തി. കുട്ടികള്‍ അധ്യാപകര്‍ക്ക് സമ്മാനങ്ങള്‍ നല്‍കി ആദരിച്ചു. പ്രധാന അധ്യാപിക ടി.സുജ, ആര്‍.ശ്രീദേവിയമ്മ, ആര്‍.ബിന്ദു, പി.എസ് സബിധ തുടങ്ങിയവര്‍ പങ്കെടുത്തു. സമയം നീട്ടി മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ അംഗങ്ങളായ തൊഴിലാളികള്‍ക്ക് നിബന്ധനകള്‍ക്ക് വിധേയമായി  (ഒന്‍പത് ശതമാനം പലിശ ഉള്‍പ്പെടെ) കുടിശിക ഒടുക്കുന്നതിനുളള സമയം നവംബര്‍ 30 വരെ നീട്ടി. കുടിശിക ഒടുക്കുവാനുളള തൊഴിലാളികള്‍ പരമാവധി ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന്  പത്തനംതിട്ട   മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2320158   സഹായഹസ്തം പദ്ധതി സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ഒരു ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുളള  55 വയസിനുതാഴെ പ്രായമുളള വിധവകളായ സ്ത്രീകള്‍ക്ക് സ്വയംതൊഴില്‍ ചെയ്ത് വരുമാനമാര്‍ഗം കണ്ടെത്തുന്നതിന് ഒറ്റത്തവണ സഹായമായി…

Read More

പത്തനംതിട്ട ജില്ലയിലെ സര്‍ക്കാര്‍ അറിയിപ്പുകള്‍ ( 02/03/2023)

സിഎഫ്ആര്‍ഡി ബിരുദദാന ചടങ്ങില്‍ മന്ത്രി ജി.ആര്‍. അനില്‍ മുഖ്യ അതിഥി ഭക്ഷ്യ പൊതുവിതരണ വകുപ്പിന്റെ ഉടമസ്ഥതയിലുള്ള  കോന്നിയിലെ കൗണ്‍സില്‍ ഫോര്‍ ഫുഡ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റിന്റെ (സിഎഫ്ആര്‍ഡി ) കീഴിലുള്ള കോളജ് ഓഫ് ഇന്‍ഡിജനസ് ഫുഡ് ടെക്നോളജിയില്‍( സിഎഫ്റ്റി-കെ) ബിഎസ്എസി, എംഎസ്സി വിദ്യാര്‍ഥികളുടെ ബിരുദദാന ചടങ്ങില്‍ ഭക്ഷ്യ പൊതുവിതരണ,  ഉപഭോക്തൃ കാര്യ വകുപ്പ് മന്ത്രി ജി.ആര്‍. അനില്‍ മുഖ്യ അതിഥിയായി പങ്കെടുക്കും. സിഎഫ്ആര്‍ഡി ക്യാമ്പസില്‍  മാര്‍ച്ച് മൂന്നിന് ഉച്ചയ്ക്കുശേഷം രണ്ടിനു നടക്കുന്ന ചടങ്ങില്‍ ഭക്ഷ്യമേളയുടെ ഉദ്ഘാടനം, സിഎഫ്റ്റി-കെ ലോഗോ അനാച്ഛാദനം, ബിരുദ ചടങ്ങിന്റെ അഭിസംബോധന, അക്കാദമിക് അവാര്‍ഡുകളുടെയും മെഡലുകളുടെയും വിതരണം എന്നിവ മന്ത്രി നിര്‍വഹിക്കും. സപ്ലെക്കോ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. സഞ്ജീബ് പട്ജോഷി  അധ്യക്ഷത വഹിക്കുകയും വിദ്യാര്‍ഥികള്‍ക്ക് സത്യവാചകം ചൊല്ലി കൊടുക്കുന്നതോടൊപ്പം സന്ദേശവും നല്‍കും. ബിരുദദാന ചടങ്ങില്‍ ആന്റോ ആന്റണി എംപി, അഡ്വ. കെ.യു. ജനീഷ്…

Read More

പത്തനംതിട്ട ജില്ലയിലെ സര്‍ക്കാര്‍ അറിയിപ്പുകള്‍ ( 14/02/2023)

ഭിന്നശേഷി അവകാശ നിയമം 2016: സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ബോധവല്‍ക്കരണ ക്ലാസ് സംസ്ഥാനതല ഉദ്ഘാടനം 17ന് സംസ്ഥാന ഭിന്നശേഷി കമ്മീഷണറേറ്റിന്റെ നേതൃത്വത്തില്‍ ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റികളുടെ സഹകരണത്തോടെ ഭിന്നശേഷി അവകാശ നിയമം സംബന്ധിച്ച് സംഘടിപ്പിക്കുന്ന ബോധവത്ക്കരണ ക്ലാസുകളുടെ സംസ്ഥാനതല ഉദ്ഘാടനം ഫെബ്രുവരി 17ന് രാവിലെ 11ന് പത്തനംതിട്ട കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഉന്നതവിദ്യാഭ്യാസ, സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു നിര്‍വഹിക്കും. ആരോഗ്യ, വനിത, ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അധ്യക്ഷത വഹിക്കും. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോട് അനുബന്ധിച്ച് നടപ്പാക്കുന്ന 100 ദിന കര്‍മ്മ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 14 ജില്ലകളിലെയും സിവില്‍ സ്റ്റേഷനുകളില്‍ പ്രവര്‍ത്തിക്കുന്ന വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ക്കായാണ് ബോധവല്‍ക്കരണ ക്ലാസുകള്‍ സംഘടിപ്പിക്കുന്നത്. സംസ്ഥാന ഭിന്നശേഷി കമ്മീഷണര്‍ എസ്.എച്ച്. പഞ്ചാപകേശന്‍ സ്വാഗതം ആശംസിക്കും. ജില്ലാ കളക്ടര്‍ ഡോ. ദിവ്യ…

Read More