konnivartha.com : പത്തനംതിട്ട ജില്ലയിലെ ഏറ്റവും മികച്ച സന്നദ്ധ സംഘടനക്കുള്ള 2022-2023 വർഷത്തെ നെഹ്റു യുവ കേന്ദ്ര അവാർഡ് ഷിനു – ജയകൃഷ്ണൻ ബ്രദേഴ്സ് സാംസ്കാരിക കേന്ദ്രം & ഗ്രന്ധശാല , കൈതയ്ക്കൽ, ആനയടി, പറക്കോട് അർഹരായി. 25000 രൂപയും ,പ്രശസ്തി പത്രവും,ഫലകവും അടങ്ങുന്നതാണ് അവാർഡ്.ഡെപ്യൂട്ടി കളക്ടർ ആർ ആർ അധ്യക്ഷനായ സമിതിയാണ് അവാർഡ് നിർണയിച്ചത് . 2021-20 22 വർഷത്തെ പ്രവർത്തനങ്ങൾക്കാണ് അവാർഡ്. കോവിട് കാല പ്രവർത്തനങ്ങൾ , ക്ലീൻ ഇന്ത്യ ക്യാമ്പയിൻ ജില്ലാതല അവാർഡ്, കായികപരമായ നിരവധിയായ പ്രവർത്തനങ്ങൾ, വനിതാവേദി ,ബാല വേദി ,ഗ്രന്ധശാല എന്നിങ്ങനെ വിപുലമായ പ്രവർത്തനങ്ങൾ, സംസ്ഥാനതല കവിതാലാപന മത്സരം, യോഗ പരിശീലനം , തൊഴിൽ പരിശീലന പരിപാടികൾ ബോദ്ധവൽക്കരണ പരിപാടികൾ ,കലാ സാക്ഷരതാ,പരിസ്ഥിതി ,ആരോഗ്യം എന്നീ മേഖലകളിലുള്ള പ്രവർത്തനങ്ങൾ കൂടി പരിഗണിച്ചാണ് അവാർഡ് . ഈ കാലയളവിൽ മികച്ച…
Read More