നിരവധി തൊഴില്‍ അവസരം

ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡിൽ ഒഴിവുകൾ ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡിൽ പരീക്ഷാ കൺട്രോളർ, അസിസ്റ്റന്റ് സെക്രട്ടറി (റിക്രൂട്ട്‌മെന്റ് വിഭാഗം) എന്നീ തസ്തികകളിൽ ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.           കേരള പബ്ലിക് സർവീസ് കമ്മീഷനിൽ നിന്നും അഡീഷണൽ സെക്രട്ടറി/ ജോയിന്റ് സെക്രട്ടറി/ ഡെപ്യൂട്ടി സെക്രട്ടറി/ അണ്ടർ സെക്രട്ടറി എന്നീ തസ്തികകളിൽ നിന്നും 2020 ജനുവരിക്കു ശേഷം വിരമിച്ചതും, ഹിന്ദു മതവിഭാഗത്തിൽപ്പെട്ടവരും ക്ഷേത്രാരാധനയിൽ വിശ്വാസമുള്ളവർക്കും പരീക്ഷാ നടത്തിപ്പിൽ പരിചയ സമ്പന്നരായവർക്കും അപേക്ഷിക്കാം. വിരമിച്ച ജീവനക്കാർക്ക് സർക്കാർ മാനദണ്ഡങ്ങൾക്കനുസൃതമായ ശമ്പളം നൽകും. സെക്രട്ടറി, കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ്, തിരുവിതാംകൂർ ദേവസ്വം ബോർഡ് ബിൽഡിങ്, എം.ജി.റോഡ്, ആയൂർവേദ കോളേജ് ജംഗ്ഷൻ, തിരുവനന്തപുരം – 695 001 എന്ന വിലാസത്തിൽ മാർച്ച് 8ന് മുമ്പ് അപേക്ഷിക്കണം.   താല്‍ക്കാലിക നിയമനം   കോട്ടയം ജില്ലാ മെഡിക്കല്‍ ഓഫീസിലും,  തൃശൂര്‍   മെഡിക്കല്‍ കോളേജിലും   റേഡിയോളജിസ്റ്റ്  തസ്തികയില്‍ ഈഴവ, ഓപ്പണ്‍ വിഭാഗക്കാര്‍ക്ക്  ഓരോ താല്‍ക്കാലിക…

Read More

നിരവധി തൊഴില്‍ അവസരം

കമ്പ്യൂട്ടർ അസിസ്റ്റന്റ് ഒഴിവ് തിരുവനന്തപുരം കോളേജ് ഓഫ് എൻജിനിയറിങ്ങിൽ ആർക്കിടെക്ചർ വിഭാഗത്തിൽ കമ്പ്യൂട്ടർ അസിസ്റ്റന്റ് തസ്തികയിൽ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു. ബിരുദം/ഡിപ്ലോമ/ഐ.ടി.ഐയും ഓട്ടോക്കാഡ് യോഗ്യതകളുണ്ടാകണം. താൽപ്പര്യമുള്ളവർ അപേക്ഷാ ഫോമിന്റെ മാതൃക www.cet.ac.in-ൽ നിന്ന് ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് ബയോഡേറ്റായും യോഗ്യതകൾ തെളിയിയ്ക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും സഹിതം 19ന് വൈകിട്ട് നാല് മണിയ്ക്കകം പ്രിൻസിപ്പൽ, കോളേജ് ഓഫ് എൻജിനിയറിംഗ്, തിരുവനന്തപുരം-16 എന്ന വിലാസത്തിൽ നേരിട്ടോ [email protected] എന്ന ഇ-മെയിൽ വഴിയോ അപേക്ഷ നൽകണം. 22 ന് 11 മണിയ്ക്ക് അഭിമുഖം നടക്കും. ഡാറ്റാ എൻട്രി ഓപ്പറേറ്റർ ഡെപ്യൂട്ടേഷൻ നിയമനം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിൽ സർക്കാർ വകുപ്പുകളിൽ നിന്ന് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. (ശമ്പള സ്‌കെയിൽ 27,900-63,700). ഗവൺമെന്റ് സെക്രട്ടേറിയറ്റിലും വിവിധ സർക്കാർ വകുപ്പുകളിലും ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിലോ മറ്റു തസ്തികയിലോ ജോലി ചെയ്യുന്നവർക്ക് അപേക്ഷിക്കാം. ടൈപ്പിംഗ് പരിചയവും ബി.ടെക് (കമ്പ്യൂട്ടർ സയൻസ്)/ എം.സി.എ/ ബി.എസ്‌സി (കമ്പ്യൂട്ടർ സയൻസ്)/…

Read More

നിരവധി തൊഴില്‍ അവസരം

പ്രീ-മെട്രിക് ഹോസ്റ്റലുകളില്‍ ട്യൂഷന്‍ ടീച്ചര്‍മാരുടെ ഒഴിവിലേക്ക് അപേക്ഷിക്കാം പട്ടികജാതി വികസന വകുപ്പിന്റെ കീഴില്‍ പത്തനംതിട്ട ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന പ്രീ-മെട്രിക് ഹോസ്റ്റലുകളില്‍ ട്യൂഷന്‍ ടീച്ചര്‍മാരുടെ ഒഴിവിലേക്ക് അപേക്ഷിക്കാം. റാന്നി, പത്തനംതിട്ട, പന്തളം, അടൂര്‍, തിരുവല്ല, മല്ലപ്പളളി ഹോസ്റ്റലുകളില്‍ 2022-23 അധ്യയന വര്‍ഷം ട്യൂഷന്‍ ടീച്ചര്‍മാരുടെ ഒഴിവിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. ഹൈസ്‌കൂള്‍ ക്ലാസുകളില്‍ അതത് വിഷയങ്ങളില്‍ ബിരുദവും ബിഎഡ്/ ബിരുദാനന്തര ബിരുദവും യുപി ക്ലാസിലേക്ക് പ്ലസ് ടു, പ്രീഡിഗ്രി, ടിടിസി/ഡിഗ്രി യോഗ്യതയുള്ള എസ്സി വിഭാഗക്കാര്‍ക്ക് അപേക്ഷിക്കാം. വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുക്കളുടെ പകര്‍പ്പുകള്‍ സഹിതം വെള്ള പേപ്പറില്‍ തയാറാക്കുന്ന അപേക്ഷ അതത് ബ്ലോക്ക്/ മുന്‍സിപ്പല്‍ പട്ടികജായി ഓഫീസര്‍ക്ക് ജൂണ്‍ പത്തിന് മുമ്പായി സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0468 2322712. ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് ഒഴിവിലേക്ക് അപേക്ഷിക്കാം വിവര പൊതുജനസമ്പര്‍ക്ക വകുപ്പിന്റെ സംയോജിത വികസന വാര്‍ത്താ ശൃംഖല(പ്രിസം) പദ്ധതിയുടെ ഭാഗമായി പത്തനംതിട്ട ജില്ലാ…

Read More