കോന്നി വാര്‍ത്ത ഡോട്ട് കോം : കനറാ ബാങ്കിന്റെ പത്തനംതിട്ട രണ്ടാം ശാഖയില്‍ 8.13 കോടി രൂപയുടെ തട്ടിപ്പുനടത്തിയ പ്രതി വിജീഷ് വര്‍ഗീസ് (36)പിടിയില്‍. ജില്ലാ പോലീസ് മേധാവി ആര്.നിശാന്തിനിയുടെ നിര്‍ദേശാനുസരണം മൂഴിയാര്‍ പോലീസ് ഇന്‍സ്പെക്ടര്‍ ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം സൈബര്‍സെല്ലിന്റെ സഹായത്തോടെ ബംഗളുരുവില്‍നിന്നാണ് ഇയാളെ ഞായറാഴ്ച്ച കസ്റ്റഡിയില്‍ എടുത്തത്.ഇന്ന് (തിങ്കള്‍) പത്തനംതിട്ട പോലീസ് സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്യുകയും തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. ഈ വര്‍ഷം ഫെബ്രുവരി 14 ന് പത്തനംതിട്ട പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ്. 2002 മുതല്‍ 2017 ജൂലൈ വരെ ഇന്ത്യന്‍ നേവിയില്‍ പെറ്റി ഓഫീസറായി ജോലി ചെയ്ത വിജീഷ് വര്‍ഗീസ്, റിട്ടയര്‍ ചെയ്തശേഷം 2017 സെപ്റ്റംബര്‍ 11ന് കൊച്ചി സിന്‍ഡിക്കേറ്റ് ബാങ്കില്‍ പ്രൊബേഷനറി ക്ലാര്‍ക്ക് ആയി ജോലിക്ക് കയറി. തുടര്‍ന്ന് പല ബ്രാഞ്ചുകളില്‍ ജോലിനോക്കിയ ശേഷം പത്തനംതിട്ട ശാഖയില്‍…
Read More