പത്തനംതിട്ട ജില്ലയിലെ പ്രധാനപ്പെട്ട അറിയിപ്പുകള്‍ (04/01/2023)

ദര്‍ഘാസ് എംആര്‍എസ് എല്‍ ബി വി ജി എച്ച് എസ് എസ് വായ്പൂര്‍ സ്‌കൂളിലെ ഹയര്‍സെക്കന്‍ഡറിയില്‍ 2022-23 വാര്‍ഷിക പദ്ധതിയില്‍ ലഭിച്ച രണ്ട് ലക്ഷം രൂപയ്ക്കുള്ള സയന്‍സ് ലാബ് ഉപകരണങ്ങള്‍ (ഫിസിക്‌സ്, കെമിസ്ട്രി, ബോട്ടണി ആന്റ് സുവോളജി) വാങ്ങുന്നതിന് അംഗീകൃത ഏജന്‍സികളില്‍ നിന്നും മത്സര സ്വഭാവമുള്ള ദര്‍ഘാസുകള്‍ ക്ഷണിച്ചു.  ദര്‍ഘാസുകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ജനുവരി 16ന് ഉച്ചയ്ക്ക് രണ്ടു വരെ. ഫോണ്‍: 9745 776 957.വിശദവിവരങ്ങള്‍ക്ക് www.dhse.kerala.gov.inസന്ദര്‍ശിക്കുക.   ഫോട്ടോ ജേര്‍ണലിസം ഡിപ്ലോമ: അപേക്ഷാ തീയതി നീട്ടി കേരള മീഡിയ അക്കാദമി കൊച്ചി, തിരുവനന്തപുരം സെന്ററുകളില്‍ നടത്തുന്ന ഫോട്ടോ ജേര്‍ണലിസം കോഴ്‌സിന്റെ അപേക്ഷാ തീയതി ജനുവരി 16 വരെ നീട്ടി. തിയറിയും പ്രാക്ടിക്കലും ഉള്‍പ്പെടെ മൂന്നു മാസമാണ് കോഴ്സിന്റെ കാലാവധി. ശനി, ഞായര്‍ ദിവസങ്ങളിലാണ് ക്ലാസുകള്‍. ഓരോ സെന്ററിലും 25 സീറ്റുകള്‍ ഉണ്ട്. സര്‍ക്കാര്‍ അംഗീകാരമുള്ള കോഴ്സിന്…

Read More

പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ ( 14/12/2022)

മന്ത്രി എം.ബി. രാജേഷ് (ഡിസംബര്‍  15) പമ്പയില്‍ ശബരിമല തീര്‍ഥാടനം; തദ്ദേശ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ മന്ത്രി വിലയിരുത്തും ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ 32 ഗ്രാമപഞ്ചായത്തുകളുടെയും ആറു നഗരസഭകളുടെയും പ്രവര്‍ത്തനങ്ങളും പമ്പയിലെ മാലിന്യ പരിപാലന പ്രവര്‍ത്തനങ്ങളും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് (ഡിസംബര്‍  15) വിലയിരുത്തും. പമ്പയിലെ പ്രവര്‍ത്തനങ്ങള്‍  രാവിലെ 10ന് മന്ത്രി നേരിട്ടു പരിശോധിക്കും.   തുടര്‍ന്ന് ഉച്ചയ്ക്ക് രണ്ടിന് 38 തദ്ദേശ സ്വയംഭരണ സ്ഥാപനതല പ്രവര്‍ത്തനങ്ങളുടെയും അവലോകനം റാന്നി ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടത്തും. ശബരിമല തീര്‍ഥാടന മുന്നൊരുക്കം നടത്തുന്നതിന് 32 ഗ്രാമപഞ്ചായത്തുകള്‍ക്കായി 2.31 കോടി രൂപയും ആറു നഗരസഭകള്‍ക്കായി 1.05 കോടി രൂപയും സര്‍ക്കാര്‍ അനുവദിച്ചിരുന്നു. ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് അനുവദിച്ച ധനസഹായത്തിന്റെ വിവരം: ഗ്രാമപഞ്ചായത്ത്, അനുവദിച്ച തുക എന്ന ക്രമത്തില്‍. പത്തനംതിട്ട ജില്ല- കുളനട-…

Read More

പത്തനംതിട്ട ജില്ലയിലെ പ്രധാന സര്‍ക്കാര്‍ അറിയിപ്പുകള്‍ ( 08/12/2022)

അപേക്ഷ ക്ഷണിച്ചു ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി യുവതി, യുവാക്കള്‍ക്ക് തെരുവ് നായ്ക്കളെ ശാസ്ത്രീയമായി പിടിക്കുന്നതിനും, നിയന്ത്രിച്ചു വന്ധീകരണം,  മാറ്റിപ്പാര്‍പ്പിക്കല്‍ തുടങ്ങിയ ആവശ്യത്തിലേക്ക് ഉപയോഗപ്പെടുത്തുന്നതിനും ജില്ലാ മൃഗസംരക്ഷണ വകുപ്പിന്റെ ചുമതലയില്‍ അഞ്ചുദിവസം ദൈര്‍ഘ്യമുള്ള പ്രായോഗിക പരിശീലനം നടത്തുന്നു. താല്പര്യമുള്ള കായികശേഷിയുള്ള പത്താം ക്ലാസ് പാസായ യുവതി, യുവാക്കള്‍ അതത് ഗ്രാമപഞ്ചായത്ത് മൃഗാശുപത്രി മുഖേന അപേക്ഷ സമര്‍പ്പിക്കണം. അവസാന തീയതി ഡിസംബര്‍ 20.   യോഗ ഇന്‍സ്ട്രക്ടറുടെ ഒഴിവ് നാരങ്ങാനം ഗവ.ഹോമിയോ ഡിസ്പെന്‍സറിയില്‍ (ആയുഷ് ഹെല്‍ത്ത് ആന്റ് വെല്‍നസ് സെന്റര്‍) യോഗ ഇന്‍സ്ട്രക്ടറുടെ ഒഴിവിലേക്ക് ആയുഷ് മിഷന്‍ മുഖേന കരാര്‍ അടിസ്ഥാനത്തില്‍ ഒരുവര്‍ഷത്തേക്ക് പ്രതിമാസം 8000 രൂപ നിരക്കില്‍ 50 വയസില്‍ താഴെയുളളവരെ നിയമിക്കുന്നു. അംഗീകൃത സര്‍വകലാശാലകള്‍ /ഗവണ്‍മെന്റില്‍ നിന്നോ ഒരു വര്‍ഷത്തില്‍ കുറയാത്ത യോഗ പരിശീലന സര്‍ട്ടിഫിക്കറ്റോ അംഗീകൃത സര്‍വകലാശാലയില്‍ നിന്നുളള യോഗ പി.ജി സര്‍ട്ടിഫിക്കറ്റ്…

Read More

പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ് ചെന്നീര്‍ക്കര ഗവ ഐ.ടി.ഐയില്‍ വെല്‍ഡര്‍ ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ ഡിഗ്രി /ഡിപ്ലോമ അല്ലെങ്കില്‍ വെല്‍ഡര്‍ ട്രേഡില്‍ എന്‍. റ്റി. സി /എന്‍. എ. സി.  യോഗ്യതയും പ്രവര്‍ത്തി പരിചയവും ഉള്ളവര്‍ ഡിസംബര്‍ 12 ന് രാവിലെ 11 ന് അഭിമുഖത്തിന് അസല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ചെന്നീര്‍ക്കര ഐ ടി ഐ യില്‍ ഹാജരാകണം. ഫോണ്‍: 0468 2258710 സ്പോട് അഡ്മിഷന്‍ കേരള സര്‍ക്കാര്‍ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴില്‍ നടക്കുന്ന ദ്വിവര്‍ഷ ഫാഷന്‍ ഡിസൈന്‍ ആന്‍ഡ് ഗാര്‍മെന്റ് ടെക്നോളജി കോഴ്‌സിലേക്ക് ജില്ലയിലെ സ്പോട് അഡ്മിഷന്‍ തുടരുന്നു. ഫോണ്‍:  9400 541 381.   ശില്പശാല നടത്തി തിരുവല്ല താലൂക്കിലെ സംരംഭകര്‍ക്ക് വേണ്ടി താലൂക്ക് തല സംരംഭക ശില്പശാല(പി.എം.എഫ്.എം.ഇ സ്‌കീം ) പുളിക്കീഴ് ബ്ലോക്ക്…

Read More

പത്തനംതിട്ട ജില്ലയിലെ പ്രധാന സര്‍ക്കാര്‍ അറിയിപ്പുകള്‍ ( 25/11/2022 )

ശനിയും ഞായറും എസി റോഡിൽ ഗതാഗതനിയന്ത്രണം ആലപ്പുഴ – ചങ്ങനാശേരി റോഡിൽ പെരുന്ന മുതൽ കോണ്ടൂർ പാലം വരെ റോഡ് നിർമ്മാണം നടക്കുന്നതിനാൽ ശനി, ഞായർ ദിവസങ്ങളിൽ പെരുന്ന മുതൽ ആവണിപ്പാലം വരെ പൂർണ്ണമായും മാർക്കറ്റ് റോഡ് മുതൽ കോണ്ടൂർ പാലം വരെ ഭാഗികമായും ഗതാഗതനിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. പത്തനംതിട്ട ജില്ലയിലെ യാത്രക്കാർ ആ ദിവസങ്ങളിൽ ഇതുവഴിയുള്ള യാത്ര ഒഴിവാക്കണമെന്നും മറ്റു വഴികളിലൂടെ തിരിഞ്ഞു പോകണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. സ്ഥാപനങ്ങളുടെ രജിസ്ട്രേഷന്‍ / പുതുക്കല്‍ കേരള  ഷോപ്സ് ആന്റ്  കൊമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ് ആക്ട് പ്രകാരം ജില്ലയിലെ കടകളുടേയും വാണിജ്യ സ്ഥാപനങ്ങളുടേയും 2023 വര്‍ഷത്തേക്കുള്ള രജിസ്ട്രേഷന്‍ / പുതുക്കല്‍ അപേക്ഷ നവംബര്‍  30 ന് അകം അതത് അസിസ്റ്റന്റ് ലേബര്‍ ഓഫീസുകളില്‍ സമര്‍പ്പിക്കണം. പൊതുജനങ്ങള്‍ക്ക് ഓഫീസുകള്‍ സന്ദര്‍ശിക്കാതെ തന്നെ  www.lcas.lc.kerala.gov.in എന്ന വെബ്സൈറ്റ് മുഖേന ഓണ്‍ലൈനായി രജിസ്ട്രേഷന്‍/റിന്യൂവല്‍ ചെയ്യാം.   രജിസ്ട്രേഷന്‍…

Read More

പത്തനംതിട്ട ജില്ലയിലെ പ്രധാന സര്‍ക്കാര്‍ അറിയിപ്പുകള്‍ ( 19/11/2022)

ശുചിത്വ കണ്‍വെന്‍ഷന്‍ നിര്‍മ്മല ഗ്രാമം നിര്‍മ്മല നഗരം നിര്‍മല ജില്ലാ നമ്മുടെ ജില്ല പദ്ധതിയുടെല നഗരം നിര്‍മല ജില്ലാ നമ്മുടെ ജില്ല പദ്ധതിയുടെ ഭാഗമായുള്ള ശുചിത്വ കണ്‍വെന്‍ഷന്‍ മല്ലപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത് ഹാളില്‍ സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉഷാകുമാരി ഉദ്ഘാടനം ചെയ്ത കണ്‍വന്‍ഷനില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രദീപ് കുമാര്‍ അധ്യക്ഷത വഹിച്ചു. നവ കേരള പദ്ധതി റിസോഴ്‌സ് പേഴ്‌സണ്‍  ഷൈനി ജോസ് പദ്ധതി വിശദീകരണം നടത്തി. യോഗത്തില്‍ പഞ്ചായത്ത് തല ശുചിത്വ കൗണ്‍സില്‍ രൂപീകരിച്ചു. വാര്‍ഡ് തല ശുചിത്വ കൗണ്‍സിലുകള്‍ 25നു മുന്‍പായി  കൂടുന്നതിനും ക്ലസ്റ്റര്‍ രൂപീകരണവുമായി ബന്ധപ്പെട്ട ചര്‍ച്ച നടത്തുന്നതിനും തീരുമാനിച്ചു.   ഹരിത കര്‍മ്മ സേന പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുവാന്‍ വേണ്ട നിര്‍ദേശങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തു. ഗ്രാമപഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലായി മാലിന്യങ്ങള്‍  നിക്ഷേപിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇത് തടയുന്നതിനു വേണ്ട നടപടികള്‍ എടുക്കേണ്ടതുണ്ടെന്നും യോഗത്തില്‍…

Read More

പത്തനംതിട്ട ജില്ലയിലെ പ്രധാന സര്‍ക്കാര്‍ അറിയിപ്പുകള്‍ ( 17/11/2022 )

    ഓംബുഡ്സ്മാന്‍ സിറ്റിംഗ് 21ന് മഹാത്മാഗാന്ധി എന്‍.ആര്‍.ഇ.ജി.എസ് ഓംബുഡ്സ്മാന്‍ സിറ്റിംഗ് പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് കാര്യാലയത്തില്‍ നവംബര്‍ 21ന് രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെ നടക്കും. തൊഴിലുറപ്പ് പദ്ധതി, പ്രധാന്‍മന്ത്രി ആവാസ് യോജന (ഗ്രാമീണ്‍) എന്നീ പദ്ധതികളിലെ പരാതികള്‍ സ്വീകരിക്കുമെന്ന് ഓംബുഡ്സ്മാന്‍ അറിയിച്ചു. ഫോണ്‍ : 9447 556 949. ഡെങ്കിപ്പനി വ്യാപിക്കുന്നു അതീവശ്രദ്ധ വേണം: ഡിഎംഒ ജില്ലയുടെ കൂടുതല്‍ പ്രദേശങ്ങളില്‍ ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ അതീവ ശ്രദ്ധയോടെ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ നടത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എല്‍ അനിതകുമാരി അറിയിച്ചു. കോട്ടാങ്ങല്‍, ഏനാദിമംഗലം, പന്തളംതെക്കേക്കര, പെരിങ്ങര, അരുവാപ്പുലം, പുറമറ്റം, റാന്നി പെരുനാട്, തുമ്പമണ്‍, ആനിക്കാട് പഞ്ചായത്ത് പ്രദേശത്തുനിന്നാണ് ഈ മാസം ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇതില്‍ കോട്ടാങ്ങലില്‍ ഒരു മരണവും ഉണ്ടായി. ഇടവിട്ട് പെയ്യുന്ന മഴമൂലം വീടിനു ചുറ്റും…

Read More

പത്തനംതിട്ട ജില്ലയിലെ പ്രധാന സര്‍ക്കാര്‍ അറിയിപ്പുകള്‍ ( 16/11/2022)

ജലവിഭവ വകുപ്പ് മന്ത്രിയുടെ യോഗം 19ന് ജില്ലയിലെ ജലജീവന്‍ മിഷന്‍ പദ്ധതികള്‍, ശബരിമല തീര്‍ത്ഥാടന ക്രമീകരണങ്ങള്‍ എന്നിവ വിലയിരുത്തുന്നതിന്  ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ അധ്യക്ഷതയില്‍ ഈ മാസം 19ന് ഉച്ചയ്ക്ക് രണ്ടിന് പത്തനംതിട്ട കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരും. പാഠ്യപദ്ധതി ചട്ടക്കൂട് തയ്യാറാക്കല്‍ ; ജനകീയ ചര്‍ച്ച 18ന് പാഠ്യപദ്ധതി ചട്ടക്കൂട് തയ്യാറാക്കലുമായി ബന്ധപ്പെട്ട് കോന്നി ബ്ലോക്കുതല ജനകീയ ചര്‍ച്ച ഈ മാസം 18ന് ഉച്ചയ്ക്ക് രണ്ടിന് കോന്നി ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. ജനപ്രതിനിധികള്‍, വിദ്യാര്‍ഥി സംഘടനാ പ്രതിനിധികള്‍, സാംസ്‌കാരിക പ്രവര്‍ത്തകര്‍, പൊതുജനങ്ങള്‍ ഏവര്‍ക്കും ചര്‍ച്ചയില്‍ പങ്കെടുക്കാമെന്ന് കോന്നി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചു. ശില്പശാല നടത്തി ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപന മേധാവികള്‍ക്കായി പത്തനംതിട്ട ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസ്, തിരുവല്ല എം.എസ്.എം.ഇ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളില്‍ പരിശീലന പരിപാടി സംഘടിപ്പിച്ചു.…

Read More

പത്തനംതിട്ട ജില്ലയിലെ പ്രധാന സര്‍ക്കാര്‍ അറിയിപ്പുകള്‍ ( 14/11/2022)

കോന്നി ഗവണ്‍മെന്റ്  മെഡിക്കല്‍ കോളജിലെ ആദ്യ പ്രവേശനോത്സവം കോന്നി ഗവണ്‍മെന്റ്  മെഡിക്കല്‍ കോളജിലെ  ആദ്യവര്‍ഷ എംബിബിഎസ് വിദ്യാര്‍ഥികളുടെ പ്രവേശനോത്സവം 15.11.2022 ചൊവ്വാഴ്ച രാവിലെ  8:30ന്. ബഹു. ആരോഗ്യവകുപ്പ് മന്ത്രി ശ്രീമതി. വീണ ജോര്‍ജിന്റെയും ബഹു. കോന്നി എംഎല്‍എ അഡ്വ. കെ.യു.ജനീഷ് കുമാറിന്റെയും ബഹു. ജില്ലാ കളക്ടര്‍ ഡോ. ദിവ്യ.എസ്.അയ്യരുടെയും നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികളെ സ്വീകരിക്കും   മണ്ഡലകാല ഉത്സവം: ശബരിമല ക്ഷേത്രനട നവംബര്‍ 16ന് വൈകുന്നേരം തുറക്കും നിയുക്ത ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരുടെ അവരോധിക്കല്‍ ചടങ്ങ് 16ന് വൃശ്ചികം ഒന്നായ നവംബര്‍ 17 മുതല്‍ ഡിസംബര്‍ 27 വരെ മണ്ഡല തീര്‍ഥാടന കാലം മകരവിളക്ക് 2023 ജനുവരി 14ന് ഇനി വ്രതശുദ്ധിയുടെയും ശരണം വിളികളുടെയും നാളുകള്‍. ഈ വര്‍ഷത്തെ മണ്ഡലകാല ഉത്സവത്തിനായി ശബരിമല ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രനട നവംബര്‍ 16ന്  വൈകിട്ട് അഞ്ചിന് തുറക്കും. ക്ഷേത്രതന്ത്രി കണ്ഠര് രാജീവരുടെ…

Read More

പത്തനംതിട്ട ജില്ലയിലെ പ്രധാന സര്‍ക്കാര്‍ അറിയിപ്പുകള്‍ ( 03/11/2022 )

പ്രാദേശിക അവധി പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പുളിക്കീഴ് ഡിവിഷന്‍, പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് കൊമ്പങ്കേരി ഡിവിഷന്‍ എന്നിവിടങ്ങളില്‍ നവംബര്‍ ഒന്‍പതിന് ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ പോളിംഗ് സ്റ്റേഷനുകളായി നിശ്ചയിച്ചിട്ടുളള  എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നവംബര്‍ എട്ട്, ഒന്‍പത് തീയതികളിലും ജില്ലാ പഞ്ചായത്ത് പുളിക്കീഴ് ഡിവിഷന്‍, പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് കൊമ്പങ്കേരി ഡിവിഷന്‍ പരിധിയില്‍ വരുന്ന എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും നവംബര്‍ ഒന്‍പതിനും വോട്ടിംഗ് മെഷീന്‍ സ്ട്രോംഗ് റൂം, വോട്ടെണ്ണല്‍ ഇവ ക്രമീകരിച്ചിരിക്കുന്ന കാവുംഭാഗം ഡിബിഎച്ച്എസ് സ്‌കൂളിന് നവംബര്‍ എട്ട്, ഒന്‍പത്, 10 തീയതികളിലും പ്രാദേശിക അവധി നല്‍കി ഉത്തരവായതായി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കളക്ടറുമായ ഡോ.ദിവ്യ എസ് അയ്യര്‍ അറിയിച്ചു. മദ്യ നിരോധനം പത്തനംതിട്ട ജില്ല പഞ്ചായത്ത് പുളിക്കീഴ് ഡിവിഷനിലേക്കും പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് കൊമ്പങ്കേരി ഡിവിഷനിലേക്കുമുള്ള ഉപതെരഞ്ഞെടുപ്പ് നവംബര്‍ ഒന്‍പതിന് നടക്കുന്നതിനാല്‍ ഏഴിന് വൈകുന്നേരം ആറു…

Read More