ഡോ. എം.എസ്. സുനിലിന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന സുൽപിട (SULPIDA) 2022 ഉദ്ഘാടനം നടത്തി

  konnivartha.com ;  സാമൂഹികപ്രവർത്തക ഡോ.എം.എസ്.സുനിൽ പിന്നോക്കാവസ്ഥയിൽ നിൽക്കുന്ന സ്ത്രീകളുടെ ഉന്നമനത്തിനായി നടത്തപ്പെടുന്ന SULPIDA( സുൽപിട) 2022 പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം പത്തനംതിട്ട ജില്ലാ കളക്ടർ ഡോ. ദിവ്യ. എസ്. അയ്യർ നിർവഹിച്ചു.     നിർമ്മിച്ചുകൊടുത്ത വീടുകളിലെ തിരഞ്ഞെടുത്ത കുടുംബങ്ങളുടെ സ്ത്രീകളുടെയും കുട്ടികളുടെയും ഉന്നമനത്തിനായി നടത്തപ്പെടുന്ന പദ്ധതികളാണ് സുൽപിട. പ്രസ്തുത പദ്ധതി പ്രകാരം സ്ത്രീകളെ സ്വയം പര്യാപ്തതയിലെത്തിക്കുന്നതിലേക്കായി തൊഴിൽ പരിശീലനങ്ങൾ, തയ്യൽ യൂണിറ്റുകൾ, ശാക്തീകരണ ബോധവൽക്കരണ ക്ലാസുകൾ, ആടുവളർത്തൽ, കോഴി വളർത്തൽ, പെൺകുട്ടികൾക്കായുള്ള വിദ്യാഭ്യാസ സഹായ പദ്ധതി, ഓൺലൈൻ ഡാൻസ് പരിശീലനം എന്നിവക്കാണ് ഇതിലൂടെ തുടക്കംകുറിച്ചത്.     ചടങ്ങിനോടനുബന്ധിച്ച് വ്യത്യസ്ത മേഖലയിലുള്ള സ്ത്രീകളെ ആദരിക്കുകയുണ്ടായി. ചടങ്ങിൽ എം. ജെ. ശോശാമ്മ., എലിസബത്ത് ഫിലിപ്പോസ്., ഗ്രേസി ഫിലിപ്., ബ്രിജീത്താമ്മ തോമസ്., കുഞ്ഞുമോൾ കെ. ജെ., കെ. പി. ജയലാൽ എന്നിവർ പ്രസംഗിച്ചു. 4 ബി എസ്…

Read More

ഡോ. എം. എസ്. സുനിലിന്റെ നേതൃത്വത്തിൽ ഉള്ള ജീവകാരുണ്യ പദ്ധതികളുടെ സംസ്ഥാനതല ഉദ്ഘാടനം നടന്നു

  konnivartha.com :  സാമൂഹികപ്രവർത്തക ഡോ. എം.എസ്. സുനിൽ വർഷങ്ങളായി നടത്തിവരുന്ന ജീവകാരുണ്യ പദ്ധതികളായ കരുതൽ പദ്ധതി, നന്മവിരുന്ന് പദ്ധതി എന്നിവയുടെ സംസ്ഥാനതല ഉദ്ഘാടനം പ്രശസ്ത അതിവേഗ കാർട്ടൂണിസ്റ്റായ അഡ്വ. ജിതേഷ് ജി,. സംസ്ഥാന ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡണ്ട് എ. പി.ജയൻ എന്നിവർ ചേർന്ന് നിർവഹിച്ചു. 2010 മുതൽ നടപ്പിലാക്കിവരുന്ന കരുതൽ പദ്ധതിയിലൂടെ ടീച്ചർ ഇതിനോടകം നിർമ്മിച്ചു നൽകിയ വീടുകളിൽ സ്വയം പര്യാപ്തത എത്തുന്നതിലേക്കായി ആടുകളെ നൽകിയും കുട്ടികൾക്കായുള്ള സഹായങ്ങൾ നൽകിയും, വിദ്യാഭ്യാസ സ്കോളർഷിപ്പുകൾ നൽകിയും., വിദ്യാർത്ഥികൾക്കായുള്ള പരിശീലന പരിപാടികൾ സംഘടിപ്പിച്ചു അവരെ വീണ്ടും കരുതുന്ന പദ്ധതിയാണ് കരുതൽ. 230 കുടുംബങ്ങൾക്കാണ് ഈ രീതിയിൽ സഹായം നൽകുന്നത്. നന്മ വിരുന്ന് പദ്ധതിയിലൂടെ 110 കുടുംബങ്ങൾക്കായി എല്ലാ മാസവും ഭക്ഷ്യധാന്യങ്ങൾ അടങ്ങിയ കിറ്റുകൾ ദുബായ് ദിശയുടെ സഹായത്താൽ വീടുകൾ എത്തിച്ചു നൽകുന്നു. ചടങ്ങിനോടനുബന്ധിച്ചു വിദ്യാർത്ഥികൾക്കായുള്ള സ്കോളർഷിപ്പുകളും പഠനോപകരണങ്ങളും…

Read More