ആറന്മുള നിയോജക മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ക്രമീകരണങ്ങള്‍ ജില്ലാ കളക്ടര്‍ വിലയിരുത്തി ആറന്മുള നിയോജക മണ്ഡലത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് ക്രമീകരണങ്ങള്‍ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കളക്ടറുമായ ഡോ.നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി വിലയിരുത്തി. കുമ്പഴ മൗണ്ട് ബഥനി പബ്ലിക് സ്കൂളില്‍ ഉദ്യോഗസ്ഥരുമായി യോഗം ചേര്‍ന്നു. ആറന്മുള മണ്ഡലത്തിലെ ഡിസ്ട്രിബ്യൂഷന്‍, വോട്ടെണ്ണല്‍ കേന്ദ്രം, വോട്ടെടുപ്പ് കേന്ദ്രങ്ങള്‍ എന്നിവ സന്ദര്‍ശിച്ചു. പത്തനംതിട്ട മര്‍ത്തോമ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, മൈലപ്ര മൗണ്ട് ബഥനി പബ്ലിക് സ്കൂള്‍, ആനപ്പാറ ഗവ. ഗേള്‍സ് എല്‍പിഎസ്, വെട്ടിപ്രം ഗവ.എല്‍പിഎസ് എന്നിവിടങ്ങളിലെ ക്രമീകരണങ്ങളും കളക്ടര്‍ വിലയിരുത്തി. ജില്ലാ പോലീസ് മേധാവി ആര്. നിശാന്തിനിയുടെ സാന്നിധ്യത്തിലായിരുന്നു കളക്ടറുടെ സന്ദര്‍ശനം. ആറന്മുളയില് 1,22,960 സ്ത്രീകളും 1,10,404 പുരുഷന്മാരും ഒരു ട്രാന്‍സ്ജെന്‍ഡറും ഉള്‍പ്പടെ 2,33,365 വോട്ടര്‍മാരാണുള്ളത്. നിലവിലുള്ള 246 ബൂത്തുകള്‍ക്ക് പുറമെ 92 ഓക്സിലറി ബൂത്തുകള്‍ അടക്കം 338…
Read More