ഗതാഗത നിയന്ത്രണം ഏഴംകുളം കൈപ്പട്ടൂര്‍ റോഡിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് പാലമുക്ക് ജംഗ്ഷന്‍ മുതല്‍ കോടിയാട്ട് ജംഗ്ഷന്‍ വരെയുളള ഗതാഗതം നവംബര്‍ എട്ടു മുതല്‍ ഡിസംബര്‍ 31 വരെ പൂര്‍ണമായും നിരോധിക്കും. ഏഴംകുളം ഭാഗത്തു നിന്നു കൊടുമണ്‍ ഭാഗത്തേക്കു പോകേണ്ട വാഹനങ്ങള്‍ പറക്കോട് ജംഗ്ഷനില്‍ നിന്നു തിരിഞ്ഞ് കോടിയാട്ട് ജംഗ്ഷനിലെത്തി കൊടുമണ്ണിലേക്കു പോകണമെന്നും കൊടുമണ്‍ ഭാഗത്തു നിന്നും ഏഴംകുളം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ ഈ വഴി തന്നെ പോകണമെന്നും കെ ആര്‍ എഫ് ബി പത്തനംതിട്ട ഡിവിഷന്‍ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ഐ എച്ച് ആര്‍ ഡി സെമസ്റ്റര്‍ പരീക്ഷ ഫെബ്രുവരിയില്‍ കേരള സര്‍ക്കാര്‍ സ്ഥാപനമായ ഐ എച്ച് ആര്‍ ഡി നടത്തുന്ന പോസ്റ്റ് ഗ്രാജ്വറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്, ( ഒന്നും, രണ്ടും സെമസ്റ്റര്‍ ), ഡിപ്ലോമ ഇന്‍ ഡാറ്റ എന്‍ട്രി ടെക്‌നിക്‌സ് ആന്റ് ഓഫീസ്…
Read Moreടാഗ്: പത്തനംതിട്ട ജില്ലയിലെ പ്രധാനപെട്ട സര്‍ക്കാര്‍ അറിയിപ്പുകള്‍ ( 14/07/2022)
പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ ( 27/10/2023)
ക്ഷീരസംഗമം -നിറവ് 2023 ക്ഷീരവികസന വകുപ്പിന്റെ വാര്‍ഷികപദ്ധതിയുടെ ഭാഗമായി പത്തനംതിട്ട ജില്ലാ ക്ഷീരസംഗമം ‘നിറവ്- 2023’ ഒക്ടോബര്‍ 31, നവംബര്‍ രണ്ട്, മൂന്ന് തീയതികളില്‍ നടക്കും.നവംബര്‍ മൂന്നിനു വെച്ചൂച്ചിറ എ റ്റി എം ഹാളില്‍ നടക്കുന്ന ക്ഷീരസംഗമം പൊതുസമ്മേളനം ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ആരോഗ്യവകുപ്പ് മന്ത്രി വീണാജോര്‍ജ് മുഖ്യാതിഥിയാകും. ഡപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ മുഖ്യ പ്രഭാഷണം നടത്തും.എം പി, എം എല്‍ എ മാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്നിവര്‍ പങ്കെടുക്കും. ഒക്ടോബര്‍ 31 ന് അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ ഫ്ളാഗ് ഓഫ് ചെയ്യുന്ന വിളംബരഘോഷയാത്രയോടെ പരിപാടികള്‍ക്ക് തുടക്കമാവും. വിളംബരജാഥയ്ക്കുശേഷം വിദ്യാര്‍ഥികള്‍ക്കായുള്ള വിവിധ മത്സരങ്ങള്‍ വെച്ചൂച്ചിറ ക്ഷീരസംഘത്തില്‍ നടക്കും. നവംബര്‍ രണ്ടിന് വ്യത്യസ്ത ഇനങ്ങളില്‍പെട്ട കന്നുകുട്ടി, കിടാരി,…
Read Moreപത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ ( 20/10/2023)
വിദ്യാഭ്യാസ അവാര്‍ഡ്- 23 ജില്ലാതല വിതരണ ഉദ്ഘാടനം (21/10/2023) 2022-23 അധ്യയന വര്‍ഷം ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്ററി പരീക്ഷകളില്‍ ഉന്നത വിജയം കരസ്തമാക്കിയ ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്കുള്ള വിദ്യാഭ്യാസ അവാര്‍ഡുവിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം രാവിലെ 10ന് പത്തനംതിട്ട ടൗണ്‍ ഹാളില്‍ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ നിര്‍വഹിക്കും. കര്‍ഷകതൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ എന്‍ ചന്ദ്രന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ മുഖ്യ പ്രഭാഷണം നടത്തും. നഗരസഭ ചെയര്‍മാന്‍ അഡ്വ. ടി സക്കീര്‍ ഹുസൈന്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യും. നഗരസഭാ കൗണ്‍സിലര്‍ സിന്ധു അനില്‍ , ബോര്‍ഡ് ഡയറക്ടര്‍മാരായ ടി.കെ ജേക്കബ്, വര്‍ഗീസ് ഉമ്മന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. കേരള ബാങ്ക് റവന്യൂ റിക്കവറി അദാലത്ത് നടത്തി കേരളാ ബാങ്ക്, റവന്യൂ വകുപ്പുമായി ചേര്‍ന്ന് കോഴഞ്ചേരി താലൂക്കിലെ റവന്യൂ…
Read Moreപത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ ( 30/09/2023)
അന്താരാഷ്ട്ര വയോജന ദിനാഘോഷം സമൂഹ്യ നീതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര വയോജന ദിനാഘോഷം ജില്ലാതല പരിപാടികള്‍ (ഒക്ടോബര്‍ ഒന്നിന്) രാവിലെ 10 ന് കൊടുമണ്‍ മഹാത്മാ ജീവകാരുണ്യ ഗ്രാമത്തില്‍ നടക്കും. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ചടങ്ങ് ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ തിരുവല്ല സബ് കളക്ടര്‍ സഫ്ന നസറുദ്ദീന്‍, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജിജി മാത്യു, അടൂര്‍ ആര്‍ഡിഒ എ. തുളസീധരന്‍പിളള, ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ ഷംലാ ബീഗം, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍.തുളസീധരന്‍പിളള, തോമസ് കലമണ്ണില്‍, പാസ്റ്റര്‍ ജേക്കബ് ജോസഫ്, മഹാത്മാ ജനസേവന കേന്ദ്രം ചെയര്‍മാന്‍ രാജേഷ് തിരുവല്ല, ഗവ.വൃദ്ധ മന്ദിരം സൂപ്രണ്ട് ഒ.എസ് മീന എന്നിവര്‍ പങ്കെടുക്കും. സിസ്റ്റം അനലിസ്റ്റ്/ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോ ഒഴിവ് കേരള…
Read Moreപത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ ( 27/09/2023)
നെടുംകുന്നം കാവനാല്‍ കടവ് റോഡിന് പുതുക്കിയ ഭരണാനുമതി നെടുംകുന്നം അട്ടക്കുളം വരവേലി പേക്കാവ് കുമ്പക്കപ്പുഴ വട്ടപ്പാറ നെടുകുന്നം കാവനാല്‍കടവ് റോഡിലെ ഫേസ് ഒന്നിലെ നെടുംകുന്നം കാവനാല്‍കടവ് റോഡിന് 3.63 കോടി രൂപയുടെ പുതുക്കിയ ഭരണാനുമതി ലഭിച്ചതായി മാത്യു ടി. തോമസ് എം എല്‍ എ അറിയിച്ചു. 2019 – 20 വര്‍ഷത്തെ സംസ്ഥാന ബജറ്റില്‍ ഉള്‍പ്പെടുത്തി 3.5 കോടി രൂപ അനുവദിച്ച് ഭരണാനുമതി ലഭിച്ച ഈ പ്രവൃത്തിക്ക് ജിഎസ്ടി നിരക്ക് കൂടിയപ്പോള്‍ പദ്ധതിയുടെ തുകയും വര്‍ധിച്ചു പണികള്‍ മുന്നോട്ടു നീക്കാന്‍ കഴിയാതായി. ജില്ലാ വികസന സമിതിയിലും മന്ത്രിതല അവലോകന യോഗത്തിലും എംഎല്‍എ ഈ പ്രശ്‌നം ഉന്നയിച്ചതിനെ തുടര്‍ന്നു പൊതുമരാമത്ത് വകുപ്പു നിര്‍ദ്ദേശം പുതുക്കി സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിച്ചു. അധികരിച്ച തുക അനുവദിച്ചാണ് നിര്‍മാണ പ്രവൃത്തികള്‍ക്ക് പുതുക്കിയ ഭരണാനുമതി നല്‍കിയിട്ടുള്ളത്. സാങ്കേതികാനുമതി കൂടി പുതുക്കി ലഭ്യമാക്കിയതിനു ശേഷം നിര്‍മാണ…
Read Moreപത്തനംതിട്ട ജില്ലയിലെ പ്രധാന സര്‍ക്കാര്‍ അറിയിപ്പുകള്‍ ( 25/09/2023)
അഭിമുഖം മാറ്റി കോന്നി ഗ്രാമപഞ്ചായത്തിലെ അങ്കണവാടി വര്‍ക്കര്‍മാര്‍ക്ക് സെപ്റ്റംബര്‍ 28 ന് നടത്താന്‍ നിശ്ചയിച്ചിരുന്ന അഭിമുഖം അന്നേ ദിവസം അവധി ആയതിനാല്‍ ഒക്ടോബര്‍ 20 ലേയ്ക്ക് മാറ്റിവെച്ചതായി കോന്നി ശിശു വികസന പദ്ധതി ഓഫീസര്‍ അറിയിച്ചു. അന്തിമ വിജ്ഞാപനം പ്രസിദ്ധീകരിച്ചു ഇലന്തൂര്‍ ഗ്രാമപഞ്ചായത്തിന്റെ അടിസ്ഥാന വസ്തു നികുതി നിരക്കുകള്‍ പുതുക്കിയും മേഖല വിഭജനം റോഡുകളുടെ തരം തിരിച്ചും സേവന ഉപനികുതി വര്‍ധനവും സംബന്ധിച്ചുളള അന്തിമ വിജ്ഞാപനം ചെയ്തത് www.tender.lsgkerala.gov.in എന്ന വെബ്സൈറ്റിലും പഞ്ചായത്ത് ഓഫീസിലും ഘടക സ്ഥാപനങ്ങളിലും പ്രസിദ്ധീകരിച്ചതായി ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ടെന്‍ഡര്‍ 2023-24 വര്‍ഷത്തില്‍ ശബരിമല മണ്ഡല പൂജ-മകരവിളക്ക് തീര്‍ഥാടനത്തോട് അനുബന്ധിച്ച് ശബരിമലയിലെ ആരോഗ്യ വകുപ്പിന്റെ വിവിധ ആരോഗ്യ സ്ഥാപനങ്ങളിലേക്ക് ഉപയോഗിക്കുന്നതിന് വിവിധയിനം ഓക്സിജന്‍/നൈട്രജന്‍/ കാര്‍ബണ്‍ഡൈ ഓക്സൈഡ് സിലിണ്ടറുകള്‍ നിറച്ച് പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ ഓക്സിജന്‍ സ്റ്റോക്ക് പോയിന്റില്‍ എത്തിക്കുന്നതിന് അംഗീകൃത…
Read Moreപത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ ( 23/09/2023)
സംഘാടക സമിതി രൂപീകരണ യോഗം 30 ന് ജില്ലയിലെ ശിശുദിനാഘോഷ പരിപാടികള്‍ ആസൂത്രണം ചെയ്യുന്നതിനും സംഘാടക സമിതി രൂപീകരിക്കുന്നതിനുമായി 30 ന് ഉച്ചയ്ക്ക് 2:30 ന് എഡിമിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരുമെന്ന് ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി ജി.പൊന്നമ്മ അറിയിച്ചു. പരിശീലനം സംഘടിപ്പിക്കും പത്തനംതിട്ട ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ശാസ്ത്രീയ ആട് വളര്‍ത്തലും അതിന്റെ പരിചരണവും എന്ന വിഷയത്തില്‍ പരിശീലനം സംഘടിപ്പിക്കുന്നു. സെപ്റ്റംബര്‍ 26ന് തെള്ളിയൂരില്‍ പ്രവര്‍ത്തിക്കുന്ന പത്തനംതിട്ട ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തിലാണ് പരിശീലനം. പരിശീലനത്തില്‍ പങ്കെടുക്കുന്നതിന് താല്പര്യപ്പെടുന്നവര്‍, സെപ്റ്റംബര്‍ 25ന് വൈകുന്നേരം 3 ന് മുമ്പായി 8078572094 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടണം. അപേക്ഷ ക്ഷണിച്ചു ജില്ലയിലെ വിവിധ ബ്ലോക്കുകളില്‍ രാത്രികാല മൃഗചികിത്സ സേവനം നല്‍കുന്നതിനായി കേരള സ്റ്റേറ്റ് വെറ്ററിനറി കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള…
Read Moreപത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ (19/09/2023)
അട്ടപ്പാടി മില്ലെറ്റ് ഉല്‍പ്പന്നങ്ങളുമായി നമത്ത്്തീവനഗ പത്തനംതിട്ടയില്‍ അന്തര്‍ ദേശീയ ചെറുധാന്യ വര്‍ഷത്തോടനുബന്ധിച്ച് കുടുംബശ്രീ മിഷന്‍ നടപ്പിലാക്കുന്ന അട്ടപ്പാടി ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി ഉത്പാദിപ്പിച്ച ചെറു ധാന്യങ്ങളുടെ ബോധവത്ക്കരണ യാത്ര ‘നമത്ത് തീവനഗ’ ഇന്ന്(സെപ്റ്റംബര്‍ 20)ന് ജില്ലയില്‍ എത്തും. ഇതോടനുബന്ധിച്ച് ചെറു ധാന്യങ്ങളുടെ വിപണന മേള, പോഷകാഹാര ക്ലാസുകള്‍ ,വിത്തുകളുടെ പ്രദര്‍ശനം, പോഷകാഹാര മേള എന്നിവ പത്തനംതിട്ട ടൗണ്‍ ഹാളില്‍ സംഘടിപ്പിക്കും. കേരളത്തിന്റെ ചെറുധാന്യ കലവറയായ അട്ടപ്പാടിയില്‍ കുടുംബശ്രീ മിഷന്‍ നടപ്പാക്കുന്ന ആദിവാസി സമഗ്ര വികസന പദ്ധതിയിലൂടെ ഉല്‍പ്പാദിപ്പിച്ച മില്ലെറ്റുകളും മൂല്യ വര്‍ദ്ധിത ഉല്‍പ്പന്നങ്ങളും മിതമായ വിലയില്‍ മേളയില്‍ ലഭ്യമാകും. മില്ലെറ്റുകളുടെ ഉല്‍പ്പാദനവും ഉപഭോഗവും വര്‍ധിപ്പിക്കുക, അവബോധം സൃഷ്ടിക്കുക, കാലാവസ്ഥാ വ്യതിയാനവുമായി പൊരുത്തപ്പെടാനുള്ള പോഷകഗുണങ്ങളും പ്രതിരോധ ശേഷിയും കണക്കിലെടുത്ത് മില്ലെറ്റുകള്‍ ഉല്‍പ്പാദിപ്പിക്കുന്നതിനുള്ള കൂടുതല്‍ ശ്രമങ്ങള്‍ കൊണ്ടുവരിക തുടങ്ങിയവയാണ് യാത്രയിലൂടെ ലക്ഷ്യമിടുന്നത്. അട്ടപ്പാടിയില്‍ ഉല്‍പ്പാദിപ്പിക്കുന്ന വിവധതര…
Read Moreപത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ ( 14/09/2023)
കുടിശിക നിവാരണ അദാലത്ത് കേരള ഷോപ്‌സ് ആന്‍ഡ് കമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്‍സ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്, പത്തനംതിട്ട ജില്ലാ ഓഫീസ് 19 ന് റാന്നി ഇട്ടിയപ്പാറ വ്യാപാരഭവനില്‍ കുടിശിക നിവാരണ അദാലത്ത് സംഘടിപ്പിക്കുന്നു. അദാലത്തില്‍ ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മുഴുവന്‍ സ്ഥാപന ഉടമകളും പങ്കെടുക്കണമെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ :04682 223169 സ്‌പോട്ട് അഡ്മിഷന്‍ പത്തനംതിട്ട ചുട്ടിപ്പാറ സ്‌കൂള്‍ ഓഫ് അപ്ലൈഡ് ലൈഫ് സയന്‍സില്‍ എം.എസ്‌സി ഫിഷറി ബയോളജി ആന്‍ഡ് അക്വാകള്‍ച്ചറിനു ( എംഎസ്‌സി സുവോളജിക്ക് തുല്യം ) സീറ്റൊഴിവ്. ബയോളജിക്കല്‍ സയന്‍സില്‍ ഏതെങ്കിലുമുള്ള ബിരുദമാണ് യോഗ്യത. ഗവണ്‍മെന്റ് അംഗീകൃത ഫീസിളവ് ലഭ്യമാണ്. ഫോണ്‍; 9497816632, 9447012027 മൊബൈല്‍ ലോകഅദാലത്ത് തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്തിന്റെയും തിരുവല്ല താലൂക്കിന്റെയും ലീഗല്‍ സര്‍വീസ് കമ്മിറ്റിയുടെയും ആഭിമുഖ്യത്തില്‍ തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്തില്‍ നല്‍കിയ പൊതു പരാതിയുമായി ബന്ധപ്പെട്ടു നിലനില്‍ക്കുന്ന…
Read Moreപത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ ( 13/09/2023)
സ്പോട്ട് അഡ്മിഷന്‍ പത്തനംതിട്ട ചുട്ടിപ്പാറ സ്‌കൂള്‍ ഓഫ് അപ്ലൈഡ് ലൈഫ് സയന്‍സില്‍ എം.എസ്‌സി ഫിഷറി ബയോളജി ആന്‍ഡ് അക്വാകള്‍ച്ചറിനു (എം എസ് സി സുവോളജിക്ക് തുല്യം) സീറ്റൊഴിവ്. ബയോളജിക്കല്‍ സയന്‍സില്‍ ഏതെങ്കിലുമുള്ള ബിരുദമാണ് യോഗ്യത. ഗവണ്‍മെന്റ് അംഗീകൃത ഫീസിളവ് ലഭ്യമാണ്. ഫോണ്‍ : 9497816632, 9447012027. അഞ്ചാമത്തെ കനല്‍ കര്‍മ്മ പദ്ധതി സംഘടിപ്പിച്ചു പത്തനംതിട്ട ജില്ലാ വനിതാ ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ മിഷന്‍ ശക്തിയുടെ കനല്‍ കര്‍മ്മ പദ്ധതിയുടെ അഞ്ചാമത് ബോധവല്‍ക്കരണ ക്ലാസും സെല്‍ഫ് ഡിഫെന്‍സ് ക്ലാസും ദേവസ്വം ബോര്‍ഡ് പമ്പ കോളജില്‍ നാഷണല്‍ സര്‍വിസ് സ്‌കീംന്റെയും – വുമണ്‍ സെല്ലിന്റെയും സഹകരണത്തോടെ നടന്നു.ജില്ലാ വനിത ശിശു വികസന ഓഫീസര്‍ യു.അബ്ദുല്‍ ബാരി ഉദ്ഘാടനം നിര്‍വഹിച്ചു. കോളജ് ഇംഗ്ലീഷ് ഡിപ്പാര്‍ട്ട്മെന്റ് എച്ച്ഒഡി ആര്‍.അരുണ്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കോളജ് എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ ഡോ. പി.പ്രിയമോള്‍,…
Read More