കുളനട കുടുംബാരോഗ്യ കേന്ദ്രം പുതിയ കെട്ടിടം ഉദ്ഘാടനം ഇന്ന് (17) കുളനട ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രം പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ഇന്ന് (17) രാവിലെ 11.30ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചിത്തിര സി. ചന്ദ്രന് അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ആന്റോ ആന്റണി എംപി മുഖ്യാതിഥിയാകും. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എല്‍ അനിതകുമാരി റിപ്പോര്‍ട്ട് അവതരിപ്പിക്കും. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്മാന് ആര് അജയകുമാര്‍, പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പോള്‍ രാജന്, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. എസ്. ശ്രീകുമാര്‍, ആര്‍ദ്രം മിഷന് നോഡല്‍ ഓഫീസര്‍ ഡോ. അംജിത്ത് രാജീവന്, തൃതല പഞ്ചായത്ത് അംഗങ്ങള്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും. വിജ്ഞാന പത്തനംതിട്ട- ഉറപ്പാണ് തൊഴില്‍ പദ്ധതി ജോബ്സ്റ്റേഷന് ഉദ്ഘാടനം ഇന്ന്…
Read Moreടാഗ്: പത്തനംതിട്ട ജില്ലയിലെ പ്രധാനപെട്ട സര്‍ക്കാര്‍ അറിയിപ്പുകള് ( 14/07/2022)
പത്തനംതിട്ട ജില്ലയിലെ പ്രധാന സര്‍ക്കാര്‍ അറിയിപ്പുകള് ( 15/02/2024 )
കുടുംബശ്രീ കെ ഫോര്‍ കെയര്‍ പദ്ധതി സംസ്ഥാന തല ഉദ്ഘാടനം ( ഫെബ്രുവരി16) കുടുംബശ്രീ കെ ഫോര്‍ കെയര്‍ പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘടനം ( 16) രാവിലെ 10 നുതിരുവല്ല തിരുമൂലപുരം എംഡിഎം ജൂബിലി ഹാളില്‍ തദ്ദേശ സ്വയംഭരണ മന്ത്രി ബി രാജേഷ് നിര്‍വഹിക്കും. അഡ്വ. മാത്യു ടി തോമസ് എംഎല്‍എ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ കെ ഫോര്‍ കെയര്‍ വീഡിയോ ലോഞ്ചിങ് എംപി ആന്റോ ആന്റണിയും ചില്ലി പൗഡര്‍ ലോഞ്ചിങ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ ഓമല്ലൂര്‍ ശങ്കരനും നിര്‍വഹിക്കും. സമ്പൂര്‍ണ രചന പുസ്തക പ്രകാശ പ്രഖ്യാപനം ജില്ലാ കളക്ടര്‍ എ ഷിബു നിര്‍വഹിക്കും. മുന്‍ ധനകാര്യ വകുപ്പ് മന്ത്രി ഡോ. ടി എം തോമസ് ഐസക്ക് , സംസ്ഥാന പ്ലാനിങ് ബോര്‍ഡ് അംഗം ഡോ. ജിജു പി അലക്സ് , മുന്‍…
Read Moreപത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള് /വാര്‍ത്തകള്‍ ( 14/02/2024 )
കാര്‍ഷിക മേഖലയ്ക്കും മാലിന്യമുക്തം പദ്ധതിക്കും ഊന്നല്‍ നല്കി ജില്ലാ പഞ്ചായത്ത് ബജറ്റ് കാര്‍ഷിക മേഖലക്കും മാലിന്യമുക്തം പദ്ധതിക്കും ഊന്നല്‍ നല്കി പത്തനംതിട്ട ജില്ലാ പഞ്ചായത്ത് ബജറ്റ് വൈസ് പ്രസിഡന്റ് മായ അനില്‍കുമാര്‍ അവതരിപ്പിച്ചു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന് അധ്യക്ഷത വഹിച്ചു. 3,51,19,267 രൂപ മുന്‍ബാക്കിയും 108,66,47,150 രൂപ വരവും 112,17,66,417 രൂപ ആകെ വരവും, 106,38,79,950 രൂപ ആകെ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റില്‍ 5,78,86,467 രൂപ നീക്കിയിരിപ്പുണ്ട്. കാര്‍ഷിക മേഖല, മൃഗസംരക്ഷണം, മത്സ്യമേഖല, വിദ്യാഭ്യാസം, സാമൂഹികനീതി, വനിതാ വികസനം, യുവജനക്ഷേമം, ശുചിത്വം, കുടിവെള്ളം, ഭവന നിര്‍മാണം, ആരോഗ്യം, വയോജന ക്ഷേമം, പട്ടികജാതി, പട്ടിക വര്‍ഗ ക്ഷേമം തുടങ്ങി ജില്ലയുടെ വികസനത്തിനാവശ്യമായ സമസ്ത മേഖലകളിലും ബജറ്റില്‍ പ്രാധാന്യം നല്‍കിയിട്ടുണ്ട്. ജില്ലയുടെ സമഗ്രചരിത്രം ചര്‍ച്ച ചെയ്യുന്ന വിഞ്ജാനീയം, 10,12 ക്ലാസുകളിലെ കുട്ടികള്‍ക്ക് പരീക്ഷയില്‍ വിജയം കൈവരിക്കാന്‍ മുന്നോട്ട്,…
Read Moreപത്തനംതിട്ട ജില്ലയിലെ പ്രധാനപ്പെട്ട അറിയിപ്പുകള് /സര്‍ക്കാര്‍ വാര്‍ത്തകള്‍ ( 12/02/2024 )
സംസ്ഥാന ബജറ്റ് കേന്ദ്രത്തിന്റെ സാമ്പത്തിക പ്രതിരോധത്തെ മറികടക്കുന്നത് : ഡപ്യൂട്ടി സ്പീക്കര്‍ സംസ്ഥാന ബജറ്റ് കേന്ദ്രത്തിന്റെ സാമ്പത്തിക പ്രതിരോധത്തെ മറികടക്കുന്നതാണെന്ന് ഡപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. നിയമസഭയില്‍ നടന്ന ബജറ്റ് ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദേഹം. ഭാരതത്തിന്റെ ഭരണഘടനാ മൂല്യങ്ങളെ നെഞ്ചോട് ചേര്‍ത്തുപിടിക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ കരുത്ത്സാധാരണക്കാരുടെ ശബ്ദമാണെന്ന് ഡപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു. ബജറ്റ് പുതുയുഗ പ്രഭാവം സൃഷ്ടിക്കുന്നതും നവകേരള സൃഷ്ടിക്കായി പിന്നോക്കക്കാരെയാകെ നവധാരയിലേക്ക് നയിക്കുന്നതുമാണ്. പുതിയ ആശയങ്ങളും പദ്ധതികളുമുള്‍പ്പെടെ കാലികമായ കാഴ്ചപ്പാടോടുകൂടിയ വ്യത്യസ്തമായ ബജറ്റാണ് കേരളത്തിന്റേത്. മികച്ച തൊഴില്‍ ദാതാവായി ഈ സര്‍ക്കാര്‍ മാറിയിരിക്കുന്നു. കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട് നെല്‍വയലുകളുടെ സംരക്ഷണത്തിനായി തണ്ണീര്‍ത്തട സംരക്ഷണ നിയമം നടപ്പിലാക്കിയതുവഴി നെല്‍വയലുകള്‍ക്ക് രൂപഭേദം വരുത്തുന്നത് വലിയതോതില്‍ തടയാനായി. സര്‍ക്കാര്‍ വിവിധ വകുപ്പുകളിലൂടെ അടിസ്ഥാന വികസനത്തിലും സാമൂഹിക പരിരക്ഷയിലും ശ്രദ്ധേയമായ നേട്ടങ്ങളാണ് സൃഷ്ടിച്ചിട്ടുള്ളതെന്നും അദേഹം പറഞ്ഞു. സ്കില്‍ ഡെവലപ്മെന്റ് സെന്റര്‍…
Read Moreപത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള് ( 10/02/2024 )
ബജറ്റ് അവതരിപ്പിച്ചു അയിരൂര്‍ ഗ്രാമപഞ്ചായത്തിന്റെ 2024 -25 ലെ കരട് ബജറ്റ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിക്രമന് നാരായണന് അവതരിപ്പിച്ചു. 18.08 കോടി രൂപാ വരവും 14.56 കോടി രൂപ ചെലവും 3.51 കോടി രൂപാ നീക്കിയിരിപ്പുമാണ് പ്രതീക്ഷിക്കുന്നത്. മാലിന്യ സംസ്കരണം, ഉത്പാദന മേഖലയില്‍ വന്യമൃഗങ്ങളില്‍ നിന്നും കൃഷിയിടം സംരക്ഷിക്കുന്നതിന് 10 ലക്ഷം രൂപയും ലൈഫ് മിഷന് നാലുകോടി രൂപയും കാര്‍ഷിക മേഖലയ്ക്ക് 60.75 ലക്ഷം രൂപയും റോഡ് പുനരുദ്ധാരണത്തിന് 2.15 കോടി രൂപയും ആസ്ഥി വികസനത്തിന് 22.3 ലക്ഷം രൂപയും എം.സി.എഫ് നിര്‍മ്മാണത്തിന് വസ്തു വാങ്ങുന്നതിന് 16 ലക്ഷം രൂപയും അംഗന്‍വാടി നിര്‍മാണത്തിനും പാലിയേറ്റീവ്, ഡയാലിസിസ് രോഗികള്‍ക്ക് സഹായം, ഭിന്നശേഷി കുട്ടികള്‍ക്ക് സ്കോളര്‍ഷിപ്പ്, ഭിന്നശേഷി കല കായിക മേള, തെരുവ് വിളക്ക് പരിപാലനത്തിന് 29 ലക്ഷം രൂപയും മൃഗസംരക്ഷണ പദ്ധതിയിലൂടെ ക്ഷീര കര്‍ഷകര്‍ക്ക് പാലിന്…
Read Moreപത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള് ( 08/02/2024 )
വേനല്‍ച്ചൂട് കൂടിവരുന്നതിനാല്‍ രാവിലെ 11 മുതല്‍ മൂന്നു വരെ വെയില് കൊള്ളാതിരിക്കാന്‍ ശ്രദ്ധിക്കണം; ഡിഎംഒ പത്തനംതിട്ട ജില്ലയില്‍ വേനല്‍ച്ചുടിന്റെ കാഠിന്യം കൂടിവരുന്നതിനാല്‍ സൂര്യതപം ഏല്‍ക്കാനുള്ള സാധ്യതയുണ്ടെന്നും രാവിലെ 11 മുതല്‍ മൂന്നു വരെയുള്ള സമയം നേരിട്ട് വെയില് ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എല്‍.അനിതാകുമാരി അറിയിച്ചു. സൂര്യതപം, സൂര്യാഘാതം, മറ്റ് പകര്‍ച്ചവ്യാധികള്‍ എന്നിവയ്ക്കെതിരെ ജാഗ്രത വേണം.സൂര്യാഘാതം ശരീരത്തില്‍ കനത്ത ചൂട് നേരിട്ട് ഏല്‍ക്കുന്നവര്‍ക്കാണ് സൂര്യാഘാതം ഏല്ക്കാന് സാധ്യത കൂടുതല്‍. അന്തരീക്ഷതാപം പരിധിക്കപ്പുറം ഉയര്‍ന്നാല്‍ ശരീരത്തിലെ താപ നിയന്ത്രണ സംവിധാനങ്ങള്‍ തകരാറിലാകും. ശരീരത്തിലുണ്ടാകുന്ന താപം പുറത്തേക്ക് പോകാന്‍ തടസം നേരിടുന്നതോടെ ശരീരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ തകരാറിലാകുന്ന അവസ്ഥയാണ് സൂര്യാഘാതം. ലക്ഷണങ്ങള്‍ :ശരീരോഷ്മാവ് ഉയരുക, ചര്‍മ്മം വരണ്ട് പോകുക, ശ്വസനപ്രക്രിയ സാവധാനമാകുക, തലവേദന, ക്ഷീണം, ബോധക്ഷയം, പേശിവലിവ്. സൂര്യതപം സൂര്യാഘാതത്തേക്കാള്‍ കാഠിന്യം കുറഞ്ഞ അവസ്ഥയാണ് സൂര്യതപം. വെയിലത്ത്…
Read Moreപത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള് /വാര്‍ത്തകള്‍ ( 07/02/2024 )
ഇന്‍സ്ട്രക്ടര്‍ ഒഴിവ് ചെങ്ങന്നൂര്‍ ഗവ. ഐടിഐ ലെ സര്‍വേയര്‍ ട്രേഡില്‍ ഒഴിവുള്ള ഇന്‍സ്ട്രക്ടര്‍ തസ്തികയിലേക്ക് യോഗ്യരായ ഉദ്യോഗാര്‍ഥിയെ ഗസ്റ്റ് ഇന്‍സ്ട്രക്ടറായി നിയമിക്കുന്നതിനുള്ള അഭിമുഖം ഫെബ്രുവരി ഒന്‍പതിന് രാവിലെ 11 ന് ഐടി ഐയില്‍ നടത്തും. അഭിമുഖത്തിന് ഹാജരാകുന്നവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളോടൊപ്പം പകര്‍പ്പുകള്‍ കൂടി ഹാജരാക്കണം.യോഗ്യത: സര്‍വേ എഞ്ചിനീയര്‍ / സിവില്‍ എഞ്ചിനീയറിംഗ് ബിരുദവും, ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ സര്‍വേ എഞ്ചിനീയര്‍ / സിവില്‍ എഞ്ചിനീയറിംഗ് വിഭാഗത്തില്‍ മൂന്നു വര്‍ഷത്തെ എഞ്ചിനീയറിംഗ് ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ സര്‍വേ ട്രേഡില്‍ എന്‍ടിസി /എന്‍എസിയും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവും. ഫോണ്‍: 0479 2953150. അപേക്ഷ ക്ഷണിച്ചു കേന്ദ്ര സര്‍ക്കാര്‍ സംരംഭമായ ബിസില്‍ ട്രെയിനിംഗ് ഡിവിഷന് ഫെബ്രുവരിയില്‍ ആരംഭിക്കുന്ന രണ്ടു വര്‍ഷം, ഒരു വര്‍ഷം ,…
Read Moreപത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള് ( 03/02/2024 )
അപ്രന്റീസ് മേള പ്രധാനമന്ത്രി നാഷണല്‍ അപ്രന്റീസ് മേളയോടനുബന്ധിച്ച് പത്തനംതിട്ട ജില്ലാതല അപ്രന്റീസ് മേളഫെബ്രുവരി 12 ന് ചെന്നീര്‍ക്കര ഗവ ഐ ടി ഐ യില്‍ നടക്കും. വിവിധ സര്‍ക്കാര്‍ / അര്‍ദ്ധ സര്‍ക്കാര്‍ / സ്വകാര്യ മേഖലകളിലെ സ്ഥാപനങ്ങള്‍ മേളയില്‍ പങ്കെടുക്കും. ഒരു വര്‍ഷത്തേക്കാണ് നിയമനം. ഐ ടി ഐ പാസായവരും മുന്‍കാലങ്ങളില്‍ അപ്രന്റീസ്ഷിപ്പില്‍ ഏര്‍പ്പെടാതിരുന്ന ട്രെയിനികള്‍ക്കും പങ്കെടുക്കാം. താല്പര്യമുള്ളവര് ട്രേഡ് സര്‍ട്ടിഫിക്കറ്റ്, ആധാര്‍, ഫോട്ടോ, മറ്റ് അനുബന്ധ രേഖകളുമായി എത്തണം. ഫോണ്‍ – 0468 2258710 കെട്ടിട നികുതി ക്യാമ്പ് അഞ്ച് മുതല്‍ കല്ലൂപ്പാറ ഗ്രാമപഞ്ചായത്തിലെ 2024 കെട്ടിട നികുതിയുമായി ബന്ധപ്പെട്ട കളക്ഷന്‍ ക്യാമ്പ് തീയതി, സമയം , സ്ഥലം എന്നീ ക്രമത്തില്‍ ഫെബ്രുവരി അഞ്ചിന് 11 മുതല്‍ മൂന്ന് വരെ ചെങ്ങരൂര്‍ പബ്ലിക്ക് ലൈബ്രറി ആറിന് 11 മുതല്‍ മൂന്ന് വരെ ശാസ്താങ്കല്‍ ജംഗ്ഷന്…
Read Moreപത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള് ( 02/02/2024 )
പിഎം വിശ്വകര്‍മ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു തൃശൂര്‍ എംഎസ്എംഇ (മിനിസ്റ്ററി ഓഫ് മൈക്രോ, സ്മാള്‍ ആന്‍ഡ് മീഡിയം എന്റര്‍പ്രൈസസ് – കേന്ദ്ര സൂക്ഷ്മ,ചെറുകിട, ഇടത്തര, സംരംഭക മന്ത്രാലയം) ഡെവലപ്മെന്റ്-ഫെസിലിറ്റേഷന്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ പി.എം.വിശ്വകര്‍മ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. പത്തനംതിട്ട അബാന്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയുടെ ഉദ്ഘാടനം ജില്ലാ കളക്ടര്‍ എ ഷിബു നിര്‍വഹിച്ചു. അധ്യക്ഷത വഹിച്ച എംഎസ്എംഇ ഡിഎഫ്ഒയും ജോയിന്റ് ഡയറക്ടറുമായ ജി.എസ്.പ്രകാശ് പദ്ധതി വിശദീകരണം നടത്തി. ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജരും പി എം വിശ്വകര്‍മ ജില്ലാ കമ്മിറ്റി കണ്‍വീനറുമായ പി എന്‍ അനില്‍ കുമാര്‍ മുഖ്യ പ്രഭാഷണം നടത്തി. ചടങ്ങില്‍ എല്‍എസ്ജിഡി ജില്ലാ എംപവര്‍മെന്റ് ഓഫീസര്‍ വിനീത സോമന് അപേക്ഷയുടെ ഒന്നാം ഘട്ടം പരിശോധനയും തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ പങ്കിനെകുറിച്ചും ജില്ലാ കമ്മിറ്റി കണ്‍വീനര്‍ അനില്‍ കുമാര്‍ രണ്ടാം ഘട്ട പരിശോധനയെയും…
Read Moreപത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള് /വാര്‍ത്തകള്‍ (30/01/2024 )
വനിതാ കമ്മിഷന് സിറ്റിങ് :19 പരാതികള്‍ തീര്‍പ്പാക്കി പത്തനംതിട്ട ഗവ. ഗസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ വനിതാ കമ്മിഷന് അംഗം അഡ്വ. എലിസബത്ത് മാമ്മന്‍ മത്തായിയുടെ നേതൃത്വത്തില്‍ നടന്ന ജില്ലാതല സിറ്റിങ്ങില്‍ 19 പരാതികള്‍ തീര്‍പ്പാക്കി. അഞ്ച് പരാതികളില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാന്‍ നിര്‍ദ്ദേശം നല്കി. ഒരു പരാതി ജില്ലാ ലീഗല്‍ സര്‍വീസ് അഥോറിറ്റിക്ക് അയച്ചു. 39 പരാതികള്‍ അടുത്ത സിറ്റിംഗിലേക്ക് മാറ്റി. ആകെ 64 പരാതികളാണ് അദാലത്തില്‍ ലഭിച്ചത്. അയല്‍വാസി തര്‍ക്കങ്ങള്‍, കുടുംബപ്രശ്നങ്ങള്‍, ഗാര്‍ഹിക ചുറ്റുപാടിലുള്ള പരാതികള്‍ എന്നിവയാണ് അദാലത്തില്‍ ഏറെയും ലഭിച്ചത്. പാനല്‍ അഭിഭാഷകരായ അഡ്വ. എസ് സബീന, അഡ്വ. ആര് രേഖ, കൗണ്‍സിലര്‍ അമല എല്‍ ലാല്‍, വനിതാ സെല്‍ പോലീസ് ഉദ്യോഗസ്ഥരായ ദീപ മോഹന്‍, സ്മിത രാജി എന്നിവര്‍ പങ്കെടുത്തു. ലഹരിക്കെതിരേ കായിക ലഹരിയുമായി ജില്ലാ എക്സൈസ് വിമുക്തി മിഷന്…
Read More