തരൂർ അല്ലാതെ മറ്റൊരു സ്ഥാനാർഥിയുടെ പേര് ഇല്ലല്ലോ : മനസ്സുകൊണ്ട് തയ്യാര്‍

  konnivartha.com: തിരുവനന്തപുരത്ത് താൻതന്നെ സ്ഥാനാർഥിയെന്ന് ഉറപ്പിച്ച് ശശി തരൂർ എംപി. പാർട്ടിയുടെ തീരുമാനം വരുമ്പോൾ താൻതന്നെ സ്ഥാനാർഥിയാകുമെന്നാണ് കരുതുന്നതെന്നും മനസ്സുകൊണ്ട് തയ്യാറായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് തരൂർ അല്ലാതെ മറ്റൊരു സ്ഥാനാർഥിയുടെ പേര് കോൺഗ്രസിനുമുമ്പിൽ ഇല്ലല്ലോ എന്ന മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് ഉള്ള മറുപടി ഇങ്ങനെ ആണ് : ‘എനിക്കും തോന്നുന്നു, പാർട്ടിയുടെ തീരുമാനം വരുമ്പോൾ അങ്ങനെ തന്നെ ആയിരിക്കുമെന്ന്. ഞാൻ എന്തായാലും മനസ്സുകൊണ്ട് തയ്യാറായിട്ടുണ്ട്. പക്ഷെ, പ്രഖ്യാപനം വരുന്നതിന് മുമ്പ് ഇറങ്ങാൻ ബുദ്ധിമുട്ടാണ്.ഞാൻ എന്തായാലും ഇവിടത്തെ എം.പി.യായിട്ട് എപ്പോഴും ഉണ്ടല്ലോ. ഞാൻ ജനങ്ങളെ കാണും. ഓരോ ദിവസവും ചടങ്ങിൽ പങ്കെടുക്കുന്നു. ജനങ്ങളോട് സംസാരിക്കുന്നുണ്ട്. അതൊക്കെ ഒരു രീതിയിൽ നിങ്ങൾ പ്രചാരണമായി കണ്ടോളൂ.   തിരുവനന്തപുരത്ത് എന്നാണ് ചുവരെഴുത്ത് തുടങ്ങുന്നത് എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന്; ‘കോൺഗ്രസ് സ്ഥാനാർഥികൾക്ക് വേണ്ടി ചിലഭാഗത്ത് പാർട്ടി ചുവരൊക്കെ ബുക്ക് ചെയ്തുകഴിഞ്ഞു. തിരഞ്ഞെടുപ്പും…

Read More