നെഹ്റു യുവ കേന്ദ്ര ജില്ലാതല യൂത്ത് ക്ലബ് അവാർഡ് 2022 – 2023

 

konnivartha.com :  പത്തനംതിട്ട  ജില്ലയിലെ ഏറ്റവും മികച്ച സന്നദ്ധ സംഘടനക്കുള്ള 2022-2023 വർഷത്തെ നെഹ്‌റു യുവ കേന്ദ്ര അവാർഡ് ഷിനു – ജയകൃഷ്ണൻ ബ്രദേഴ്സ് സാംസ്കാരിക കേന്ദ്രം & ഗ്രന്ധശാല , കൈതയ്ക്കൽ, ആനയടി, പറക്കോട് അർഹരായി. 25000 രൂപയും ,പ്രശസ്തി പത്രവും,ഫലകവും അടങ്ങുന്നതാണ് അവാർഡ്.ഡെപ്യൂട്ടി കളക്ടർ ആർ ആർ അധ്യക്ഷനായ സമിതിയാണ് അവാർഡ് നിർണയിച്ചത് . 2021-20 22 വർഷത്തെ പ്രവർത്തനങ്ങൾക്കാണ് അവാർഡ്.

കോവിട് കാല പ്രവർത്തനങ്ങൾ , ക്ലീൻ ഇന്ത്യ ക്യാമ്പയിൻ ജില്ലാതല അവാർഡ്, കായികപരമായ നിരവധിയായ പ്രവർത്തനങ്ങൾ, വനിതാവേദി ,ബാല വേദി ,ഗ്രന്ധശാല എന്നിങ്ങനെ വിപുലമായ പ്രവർത്തനങ്ങൾ, സംസ്ഥാനതല കവിതാലാപന മത്സരം, യോഗ പരിശീലനം
, തൊഴിൽ പരിശീലന പരിപാടികൾ ബോദ്ധവൽക്കരണ പരിപാടികൾ ,കലാ സാക്ഷരതാ,പരിസ്ഥിതി ,ആരോഗ്യം എന്നീ മേഖലകളിലുള്ള പ്രവർത്തനങ്ങൾ കൂടി പരിഗണിച്ചാണ് അവാർഡ് .

ഈ കാലയളവിൽ മികച്ച പ്രവർത്തനങ്ങൾ നടത്തിയ ശ്രീചിത്തിര ആർട്സ് & സ്പോർട്സ് ക്ലബ്, മാരൂർപ്പാലം, കോന്നി ജില്ലയിൽ രണ്ടാം സ്ഥാനവും പ്രത്യേക പ്രോത്സാഹനവും നേടി. ഫലകവും , പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്.

ക്ലീൻ ഇന്ത്യ ക്യാമ്പയിൻ രണ്ടാം സ്ഥാനം ,200 കുട്ടികൾക്ക് പഠനോപകരണ വിതരണം, ജനമൈത്രി പോലീസ് കോന്നി ഗ്രാമപഞ്ചായത്ത് എന്നിവയുമായി സഹകരിച്ച് മികച്ച പ്രവർത്തനവും പ്രത്യേക അഭിനന്ദനങ്ങൾ നേടാനും ക്ലബിനു കഴിഞ്ഞു.

error: Content is protected !!