പത്തനംതിട്ട ജില്ലയിലെ പ്രധാനപ്പെട്ട സര്‍ക്കാര്‍ അറിയിപ്പുകള്‍ ( 03/03/2023)

ബിസിനസ് ഇന്‍ഷ്യേഷന്‍ പ്രോഗ്രാം പുതിയ സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്ന  സംരംഭകര്‍ക്കായി വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇന്‍സ്റ്റിറ്റ്യൂട്ടായ  കേരള ഇന്‍സ്റ്റിട്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്മെന്റ് (കീഡ്), 10  ദിവസത്തെ  ബിസിനസ് എസ്റ്റാബ്ലിഷ്മെന്റ് പ്രോഗ്രാം  സംഘടിപ്പിക്കുന്നു.  മാര്‍ച്ച് 15 മുതല്‍ 25 വരെ കളമശേരിയിലുള്ള കീഡ് ക്യാമ്പസിലാണ് പരിശീലനം. പുതിയ സംരംഭകര്‍ നിര്‍ബന്ധമായും  അറിഞ്ഞിരിക്കേണ്ട ബിസിനസിന്റെ നിയമ വശങ്ങള്‍, ഐഡിയ  ജനറേഷന്‍, പ്രൊജക്ട് റിപ്പോര്‍ട്ട് തയാറാക്കുന്ന വിധം, സെയില്‍സ് ആന്റ് മാര്‍ക്കറ്റിംഗ്, ബാങ്കില്‍ നിന്ന് ലഭിക്കുന്ന സാമ്പത്തിക സഹായങ്ങ ള്‍, ജിഎസ്ടി സംരംഭം തുടങ്ങാനാവശ്യമായ ലൈസന്‍സുകള്‍, വിജയിച്ച സംരംഭകന്റെ അനുഭവം പങ്കിടല്‍, ഇന്‍ഡസ്ട്രിയല്‍ വിസിറ്റ്,  തുടങ്ങിയ നിരവധി സെഷനുകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.                                      …

Read More

പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ ( 25/02/2023)

സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍  വിതരണം തുടങ്ങി:സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍  വിതരണം തുടങ്ങി: ജില്ലയ്ക്ക് 9,44,04,600 രൂപ അനുവദിച്ചു സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍  വിതരണത്തിനായി പത്തനംതിട്ട ജില്ലയ്ക്ക് 9,44,04,600 രൂപ അനുവദിച്ചെന്നും തുകയുടെ വിതരണം തുടങ്ങിയെന്നും ജോയിന്റ് രജിസ്ട്രാര്‍ ജനറല്‍ അറിയിച്ചു. 2022 ഡിസംബര്‍ മാസത്തെ  സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ വിതരണത്തിനായി  9,43,77,400 രൂപയും 2022 സെപ്റ്റംബര്‍, ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലെ മസ്റ്ററിംഗ് അരിയര്‍ തുകയായ 27,200 രൂപയും ചേര്‍ത്ത് ആകെ 9,44,04,600 രൂപയാണ്  ജില്ലയ്ക്ക് ലഭിച്ചത്. 2022 ഡിസംബര്‍ മാസത്തെ പെന്‍ഷന്‍ ഇനത്തില്‍ അഗ്രികള്‍ച്ചറല്‍ ലേബര്‍ പെന്‍ഷന്‍  92,83,800 രൂപയും ഓള്‍ഡ് ഏജ് പെന്‍ഷന്‍ 5,76,15,600 രൂപയും ഡിസെബിലിറ്റി പെന്‍ഷന്‍ 81,94,200 രൂപയും  അണ്‍മാരീഡ് വുമണ്‍ പെന്‍ഷന്‍ 9,20,600 രൂപയും വിധവ പെന്‍ഷന്‍ 1,83,63,200 രൂപയും ഉള്‍പ്പെടെ ആകെ 9,43,77,400 രൂപ ലഭിച്ചു. 2022 സെപ്റ്റംബര്‍ മാസത്തെ…

Read More

പത്തനംതിട്ട ജില്ലയിലെ പ്രധാന സര്‍ക്കാര്‍ അറിയിപ്പുകള്‍ ( 08/02/2023)

കെല്‍ട്രോണ്‍ അപേക്ഷ ക്ഷണിച്ചു മല്ലപ്പള്ളി കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ പിഎസ്‌സി നിയമന അംഗീകാരമുളള ഡിസിഎ, പിജിഡിസിഎ, ഡാറ്റാ എന്‍ട്രി, ടാലി ആന്റ് എം എസ് ഓഫീസ് എന്നീ കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ഫോണ്‍ : 0469 2785525, 8078140525. കമ്മ്യൂണല്‍ ഹാര്‍മണി യോഗം 14 ന് ജില്ലാതല കമ്മ്യൂണല്‍ ഹാര്‍മണി യോഗം ഈ മാസം  14 ന് പകല്‍ മൂന്നിന് ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ചേരും. വൈഗ ഡിപി ആര്‍ ക്ലിനിക് രജിസ്ട്രേഷന്‍ ഫെബ്രുവരി 10 വരെ സംരംഭകര്‍ക്ക് വഴികാട്ടിയാകുക എന്ന ലക്ഷ്യത്തില്‍ കൃഷിവകുപ്പിന്റെ വൈഗയോട് അനുബന്ധിച്ച് സംഘടിപ്പിക്കുന്ന ഡിപിആര്‍ ക്ലിനിക്കിന്റെ രജിസ്ട്രേഷന്‍ ഫെബ്രുവരി 10ന് അവസാനിക്കും. ഈ ക്ലിനിക്കില്‍ രജിസ്റ്റര്‍ ചെയ്യുന്ന ഓരോ സംരംഭകര്‍ക്കും അവരവരുടെ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും വിജയകരമാക്കുന്നതിനും ആവശ്യമായ ഒരു വിശദമായ പ്രൊജക്റ്റ് റിപ്പോര്‍ട്ട് (ഡി പി ആര്‍) ലഭിക്കുന്നതിനൊപ്പം,  സര്‍ക്കാര്‍ പദ്ധതികളില്‍…

Read More

പത്തനംതിട്ട ജില്ലയിലെ പ്രധാന സര്‍ക്കാര്‍ അറിയിപ്പുകള്‍ ( 07/02/2023)

പുതമണ്‍ പാലം: മണ്ണ് പരിശോധന ഉള്‍പ്പെടെ നടത്തും – മന്ത്രി മുഹമ്മദ് റിയാസ് തകര്‍ന്ന പുതമണ്‍ പാലത്തിന് പകരം പുതിയ പാലം നിര്‍മിക്കുന്നതിനുള്ള മണ്ണ് പരിശോധന ഉള്‍പ്പെടെ നടത്തുന്നതിന് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. ഇത് കൂടാതെ ഇപ്പോള്‍ ഗതാഗതം തിരിച്ചു വിടുന്നതിന് താല്‍ക്കാലിക റോഡ് നിര്‍മിക്കാനുള്ള സാധ്യതയും പരിശോധിച്ചു വരുന്നു. നിയമസഭയില്‍ അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ ഉന്നയിച്ച സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി. റാന്നിയെയും കോഴഞ്ചേരിയും ബന്ധിപ്പിക്കുന്ന പ്രധാന പാതയിലെ പുതമണ്‍ പാലം അപകടത്തിലായി ഇതുവഴിയുള്ള ഗതാഗതം നിര്‍ത്തിവച്ചതോടെ ജനങ്ങള്‍ ആകെ ബുദ്ധിമുട്ടിലായതായി എംഎല്‍എ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. ഏകദേശം പത്ത്  കിലോമീറ്റര്‍ അധികം ചുറ്റി സഞ്ചരിച്ചു വേണം പാലത്തിന്റെ മറുകരയില്‍ എത്താന്‍. ഇത് ജനങ്ങളെ വളരെയധികം ബുദ്ധിമുട്ടിക്കുന്നു. പുതിയ പാലം നിര്‍മാണം പൂര്‍ത്തിയാക്കുന്നത് വരെ യാത്ര ചെയ്യാനായി താല്‍ക്കാലിക…

Read More

പത്തനംതിട്ട ജില്ലയിലെ പ്രധാന സര്‍ക്കാര്‍ അറിയിപ്പുകള്‍ ( 04/02/2023)

നെഹ്‌റു യുവ കേന്ദ്ര ജില്ലാതല യൂത്ത് ക്ലബ് അവാര്‍ഡ് ജില്ലയിലെ ഏറ്റവും മികച്ച സന്നദ്ധ സംഘടനയ്ക്കുള്ള 2022-2023 വര്‍ഷത്തെ നെഹ്റു യുവ കേന്ദ്ര അവാര്‍ഡ് ബ്രദേഴ്‌സ് സാംസ്‌കാരിക കേന്ദ്രം ആന്റ് ഗ്രന്ധശാല, കൈതയ്ക്കല്‍, ആനയടി, പറക്കോട് അര്‍ഹരായി. 25000 രൂപയും, പ്രശസ്തി പത്രവും, ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്. ഡെപ്യൂട്ടി കളക്ടര്‍ ആര്‍ആര്‍ ജേക്കബ് ടി ജോര്‍ജ് അധ്യക്ഷനായ സമിതിയാണ് അവാര്‍ഡ് നിര്‍ണയിച്ചത്. 2021-2022 വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്കാണ് അവാര്‍ഡ്. കോവിഡ്കാല പ്രവര്‍ത്തനങ്ങള്‍, ക്ലീന്‍ ഇന്ത്യ കാമ്പയിന്‍ ജില്ലാതല അവാര്‍ഡ്, കായികപരമായ നിരവധിയായ പ്രവര്‍ത്തനങ്ങള്‍, വനിതാവേദി, ബാല വേദി, ഗ്രന്ധശാല എന്നിങ്ങനെ വിപുലമായ പ്രവര്‍ത്തനങ്ങള്‍, സംസ്ഥാനതല കവിതാലാപന മത്സരം, യോഗ പരിശീലനം, തൊഴില്‍ പരിശീലന പരിപാടികള്‍, ബോധവല്‍ക്കരണ പരിപാടികള്‍, കലാ- സാക്ഷരത, പരിസ്ഥിതി, ആരോഗ്യം എന്നീ മേഖലകളിലുള്ള പ്രവര്‍ത്തനങ്ങള്‍ കൂടി പരിഗണിച്ചാണ് അവാര്‍ഡ്. ഈ കാലയളവില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിയ…

Read More

പത്തനംതിട്ട ജില്ലയിലെ പ്രധാന സര്‍ക്കാര്‍ അറിയിപ്പുകള്‍ ( 03/02/2023)

കുടിശിക ഒടുക്കുന്നതിന് അവസരം കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്  പത്തനംതിട്ട -കേരള ഓട്ടോ മൊബൈല്‍ വര്‍ക്ഷോപ്പ് തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ അംഗങ്ങളായ  തൊഴിലാളികള്‍ക്ക്  കുടിശിക ഒടുക്കുന്നതിന് മാര്‍ച്ച് 31 വരെ കാലാവധി അനുവദിച്ചു. കുടിശിക ഒടുക്കുവാനുളള തൊഴിലാളികള്‍ ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് പത്തനംതിട്ട ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2320158. ഉപതെരഞ്ഞെടുപ്പ് പത്തനംതിട്ട ജില്ലയില്‍ ജി 04 കല്ലൂപ്പാറ ഗ്രാമപഞ്ചായത്ത്, 07 അമ്പാട്ട് ഭാഗം വാര്‍ഡിലേക്ക് ഫെബ്രുവരി 28 ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി വരണാധികാരി, ഉപവരണാധികാരി എന്നിവരുടെ യോഗം ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ ആര്‍. രാജലക്ഷ്മിയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. യോഗത്തില്‍ തെരഞ്ഞെടുപ്പ് നടത്തിപ്പ് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ നല്‍കി. മണിനാദം 2023  നാടന്‍പാട്ട് മത്സരം കേരള സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് കലാഭവന്‍ മണിയുടെ സ്മരണാര്‍ത്ഥം ‘മണിനാദം 2023’ സംസ്ഥാനതല നാട്ടന്‍പാട്ട്…

Read More

പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ ( 30/01/2023)

ഗതാഗത നിയന്ത്രണം കായംകുളം-പത്തനാപുരം റോഡില്‍ പറക്കോട് മുതല്‍ പട്ടാഴിമുക്ക് വരെയുളള ഭാഗത്ത് ഇന്ന് (31) ടാറിംഗ് പണികള്‍ നടക്കുന്നതിനാല്‍ ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തിയതായി പൊതുമരാമത്ത് നിരത്ത് ഉപവിഭാഗം അടൂര്‍  അസി. എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. വനിതാ സംരംഭകത്വ വികസന പരിശീലന പരിപാടി വ്യവസായ-വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇന്‍സ്റ്റിറ്റ്യൂട്ടായ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ് ഡെവലപ്മെന്റ് (കീഡ്), 10 ദിവസത്തെ വനിതാ സംരംഭകത്വ വികസന പരിപാടി സംഘടിപ്പിക്കുന്നു. ഫെബ്രുവരി ആറ് മുതല്‍ 17 വരെ എറണാകുളം കളമശേരിയിലുള്ള കീഡ് ക്യാമ്പസിലാണ് പരിശീലനം.   ബിസിനസ് ആശയങ്ങള്‍, ബ്രാന്‍ഡിംഗ് പ്രമോഷന്‍, സര്‍ക്കാര്‍ സ്‌കീമുകള്‍, ബാങ്കുകളില്‍ നിന്നുള്ള ബിസിനസ് ലോണുകള്‍, എച്ആര്‍ മാനേജ്മന്റ്, കമ്പനി രജിസ്ട്രേഷന്‍, ഇന്‍ഡസ്ട്രിയല്‍ വിസിറ്റ് തുടങ്ങിയ വിഷയങ്ങളാണ് പരിശീലനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.   കോഴ്സ് ഫീ, സര്‍ട്ടിഫിക്കേഷന്‍, ഭക്ഷണം, താമസം, ജി എസ് റ്റി ഉള്‍പ്പെടെ 5900 രൂപയാണ്…

Read More

പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ ( 27/01/2023)

കുടുംബശ്രീയുടെ 25 വര്‍ഷത്തെ ചരിത്രം പറഞ്ഞ് ചുവട് 2023 ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്തില്‍ കുടുംബശ്രീ സിഡിഎസിന്റെ ഭാഗമായി ചുവട് 2023 ക്യാമ്പയിനില്‍ നടന്നു. എല്ലാ എ.ഡി.എസിലും ബാലസഭാ കുട്ടികള്‍, ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങള്‍, വയോജന അയല്‍ക്കൂട്ട അംഗങ്ങള്‍, ജനപ്രതിനിധികള്‍, മറ്റു സാംസ്‌കാരിക പ്രവര്‍ത്തകര്‍ എന്നിവരെ ഉള്‍പ്പെടുത്തി വിളംബരറാലിയും സംഘടിപ്പിച്ചു. ഇരുപത്തഞ്ചു വര്‍ഷത്തെ പ്രവര്‍ത്തനാനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ അയല്‍ക്കൂട്ട കുടുംബാംഗങ്ങളുടെ ജീവിതത്തിലും പൊതുസമൂഹത്തിലും കുടുംബശ്രീ സൃഷ്ടിച്ച മാറ്റങ്ങള്‍, ആരോഗ്യം, ശുചിത്വം, വൃത്തിയുള്ള അയല്‍ക്കൂട്ട പരിസരം, അയല്‍ക്കൂട്ട കുടുംബാംഗങ്ങളുടെയും പ്രദേശത്തിന്റെയും വികസന ആവശ്യങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. തുടര്‍ന്ന് അംഗങ്ങളുടെയും ബാലസഭാ കുട്ടികളുടെയും വിവിധതരം പരിപാടികള്‍ നടന്നു. മുതിര്‍ന്ന അയല്‍ക്കൂട്ട അംഗങ്ങള്‍, ഹരിതകര്‍മ്മ സേന അംഗങ്ങള്‍, വയോജന അംഗങ്ങള്‍, ബാലസഭാ കുട്ടികള്‍, ഉന്നത വിജയം കൈവരിച്ച കുട്ടികള്‍, പ്രശസ്ത വ്യക്തികള്‍ എന്നിവരെ ആദരിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് തോമസ് വലിയകാലായില്‍,…

Read More

പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ ( 25/01/2023)

  പെരുനാട്ടില്‍ ജനകീയാസൂത്രണം, കുടുംബശ്രീ രജതജൂബിലി ആഘോഷം ജനുവരി 31ന് * കൃഷി മന്ത്രി പി. പ്രസാദ് ഉദ്ഘാടനം നിര്‍വഹിക്കും റാന്നി പെരുനാട് പഞ്ചായത്തില്‍ ജനകീയാസൂത്രണം, കുടുംബശ്രീ പദ്ധതികളുടെ രജതജൂബിലി ആഘോഷവും 2022-23 വാര്‍ഷിക പദ്ധതി നിര്‍വഹണ ഉദ്ഘാടനവും കാര്‍ഷിക കര്‍മ്മ സേന ഗുണഭോക്തൃ സംഗമവും ജനുവരി 31ന് മഠത്തുമൂഴി ശബരിമല ഇടത്താവളത്തില്‍ നടക്കും. ഇതോട് അനുബന്ധിച്ച് കാര്‍ഷിക സെമിനാര്‍, വയോജനങ്ങളേയും മുന്‍കാല സിഡിഎസ് ചെയര്‍പേഴ്സണ്‍മാരേയും ആദരിക്കല്‍, മെഡിക്കല്‍ ക്യാമ്പ് എന്നിവയും സംഘടിപ്പിക്കും. കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍, കൃഷി വകുപ്പ്, കില എന്നിവയുമായി ചേര്‍ന്ന് ഞങ്ങളും കൃഷിയിലേക്ക് സമഗ്ര കാര്‍ഷിക സുസ്ഥിര വികസനത്തിന്റെ ഭാഗമായി കാര്‍ഷിക കര്‍മ്മസേനയുടെ ഉദ്ഘാടനവും നടത്തും. പഞ്ചായത്തിനെ സന്തോഷഗ്രാമം എന്ന നിലയിലേക്ക് ഉയര്‍ത്തിക്കൊണ്ടു വരുന്നതിനുള്ള കര്‍മ്മ പരിപാടികളാണ് ആവിഷ്‌കരിച്ചു നടപ്പാക്കി വരുന്നതെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ്. മോഹനന്‍ പറഞ്ഞു. 31ന് രാവിലെ 10ന്…

Read More

പത്തനംതിട്ട ജില്ലയിലെ പ്രധാന സര്‍ക്കാര്‍ അറിയിപ്പുകള്‍ ( 09/01/2023)

ഭിന്നശേഷി കലാമേള  (ജനുവരി 10) പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിലെ ബ്ലോക്ക്തല ഭിന്നശേഷി കലാമേള വര്‍ണോത്സവം (ജനുവരി 10) പുളിക്കീഴ് റിയോ ടെക്‌സാസ് കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കും. പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രലേഖ അധ്യക്ഷത വഹിക്കുന്ന യോഗം യാക്കോബായ സഭ നിരണം ഭദ്രാസന മെത്രോപോലിത്ത ഡോ.ഗീവര്‍ഗീസ് മാര്‍ കുറിലോസ് ഉദ്ഘാടനം നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ മായ അനില്‍കുമാര്‍, സി.കെ ലതാകുമാരി ,ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനില്‍കുമാര്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍, ബ്ലോക്ക് വികസന സ്റ്റാന്‍ഡിംഗ് കമ്മറ്റി അംഗങ്ങള്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍, നിര്‍വഹണ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. തുടര്‍ന്ന് ഭിന്നശേഷി കലാമത്സരങ്ങളും കലാവിരുന്നും നടക്കും. സാക്ഷ്യപത്രം ഹാജരാക്കണം ഏനാദിമംഗലം ഗ്രാമപഞ്ചായത്തില്‍ നിന്നും വിധവാ പെന്‍ഷന്‍/അവിവാഹിത പെന്‍ഷന്‍ കൈപ്പറ്റുന്ന 60 വയസിനു താഴെയുള്ള എല്ലാ ഗുണഭോക്താക്കളും പുനര്‍വിവാഹിതയല്ല/വിവാഹിതയല്ലെന്നുള്ള സാക്ഷ്യപത്രം ഫെബ്രുവരി 15 നകം ഹാജരാക്കണമെന്ന് സെക്രട്ടറി…

Read More