കോന്നി വാര്‍ത്ത : കേരളത്തില്‍ ഏറ്റവും കൂടുതല്‍ പൊതുമരാമത്ത് വികസനം നടത്തുന്ന ജില്ലകളില്‍ ഒന്നാണ് പത്തനംതിട്ടയെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍ പറഞ്ഞു. എംസി റോഡിലെ പുനരുദ്ധാരണം ചെയ്ത തിരുവല്ല ടൗണ്‍ ഭാഗത്തിന്റെ ഉദ്ഘാടനം തിരുവല്ല പിഡബ്ല്യുഡി റസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കിലോമീറ്ററിന് നാലുകോടി രൂപ ചിലവിലാണ് എംസി റോഡിലെ തിരുവല്ല ടൗണ്‍ ഭാഗത്തിന്റെ രണ്ടു കിലോമീറ്റര്‍ ഭാഗം പുനരുദ്ധാരണം ചെയ്തത്. തിരുവല്ല നഗരത്തിന്റെയും നിവാസികളുടെയും മാന്യതയും നിലവാരവും കണക്കിലെടുത്ത് അത്യാധുനിക രീതിയിലുള്ള പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളാണ് തിരുവല്ലയില്‍ നടത്തിയിട്ടുള്ളത്. അത്യാധുനിക രീതിയില്‍, ഫുട്ട് പാത്ത്, സുരക്ഷാ മാനദണ്ഡങ്ങള്‍, വാട്ടര്‍ അതോറിറ്റിക്കുവേണ്ടി വിവിധ വ്യാസത്തിലുള്ള ഡക്‌റ്റൈല്‍ അയണ്‍ പൈപ്പുകള്‍, വീതികൂട്ടല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നടത്തി പുനരുദ്ധാരണം ചെയ്തതു കൊണ്ടാണ് ആകെ എട്ടു കോടിയോളം രൂപ ചിലവ് വന്നത്. അമ്പലപ്പുഴ തിരുവല്ല…
Read More