കേരളം നിര്‍ണായകമായ ഒരു മാറ്റത്തിന് ഡിജിറ്റല്‍ സര്‍വേയിലൂടെ ചുവട് വയ്ക്കുകയാണെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു. ജില്ലയിലെ ഡിജിറ്റല്‍ സര്‍വേ കരാര്‍ സര്‍വേയര്‍മാരുടെ പരിശീലനത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു കളക്ടര്‍. ഓരോ ഭൂവുടമയുടേയും ജീവിതത്തിന് മാറ്റം വരുത്തുന്ന ഒരു മഹത്തായ ഉദ്യമമാണ് ഇത്. ഏറെ പരാതികളും അവ്യക്തതയും നിലനില്‍ക്കുന്ന മേഖലയായതുകൊണ്ട് തന്നെ കൃത്യതയോടെയും ഉത്തരവാദിത്വത്തോടെയും ഈ പ്രവര്‍ത്തി പൂര്‍ത്തിയാക്കേണ്ടതുണ്ട്. സര്‍ക്കാരിന്റെ ചരിത്രത്തില്‍ തന്നെ ഇത്രയും അധികം തുക ഒരു പദ്ധതിക്കായി വിനിയോഗിക്കുകയാണ്. അത് സാമൂഹിക നീതി ഉറപ്പ് വരുത്തുന്നതിന് വേണ്ടിയാണ്. കേരളചരിത്രത്തില്‍ ഭൂപരിഷ്ക്കരണ നിയമങ്ങള്‍ എന്നത് പ്രസക്തമായ ഒരു ചുവട് വയ്പാണ്. അങ്ങനെ നോക്കുമ്പോള്‍ ഡിജിറ്റല്‍ സര്‍വേയെ ജനഹിതം അറിഞ്ഞുകൊണ്ടുള്ള ഒരു പദ്ധതിയെന്ന് വിശേഷിപ്പിക്കാം. സര്‍വേ, റവന്യു, രജിസ്ട്രേഷന് എന്നീ മൂന്ന് വകുപ്പുകളുടെ പ്രവര്‍ത്തികള്‍ ഏകോപിപ്പിച്ചുകൊണ്ടുള്ള ഒരു പോര്‍ട്ടല്‍ ഉടന്‍ നിലവില്‍…
Read More