തണ്ണിത്തോട്, ചിറ്റാര്‍ റോഡില്‍ ഗതാഗത നിയന്ത്രണം ഈ മാസം 27 മുതല്‍

  konnivartha.com : തണ്ണിത്തോട്, ചിറ്റാര്‍ റോഡില്‍ പുനരുദ്ധാരണ പ്രവര്‍ത്തികള്‍ നടക്കുന്നതിനാല്‍ ഈ റോഡിലെ ഗതാഗതം ഈ മാസം 27 മുതല്‍ ഒരു മാസത്തേക്ക് ഭാഗികമായി നിയന്ത്രിച്ചതായി പൊതുമരാമത്ത് വകുപ്പ് നിരത്ത് ഉപവിഭാഗം പത്തനംതിട്ട അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.

Read More

തണ്ണിത്തോട് , പന്തളം തെക്കേക്കര പഞ്ചായത്തുകളില്‍ പ്രോജക്ട് അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

തണ്ണിത്തോട് ഗ്രാമപഞ്ചായത്തില്‍ പ്രോജക്ട് അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു konnivartha.com : തണ്ണിത്തോട് ഗ്രാമപഞ്ചായത്തില്‍ ഇ-ഗ്രാം സ്വരാജുമായി ബന്ധപ്പെട്ട നിര്‍മ്മാണ പ്രവര്‍ത്തികളുടെ ജിയോ ടാഗിംഗ് ഉള്‍പ്പെടെയുള്ള ജോലികള്‍ക്ക് ഒരു പ്രോജക്ട് അസിസ്റ്റന്റിനെ തെരഞ്ഞെടുക്കുന്നു. നിലവില്‍ 2022 മാര്‍ച്ച് 31 വരെയുള്ള കാലയളവിലേക്ക് കാറ്റഗറി നാല് പ്രകാരമുള്ള കരാര്‍ വേതന അടിസ്ഥാനത്തിലുള്ള നിയമനത്തിനുള്ള യോഗ്യത, സംസ്ഥാന സാങ്കേതിക പരീക്ഷ കണ്‍ട്രോള്‍/സാങ്കതിക വിദ്യാഭ്യാസ ബോര്‍ഡ് നടത്തുന്ന മൂന്ന് വര്‍ഷത്തെ ഡിപ്ലോമ ഇന്‍ കൊമേഴ്സ്യല്‍ പ്രാക്ടീസ് (ഡിസിപി)/ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ആന്റ് ബിസിനസ് മാനേജ്മെന്റ് പാസായിരിക്കണം. അല്ലെങ്കില്‍ കേരളത്തിലെ സര്‍വകലാശാലകള്‍ അംഗീകരിച്ചിട്ടുള്ള ബിരുദവും ഒപ്പം ഒരു വര്‍ഷത്തില്‍ കുറയാതെയുള്ള അംഗീകൃത ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനോ, പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനോ പാസായിരിക്കുകയും വേണം. പ്രായപരിധി 2021 ജനുവരി ഒന്നിന് 18നും 30നും ഇടയില്‍. മേഖലയിലെ…

Read More

സ്ഥലം ഇല്ല : കോന്നി താലൂക്ക്ആശുപത്രിയിലെ വാക്സിനേഷന്‍ കേന്ദ്രം സ്കൂളിലേക്ക് മാറ്റും

തണ്ണിത്തോട്, കോന്നി പഞ്ചായത്തുകളിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ എം എല്‍ എ വിലയിരുത്തി കോന്നി വാര്‍ത്ത ഡോട്ട് കോം : കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാന്‍ അഡ്വ.കെ.യു ജനീഷ് കുമാര്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ തണ്ണിത്തോട്, കോന്നി പഞ്ചായത്തുകളില്‍ അടിയന്തര യോഗം ചേര്‍ന്നു. രോഗികളുടെ എണ്ണവും ടിപിആറും ഉയര്‍ന്നു നില്‍ക്കുന്ന സാഹചര്യത്തിലാണ് എംഎല്‍എ നേരിട്ട് യോഗം വിളിച്ചത്. തണ്ണിത്തോട്ടില്‍ ചേര്‍ന്ന യോഗത്തില്‍ മണ്ണീറ കോവിഡ് സെന്റര്‍ ഡൊമിസിലറി കെയര്‍ സെന്ററാക്കി മാറ്റി മേയ് 24 മുതല്‍ പ്രവര്‍ത്തനം ആരംഭിക്കണമെന്ന് തീരുമാനിച്ചു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സര്‍വകക്ഷി യോഗം ചേരും.   എല്ലാ ദിവസവും തണ്ണിത്തോട് പഞ്ചായത്തില്‍ കോവിഡ് അവലോകനം നടത്തി നടപടികള്‍ സ്വീകരിക്കാനും തീരുമാനമായി. ആംബുലന്‍സ് ഉള്‍പ്പടെ അഞ്ചു വാഹനം യാത്രയ്ക്കായി പഞ്ചായത്ത് ക്രമീകരിക്കണം. സമൂഹ അടുക്കള ഉടന്‍ ആരംഭിക്കാനും തീരുമാനമായി. വോളന്റിയര്‍മാര്‍ക്ക് ബാഡ്ജ് നല്കി…

Read More